Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പൈപ്പ് വെള്ളത്തിൽ നിന്ന് മൂക്ക് കഴുകുന്നതിനിടെയാണ് അമീബ തലച്ചോറിൽ എത്തി; യുവാവ് മരണമടഞ്ഞു; മനുഷ്യന്റെ തലച്ചോറ് തിന്നുന്ന അമീബ മൂക്കിലൂടെ പടരുന്നു; കോവിഡിനേക്കാൾ ഭീകരം!!! വെള്ളം തൊട്ടാൽ അത് സംഭവിക്കും; കരുതിയിരിക്കുക

04 MARCH 2023 07:08 PM IST
മലയാളി വാര്‍ത്ത

കോവിഡ് വൈറസ് തീർത്ത പ്രതിസന്ധി ഇപ്പോഴും തീർന്നിട്ടില്ല, കോവിഡ് അനുബന്ധമായി പല പുതിയ രോഗങ്ങളും വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഇക്കൂട്ടത്തിൽ ഏറെ മാരകം എന്ന വിശേഷിപ്പിക്കുന്ന ഒന്നാണ് തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ. നെഗ്ലേരിയ ഫൗലറി എന്ന അമീബ.. തലച്ചോറില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ അതിന്റെ കോശങ്ങളെ നശിപ്പിച്ച് അണുബാധയും നീര്‍ക്കെട്ടും ഉണ്ടാക്കും.

തലച്ചോർ കാർന്നു തിന്നുന്ന അമീബയുടെ സാന്നിധ്യം ജലവിതരണ സംവിധാനത്തിൽ കണ്ടെത്തുന്നതിനെ തുടർന്ന് ആരോഗ്യവിഭാഗം ജാഗ്രതാ മുന്നറിയിപ്പ് നൽകുന്നത് വാർത്തയാകാറുണ്ട്. ഇപ്പോഴിതാ അമേരിക്കയിലെ ഷാർലെറ്റ് കൗണ്ടിയിൽ നിന്ന് നെയ്‌ഗ്ലേറിയ ഫൗലേറി എന്ന അമീബ ബാധിച്ച് ഒരു യുവാവ് മരിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

പൈപ്പ് വെള്ളത്തിൽ നിന്ന് മൂക്ക് കഴുകുന്നതിനിടെയാണ് അമീബ തലച്ചോറിൽ എത്തിയത്. ഫെബ്രുവരി 20നായിരുന്നു യുവാവ് മരണമടഞ്ഞത്. അണുബാധയെക്കുറിച്ച് ആരോഗ്യവിഭാഗം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് മൂന്നുദിവസത്തിനുള്ളിലാണ് മരണം സംഭവിച്ചത്. അണുബാധയേറ്റ സാഹചര്യത്തിൽ അമ്പേഷണം ആരംഭിച്ചിട്ടുണ്ടെന്നും വേണ്ട നടപടികൾ കൈക്കൊളളുമെന്നും ഷാർലെറ്റിലെ ആരോഗ്യവിഭാഗം വ്യക്തമാക്കി.

കുളിക്കുക, മുഖം കഴുകുക, നീന്തുക തുടങ്ങി വെള്ളവുമായി അടുത്തിടപഴകുന്ന അവസരങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മണ്ണിലും തടാകം, പുഴ പോലുള്ള ഇടങ്ങളിലുമാണ് ഈ അമീബ കാണപ്പെടുന്നത്. വെള്ളം കുടിക്കുക വഴി ഇവ ശരീരത്തിലെത്തുന്നത് പ്രശ്നമല്ലെന്നും എന്നാൽ മൂക്കുവഴി തലച്ചോറിൽ എത്തുന്നതാണ് ഗുരുതരമാക്കുന്നതെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു.

ഈ അമീബ വെള്ളത്തിലൂടെ തലച്ചോറിൽ എത്തുകയും തുടർന്ന് അണുബാധ സംഭവിച്ചുമാണ് മരണപ്പെടുന്നത്. പ്രൈമറി അമീബിക് മെനിഞ്ചോഎൻസഫലൈറ്റിസ് എന്ന അണുബാധയാണ് മരണത്തിന് ഇടയാക്കുന്നത്. നിലവിൽ ഈ രോഗാവസ്ഥയ്ക്ക് വ്യക്തമായ ചികിത്സ ലഭ്യമല്ല.

അമേരിക്കയുടെ ദക്ഷിണ മേഖലയില്‍ കാണപ്പെട്ട ഈ അമീബ ഇപ്പോള്‍ വടക്കന്‍ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശുദ്ധജല തടാകങ്ങളിലും അരുവികളിലുമൊക്കെയാണ് ഈ അമീബയുടെ സാന്നിധ്യം പൊതുവേ കാണാറുള്ളത്. 113 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയുള്ള ചൂട് കാലാവസ്ഥയാണ് ഈ അമീബ ഇഷ്ടപ്പെടുന്നത്. ഈ മാരക അമീബ മൂക്കിലൂടെ പ്രവേശിച്ചാല്‍ മാത്രമേ അപകടകാരിയാകൂ. വായിലൂടെ പ്രവേശിക്കുന്ന പക്ഷം ഇത് അണുബാധയുണ്ടാക്കില്ല.

