എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്‌നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...

പ്രകൃതിയുടെ മനോഹാരിത തേടി ഉയർന്ന പർവ്വതനിരകളിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികളും പർവ്വതാരോഹകരും നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളിയാണ് അക്യൂട്ട് മൗണ്ടൻ സിക്‌നസ് (AMS) അഥവാ ആൾട്ടിറ്റ്യൂഡ് സിക്‌നസ്. സമുദ്രനിരപ്പിൽ നിന്ന് 8,000 അടി (ഏകദേശം 2,500 മീറ്റർ) ഉയരത്തിന് മുകളിലേക്ക് വേഗത്തിൽ സഞ്ചരിക്കുമ്പോൾ അന്തരീക്ഷത്തിലെ ഓക്സിജന്റെയും വായുമർദ്ദത്തിന്റെയും കുറവ് മൂലം മനുഷ്യശരീരത്തിനുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു. തലശ്ശേരി എരഞ്ഞോളി സ്വദേശി അഞ്ജുനാഥ് കാവിങ്ങൽ വളപ്പിലാണ് മരിച്ചത്. നവംബർ 19ന് യാത്രാമധ്യേ അതീവ ഉയരത്തിലുള്ള ഗോരക്ഷേപിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.അക്യൂട്ട് മൗണ്ടൻ സിക്‌നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഉയർന്ന പ്രദേശങ്ങളിലെ കുറഞ്ഞ ഓക്സിജൻ അളവുമായി ശരീരത്തിന് പൊരുത്തപ്പെടാൻ കഴിയാതെ വരുന്നതാണ് ഈ അവസ്ഥ. ‘ട്രാവൽ വിത്ത് അഞ്ജുനാഥ്’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ യാത്രാവിശേഷങ്ങൾ പങ്കുവെച്ചിരുന്ന വ്യക്തിയായിരുന്നു അഞ്ജുനാഥ്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും രാജ്യസഭാ എംപി സി. സദാനന്ദൻ മാസ്റ്ററുടെയും ഇടപെടലിനെതുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.അന്നപൂർണ ബേസ് ക്യാമ്പിൽനിന്നുള്ള ദൃശ്യങ്ങളും മലനിരകളിൽനിന്നുള്ള കാഴ്ചകളുമെല്ലാം അഞ്ജുനാഥ് നിരന്തരം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചുകൊണ്ടിരുന്നു. എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്രാമധ്യേയുള്ള അതീവ ഉയരത്തിലുള്ള പ്രദേശമായ ഗോരക്ഷേപിലാണ് അഞ്ജുനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 5,164 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിങ്ങിലെ അവസാനത്തെ പ്രധാന താമസകേന്ദ്രങ്ങളിലൊന്നായ ഗോരക്ഷേപ്, ഉയർന്ന പ്രദേശങ്ങളിലെ കഠിനമായ കാലാവസ്ഥയും ഓക്സിജന്റെ കുറവും കാരണം സഞ്ചാരികൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന മേഖലയാണ്.കഴിഞ്ഞവർഷം അന്നപൂർണ ബേസ് ക്യാമ്പ് ട്രെക്കിങ് വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അഞ്ജുനാഥ് എവറസ്റ്റ് ബേസ് ക്യാമ്പ് ലക്ഷ്യമാക്കി യാത്രതിരിച്ചത്. സോഷ്യൽ മീഡിയയിൽ യാത്രാ വിശേഷങ്ങൾ പങ്കുവെച്ചിരുന്ന ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ട്രെക്കിങ് പ്രേമികൾക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.അക്യൂട്ട് മൗണ്ടൻ സിക്‌നസ് (എഎംഎസ്) ആണ് ഇവിടെ വില്ലനായതെന്നാണ് വിവരം.
സമുദ്രനിരപ്പിൽനിന്ന് വളരെ ഉയരമുള്ള പ്രദേശങ്ങളിലേക്ക് വേഗത്തിൽ കയറുമ്പോൾ,അവിടത്തെ കുറഞ്ഞ ഓക്സിജൻ അളവുമായി ശരീരത്തിന് പൊരുത്തപ്പെടാൻ കഴിയാതെവരുന്ന അവസ്ഥയാണ് അക്യൂട്ട് മൗണ്ടൻ സിക്‌നസ്.സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരമുള്ള പ്രദേശങ്ങളിലേക്ക് (സാധാരണയായി 8,000 അടി / 2,500 മീറ്ററിന് മുകളിൽ) വേഗത്തിൽ കയറുമ്പോൾ, അവിടുത്തെ അന്തരീക്ഷത്തിലെ ഓക്സിജന്റെയും വായുമർദ്ദത്തിന്റെയും കുറവ് മൂലം ശരീരത്തിനുണ്ടാകുന്ന അസ്വസ്ഥതകളെയാണ് അക്യൂട്ട് മൗണ്ടൻ സിക്‌നസ് (Acute Mountain Sickness - AMS) അഥവാ ആൾട്ടിറ്റ്യൂഡ് സിക്‌നസ് എന്ന് പറയുന്നത്.
ഹിമാലയൻ യാത്രകൾ, ലഡാക്ക്, മണാലി, സിക്കിം, അമർനാഥ്, കേദാർനാഥ് തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലേക്ക് പോകുന്ന സഞ്ചാരികളിലാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്
https://www.facebook.com/Malayalivartha
























