സ്വർണവില 50000-ലെത്തും മോദിയുടെ പ്രവചനം അച്ചട്ടായി..! ഇപ്പോൾ ചാടിക്കയറി വാങ്ങല്ലേ, ഇനി സംഭവിക്കുന്നത് അത്ഭുതം..!

അത്യാവശ്യമില്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന തന്റെ അഭ്യര്‍ഥന ജനങ്ങള്‍ അംഗീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ സ്വര്‍ണം വാങ്ങുന്നത് കുറച്ചതോടെ വില കുറഞ്ഞെന്നും ഇതിലൂടെ പണം ലാഭിക്കാനായെന്ന് പലരും തന്നോട് പറയുന്നുണ്ടെന്നും മോദി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഭക്ഷ്യക്ഷാമകാലത്ത് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടപ്പോള്‍ രാജ്യം അത് അനുസരിച്ചതുപോലെ ഇന്നും ജനങ്ങള്‍ രാജ്യതാല്പര്യത്തിനൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ലഖ്നൗവില്‍ നടന്ന അഞ്ചാമത് ദേശീയ കൗശല്‍ ദീക്ഷാന്ത് സമാരോഹത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ മെയില്‍ സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ട കാര്യം ഓര്‍മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഒരു വര്‍ഷത്തേക്ക് അത്യാവശ്യമില്ലെങ്കില്‍ സ്വര്‍ണം വാങ്ങരുതെന്ന് ഞാന്‍ രാജ്യത്തോട് അഭ്യര്‍ഥിച്ചിരുന്നു. ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ രാജ്യം അത് അനുസരിച്ചു. ഇന്നും ആ സ്വഭാവത്തിന് മാറ്റമില്ല. എന്നെപ്പോലൊരു സാധാരണക്കാരന് സ്വര്‍ണം കുറച്ച് വാങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജനങ്ങള്‍ അത് അംഗീകരിച്ചു. സ്വര്‍ണവില കുറഞ്ഞു. മോദിജി, താങ്കള്‍ പറഞ്ഞത് കേട്ടതുകൊണ്ട് ഞങ്ങള്‍ക്ക് പണം ലാഭിക്കാനായെന്ന് പലരും ഇപ്പോള്‍ പറയുന്നുണ്ട്' എന്നായിരുന്നു മോദിയുടെ വാക്കുകള്‍.
മോദിയുടെ കണക്കനുസരിച്ച് കഴിഞ്ഞ മാസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവുണ്ടായി. ഡല്‍ഹിയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് മെയ് ഒന്‍പതിന് ഗ്രാമിന് 15,250 രൂപയായിരുന്നു വില. നവംബര്‍ 21ന് ഇത് 12,523 രൂപയായി കുറഞ്ഞു. അതായത് ഗ്രാമിന് 2,727 രൂപയുടെ കുറവ്.
അതേസമയം, ജനങ്ങള്‍ സ്വര്‍ണം വാങ്ങുന്നത് കുറച്ചതുകൊണ്ട് മാത്രമാണ് വില കുറഞ്ഞതെന്ന് പറയാനാകില്ല. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍, ഡോളറിന്റെ വില, നിക്ഷേപകരുടെ ഇടപെടലുകള്‍ തുടങ്ങിയവയും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്.
സ്വര്‍ണ ഇറക്കുമതിയിലും കുറവ്
ഇന്ത്യയില്‍ ഉപയോഗിക്കുന്ന സ്വര്‍ണത്തിന്റെ വലിയൊരു ഭാഗവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. അതിനാല്‍ സ്വര്‍ണം വാങ്ങുന്നത് കുറയുമ്പോള്‍ രാജ്യത്തിന് വിദേശത്തേക്ക് നല്‍കേണ്ട പണവും കുറയും. ഇത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
https://www.facebook.com/Malayalivartha
