അണുബാധ തലച്ചോറിലെ കോശങ്ങളെ തകരാറിലാക്കുകയും കേന്ദ്ര നാഡീ വ്യവസ്ഥയെ തകരാറിലാക്കുകയുമാണ് ചെയ്യുന്നത്. ബാക്റ്റീരിയൽ മെനിഞ്ചൈറ്റിസിന് സമാനമായ ലക്ഷണങ്ങളാണ് മേൽപ്പറയുന്ന അണുബാധയിലും കാണപ്പെടുന്നത്.

ഈ അണുബാധ ബാധിച്ചവരിൽ 97 ശതമാനം പേരും മരണപ്പെട്ടിട്ടുണ്ടെന്നാണ് സി.ഡി.സി.(Centers for Disease Control and Prevention)യുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 1962 മുതൽ 2021 വരെ ഈ രോഗം ബാധിച്ച 154 അമേരിക്കക്കാരിൽ നാലു രോഗികൾ മാത്രമാണ് അണുബാധയെ അതിജീവിച്ചത്. അമീബ ശരീരത്തിലെത്തി പന്ത്രണ്ടു ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും.

മാലിന്യം കലര്‍ന്ന വെള്ളത്തില്‍ കുളിക്കുമ്പോള്‍ മൂക്കിലൂടെയാണ് തലച്ചോറില്‍ അമീബ പടരുന്നത്. കുളം, പുഴ, സ്വിമ്മിങ് പൂള്‍ എന്നിവിടങ്ങളിലാണ് ഈ അമീബയെ കണ്ടുവരുന്നത്. ഉഷ്ണജലപ്രവാഹങ്ങളിലും കാണുന്നു. കടലില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. പക്ഷെ ഇപ്പോൾ പൈപ്പ് വെള്ളത്തിലും അമീബയുടെ സാനിധ്യം കണ്ടെത്തിയതാണ് ഭീതി വളർത്തുന്നത് .രോഗബാധിതരില്‍ നിന്ന് മറ്റൊരാള്‍ക്ക് പകരില്ല. മൂക്കിലെ സ്തരം വഴി ഇവ തലച്ചോറിലേക്കാണ് എത്തുന്നത്

ലക്ഷണങ്ങൾ ആരംഭിച്ച് പത്തു പതിനെട്ടു ദിവസത്തിനുള്ളിൽ മരണവും സംഭവിച്ചേക്കാം. കടുത്ത തലവേദന, പനി, ഛർദി, ചുഴലി, മതിഭ്രമം തുടങ്ങിയ ലക്ഷണങ്ങൾക്കൊടുവിൽ കോമയിലേക്ക് വരെ എത്താം. ഓരോ വർഷവും മൂന്നുപേരോളം മാത്രമാണ് അണുബാധ ഏൽക്കുന്നതെങ്കിലും മരണകാരിയാണെന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്

ഇതാദ്യമായല്ല നെഗ്ലേരിയ ഫൗലറി എന്ന അമീബ വാർത്തകളിൽ ഇടം നേടുന്നത്. നേരത്തേ അമേരിക്കയിലെ തന്നെ നെബ്രാസ്കയിൽ ഈ അമീബ മൂലം ഒരു കുട്ടി മരിച്ചിരുന്നു. ഈ അമീബയ്ക്ക് മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കാനും തലച്ചോറിലേക്കെത്താനും കഴിയും. ഇവ തലച്ചോറിലെ കോശങ്ങൾ നശിപ്പിക്കുകയും ചെയ്യും. ദക്ഷിണ കൊറിയൻ സ്വദേശിയും അമീബ തലച്ചോറിൽ എത്തിയതിനെ തുടർന്ന് മരിച്ചിരുന്നു. അമേരിക്കയിലെ സീറ്റിലിലും പൈപ്പ് വെള്ളം ഉപയോഗിച്ച് നസ്യം ചെയ്ത സ്ത്രീയ്ക്കും അമീബയുടെ ആക്രമണത്തീ തുടർന്ന് മരണം സംഭവിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (1 minute ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (5 minutes ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (13 minutes ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (18 minutes ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (22 minutes ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (24 minutes ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (27 minutes ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (32 minutes ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (39 minutes ago)

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (45 minutes ago)

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...  (56 minutes ago)

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ല  (1 hour ago)

പി വി അന്‍വറിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണം എന്ന ഹര്‍ജി തള്ളി ഹൈക്കോടതി  (1 hour ago)

Andhra Pradesh വിശദമായ അന്വേഷണത്തിന് പോലീസ്  (1 hour ago)

പോലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ദിലീപിന്റെ 'നീക്കം'; ടീസർ ഒക്ടോബർ 9-ന്!  (1 hour ago)

Malayali Vartha Recommends