പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ്: പേട്ട പള്ളി വികാരി ഒഴിയണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ പ്രതിഷേധം: പ്രതിഷേധം ശക്തമായതോടെ പള്ളിമേട ഉള്ളിൽനിന്ന് പൂട്ടി വികാരി...

തിരുവനന്തപുരം പേട്ട സെന്റ് ആൻസ് പള്ളിയിൽ വികാരി ഫാദർ തിയഡോഷ്യസ് ഡിക്രൂസിനെതിരെ വിശ്വാസികളുടെ ശക്തമായ പ്രതിഷേധവും സംഘർഷവും. പൊതുസ്ഥലത്ത് മദ്യപിച്ചതിന് പോലീസ് കേസുള്ള വികാരി തൽസ്ഥാനത്തുനിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് രാവിലെ വിശ്വാസികൾ പള്ളിമേട പൂട്ടിയിരുന്നു. പോലീസ് ഇടപെട്ട് പൂട്ട് തുറന്നതിന് പിന്നാലെ വികാരി പള്ളിമേട ഉള്ളിൽ നിന്നും പൂട്ടി. സംഘർഷാവസ്ഥ കണക്കിലെടുത്ത് പള്ളി പരിസരത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























