എന്താണ് ചെള്ളു പനി? അറിയാം ചെള്ളു പനിയുടെ ലക്ഷണങ്ങളെ കുറിച്ചും പ്രതിരോധമാര്‍ഗങ്ങളെ കുറിച്ചും

വര്‍ക്കല ചെള്ളുപനി ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് പിന്നാലെ പ്രത്യേക സംഘം അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കല്‍ കോളേജും ചെറുന്നിയൂര്‍ പ്രദേശവും സന്ദര്‍ശിക്കും. ചെറിന്നിയൂര്‍ മെഡിക്കല്‍ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക വിവരങ്ങള്‍ തേടിയിരുന്നു. പ്രദേശത്ത് പ്രതിരോധം ശക്തമാക്കുന്നതാണ്. ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
തുടക്കത്തിലേ ചികിത്സ തേടിയില്ലെങ്കില്‍ ഗുരുതരമായി മരണത്തിലേക്ക് വരെ എത്തിക്കുന്ന രോഗാവസ്ഥയാണ് ചെള്ള് പനി. അതുകൊണ്ട് തന്നെ നിസ്സാരമെന്ന് കരുതി അവഗണിക്കുന്ന ലക്ഷണങ്ങള്‍ വളരെ പ്രധാനപ്പെട്ടത് ആണ്. ചെള്ള് പനി അഥവാ സ്‌ക്രബ് ടൈഫസ് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു രോഗാവസ്ഥയാണ്. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയാണ് ചെള്ള് പനി പരത്തുന്നത്. എലി, അണ്ണാന്‍ തുടങ്ങിയവയില്‍ ആണ് ഇത്തരത്തില്‍ ഉള്ള ചെള്ള് കാണപ്പെടുന്നത്. എന്നാല്‍ മറ്റ് മൃഗങ്ങളില്‍ ഇത് രോഗം പരത്തുന്നില്ല. ഇവയുടെ ലാര്‍വ്വ വഴിയാണ് മനുഷ്യരിലേക്ക് രോഗം എത്തുന്നതും. ചെള്ളിന്റെ കടിയേല്‍ക്കുക വഴിയാണ് രോഗം മനുഷ്യരിലേക്ക് എത്തുക
ലക്ഷണങ്ങള്‍
ആദ്യം കാണിക്കുന്നത് ശരീരത്തില്‍ ഉണ്ടാവുന്ന കറുത്ത പാടുകളാണ്. ഇതിനോടൊപ്പം തലവേദന, പനി, അതോടൊപ്പം അതികഠിനമായ രീതിയില്‍ ചുമ, ദഹന സംബന്ധമായ പ്രശ്നങ്ങള്‍, ശരീരം വിറക്കുന്നത് എല്ലാം ലക്ഷണങ്ങളാണ്. ചെള്ള് കടിച്ച് 10-12 ദിവസം വരെയാണ് അതിന്റെ ഇന്‍ക്യുബേഷന്‍ സമയം. ഇതിനുള്ളില്‍ നിങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. വിറയലോട് കൂടിയ പനിയാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഇത് പിന്നീട് കറുത്ത വ്രണം പോലെ കാണപ്പെടുന്നു. കക്ഷം, കാലിന്റെ അടിഭഗം, കഴുത്ത്, സ്വകാര്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരം പാടുകള്‍ കാണപ്പെടുന്നു. കണ്ണ് വേദനയും, കഴല വീക്കവും, വരണ്ട ചുമയും എല്ലാം ഇതോടനുബന്ധിച്ച് ഉണ്ടാവുന്നുണ്ട്. ഇത് പിന്നീട് ഹൃദയത്തേയും തലച്ചോറിനേയും ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത്തരം അവസ്ഥകളിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
പ്രതിരോധം
ചെള്ളിന്റെ കടിയേല്‍ക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടിയുള്ള മുന്‍കരുതല്‍ എടുക്കുക. രോഗത്തെ കൃത്യമായി രോഗനിര്‍ണയം നടത്തിയാല്‍ പെട്ടെന്ന് തന്നെ പ്രതിരോധം തീര്‍ക്കുന്നതിന് സാധിക്കുന്നുണ്ട്. ആന്റിബയോട്ടിക് ചികിത്സയാണ് നിലവിലുള്ളത്. പ്രതിരോധം പുറത്ത് പോവുമ്‌ബോഴും കന്നുകാലികളുമായി അടുത്തിടപഴകുമ്‌ബോഴും നമുക്ക് അല്‍പം ശ്രദ്ധവേണം. പലപ്പോഴും പുല്ലില്‍ നിന്ന് ഇത്തരം ചെള്ളുകള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ഇത്തരം കാര്യങ്ങള്‍ ചെയ്തതിന് ശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈയ്യും കാലും വൃത്തിയാക്കേണ്ടതാണ്. ഇത് കൂടാതെ വസ്ത്രങ്ങളും കഴുകുന്നതിന് ശ്രദ്ധിക്കണം. രോഗസാധ്യത ഉണ്ടെന്ന് തോന്നിയാല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
രോഗനിര്‍ണയം
ചെള്ള് പനിക്ക് ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള രോഗങ്ങളുടെ ലക്ഷണങ്ങളോട് സാമ്യമുള്ളതിനാല്‍ രോഗനിര്‍ണയം എന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. രക്തപരിശോധനയും, രോഗിയുമായുള്ള സമ്ബര്‍ക്കവും എല്ലാം രോഗനിര്‍ണയം എളുപ്പമാക്കുന്നു. എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിനും ആവശ്യത്തിനുള്ള വൈദ്യസഹായം എടുക്കുന്നതിനും ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha