വയറിളക്ക രോഗങ്ങള്‍ ആണ് കൂടുതലായും ഉണ്ടാകുന്നത്; അസുഖമുള്ള ആളുടെ വിസർജ്യം കുടിക്കുന്ന വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ മറ്റൊരാൾക്ക് പകരുന്നു; മഴക്കാലം രോഗങ്ങളെ ഓടിക്കാൻ കരുതലെടുക്കാം

കേരളത്തില്‍ ഇത്തവണ ക്രമംതെറ്റി എത്തിയ മഴക്കാലമായതിനാൽ ഏറെ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല കാലവര്‍ഷം എത്തുവാന്‍ ഒരുങ്ങുകയും ചെയ്യുന്നു. അവയില്‍ ചില രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും ചികിത്സയെയും അറിയേണ്ടത് അനിവാര്യമാണ്.
ആദ്യം വെള്ളത്തില്‍ കൂടി പകരുന്ന രോഗങ്ങളാണ് ശ്രദ്ധിക്കേണ്ടത്. വയറിളക്ക രോഗങ്ങള്‍ ആണ് കൂടുതലായും ഉണ്ടാകുന്നത്. അസുഖമുള്ള ആളുടെ വിസർജ്യം കുടിക്കുന്ന വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ഇനിയൊരാള്‍ക്ക് പകരുന്നു.
ഇത്തരത്തിൽ രോഗമെത്തുന്നവർക്ക് വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്നു. ഇത് 2 - 8 ദിവസം നീണ്ടുനില്‍ക്കാം. തുടർന്ന് രക്തം കലര്‍ന്ന മലം, അമിതമായ ക്ഷീണം, ബോധം മറയുക തുടങ്ങിയവ മാരകമായേക്കാവുന്ന രോഗ ലക്ഷണങ്ങളില്‍പ്പെടുന്നു. കൂടുതല്‍ മാരകമായ വയറുകടിയുടെയും ലക്ഷണങ്ങള്‍ അയേക്കാം ഇവ.
അടുത്തത് കൊതുക് ജന്യ രോഗങ്ങള്‍ ആണ്. ഡങ്കിപ്പനി, മലമ്പനി എന്നിവയാണ് കേരളത്തില്‍ കണ്ടുവരുന്ന കൊതുകു ജന്യ രോഗങ്ങളില്‍ മുഖ്യമായി ഉള്ളത്. ഡങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ ശുദ്ധജല സംഭരണികളില്‍ മുട്ടയിട്ട് പെരുകുകയും, തുടർന്ന് ഇവയുടെ ശരീരത്തില്‍ നിന്നും ഡങ്കി വൈറസുകള്‍ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഇതോടെ പനി, തലവേദന, കണ്ണിന്റെ പുറകിലുള്ള വേദന, അതിയായ സന്ധിവേദന, രക്തസ്രാവം എന്നിങ്ങനെ പല തീവ്രതയില്‍ ഡങ്കിപ്പനി മനുഷ്യരില്‍ കാണപ്പെടാം.
എന്നാൽ മലമ്പനി / മലേറിയ എന്നിവ കേരളത്തില്‍ ധാരാളം കാണപ്പെടുന്ന ഒരു കൊതുകുജന്യ രോഗമല്ല. എന്നാൽ മറ്റു ജന്തുജന്യ രോഗങ്ങളായ എലിപ്പനി, ചെള്ള് പനി മുതലായവയും മഴക്കാലത്ത് മലിന ജലത്തില്‍ കൂടിയും ജന്തുക്കളില്‍ നിന്നും മനുഷ്യരിലേക്കും പകരാവുന്നതാണ്. ഇതേതുടർന്ന് പനി, മഞ്ഞപ്പിത്തം, വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനക്കുറവ്, മറ്റു ശാരീരിക അസ്വസ്ഥതകള്‍ എല്ലാം എലിപ്പനിയുടെ ലക്ഷണങ്ങളായി കാണുന്നതാണ്. മാത്രമല്ല മലിനജലത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റും ഇത് കൂടുതലായി ബാധിക്കാം.
ഇത്തരം രോഗങ്ങളുടെ പ്രതിരോധ മാര്‍ഗങ്ങള്‍ ഇതൊക്കെയാണ്. തിളപ്പിച്ച് ആറിയ ശുദ്ധജലം ഉപയോഗിക്കാനായി ശ്രദ്ധിക്കുക. കൂടാതെ പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കി ഉപയോഗിക്കാൻ ശ്രമിക്കുക. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാകംചെയ്യുന്ന ഭക്ഷണങ്ങളും പഴച്ചാറുകളും ഒഴിവാക്കുക. ഇതെല്ലാം വയറിളക്ക രോഗങ്ങളില്‍ നിന്നും രക്ഷപെടാനുള്ള മാര്‍ഗങ്ങളാണ്.
https://www.facebook.com/Malayalivartha