ആഭരണപ്രേമികൾക്ക് ആശ്വാസം: 2025 സെപ്റ്റംബറിന് ശേഷമുള്ള കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവില; ഇനി 90,000-ന് താഴേക്ക് പോകുമോ?

ആഭരണപ്രേമികൾക്കും നിക്ഷേപകർക്കും ഒരുപോലെ നിർണ്ണായകമായ വാർത്തയാണ് സ്വർണ്ണവിപണിയിൽ നിന്നും പുറത്തുവരുന്നത്. തുടർച്ചയായ അഞ്ചാം ദിവസവും വില ഇടിഞ്ഞതോടെ കേരളത്തിൽ പവൻ വില 92,080 രൂപയിലേക്കും, ഗൾഫ് വിപണിയിൽ കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കും എത്തിയിരിക്കുകയാണ്. വെറും അഞ്ച് ദിവസം കൊണ്ട് പവന് 8,840 രൂപയാണ് കുറഞ്ഞത്. എന്നാൽ വില ഇനിയും താഴുമെന്ന പ്രതീക്ഷയിൽ നേരിട്ട് സ്വർണ്ണം വാങ്ങുന്നതിനേക്കാൾ അഡ്വാൻസ് ബുക്കിംഗ് പദ്ധതികളെയാണ് ആളുകൾ ഇപ്പോൾ ആശ്രയിക്കുന്നത്.
https://www.facebook.com/Malayalivartha

























