രണ്ട് ലിംഗങ്ങളുമായി ജനനം, കുഞ്ഞിന്റെ ഇടത് ലിംഗം മുറിച്ച് മാറ്റി ഡോക്ടർമാർ, വലത് ലിംഗംത്തിലൂടെ മാത്രമേ മൂത്രമൊഴിക്കാൻ സാധിക്കൂ, ഇത്തരം കേസുകൾ വളരെ അപൂർവ്വമെന്ന് ഡോക്ടർമാർ...!

ഇരട്ട ലിംഗവുമായി കുഞ്ഞ് ജനിച്ചു. ബ്രസീലിലാണ് ഇത്തരമൊരു അപൂർവ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് ലിംഗങ്ങളുമായി ജനിച്ച കുട്ടിയുടെ ഇടത് ലിംഗം ഡോക്ടർമാർ മുറിച്ച് മാറ്റി. ചെറിയ വലുപ്പമുള്ള വലതുവശത്തുള്ള ലിംഗം മുറിച്ച് മാറ്റുവാനാണ് ഡോക്ടർമാർ തീരുമാനിച്ചിരുന്നത്. എന്നാൽ കുഞ്ഞിന്റ് വലതുവശത്തുള്ള ലിംഗംത്തിലൂടെ
മാത്രമാണ് മൂത്രമൊഴിക്കാൻ സാധിക്കൂ എന്ന് കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. ഇതിനെത്തുടർന്നാണ് ഇടത് ലിംഗം നീക്കം ചെയ്യാൻ ശസ്ത്രക്രിയാ വിദഗ്ധർ തീരുമാനിച്ചത്. എന്നാൽ, പരിശോധനയിൽ ഇടതുവശത്തെ ലിംഗം ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. മൂത്രനാളി മൂത്രം കടന്നുപോകാൻ കഴിയാത്തത്ര ഇടുങ്ങിയതാണ്.അതിനാൽ ഇടത് ലിംഗം ഡോക്ടർമാർ പൂർണ്ണമായും നീക്കം ചെയ്തായി റിപ്പോർട്ടിൽ പറയുന്നു.
100 പേരിൽ മാത്രമാണ് ഇത്തരത്തിലൊരു അവസ്ഥയുണ്ടായിട്ടുള്ളുവെന്ന് സാവോ പോളോയിലെ ഫെഡറൽ യൂണിവേഴ്സിറ്റി ഡോക്ടർമാർ പറഞ്ഞു. ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് ഇത്തരത്തിൽ രണ്ട് ലിംഗങ്ങൾ കാണാറുള്ളതെന്നും ഡോക്ടർമാർ പറഞ്ഞു.ഇരട്ട ലിംഗം കണ്ടുവരുന്ന ഈ അവസ്ഥയെ ഡിഫാലിയ എന്നാണ് വിളിക്കുന്നത്. പീഡിയാട്രിക് യൂറോളജി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ലിംഗത്തിനുണ്ടാകുന്ന വൈകല്യമാണ് ഡിഫാലിയ. രണ്ട് ലിംഗങ്ങളാണ് ഇത്തരം വൈകല്യമുള്ളയാൾക്ക് ഉണ്ടാവുക.
പതിനേഴാം നൂറ്റാണ്ടിൽ ബൊലോഗ്നയിലാണ് ആദ്യമായി ഇരട്ട ലിംഗവുമായി ഒരാൾ പിറക്കുന്നത്. സാധാരണ കേസുകളിൽ രണ്ട് ലിംഗത്തിനും പരിമിതമായ പ്രവർത്തനമാണ് ഉണ്ടായിരിക്കുക.രോഗി ജനിച്ച ഉടൻ തന്നെ വൈകല്യം നിർണയിക്കാൻ കഴിയും. ശസ്ത്രക്രിയയിലൂടെ ഇവ ശരിയാക്കാൻ സാധിക്കും. ഇത് ചിലവേറിയതും സങ്കീർണ്ണവുമായ പ്രക്രിയയാണ്. ശസ്ത്രക്രിയയിലൂടെ ഇരട്ട ലിംഗങ്ങളിൽ ഒന്ന് നീക്കം ചെയ്യും. ശസ്ത്രക്രിയക്ക് വിധേയനായ ആൾ ഡോക്ടർമാർ പറയുന്നത്ര അത്രയും കാലം വിശ്രമം എടുക്കേണ്ടതാണ്.
https://www.facebook.com/Malayalivartha