മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...

മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി നെടുമങ്ങാട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വനിതാ കമ്മിഷൻ അംഗമായിരുന്നു. വയോജന കമ്മിഷൻ അംഗമായിരുന്നു. ദീർഘകാലം സിപിഎം അംഗമായിരുന്ന രാധ, പാർട്ടി മുഖപത്രമായ ‘ദേശാഭിമാനി’യുടെ തിരുവനന്തപുരം യൂണിറ്റിൽ അഡ്മിനിസ്ട്രേഷൻ മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.വനിതാ കമ്മീഷൻ അംഗമെന്ന രീതിയിൽ സ്ത്രീകളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി ഏറെ പ്രവർത്തിച്ചിട്ടുണ്ട്.
രാധയുടെ വിയോഗ വാർത്ത സിപിഎം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി അടക്കമുള്ള പാർട്ടി നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകൾ എന്നതിലുപരി എഴുത്തുകാരി കൂടിയാണ് ഇ.എം. രാധ. 'മകളുടെ ഓർമ്മയിൽ ഇ.എം.എസ്' എന്ന പുസ്തകത്തിലൂടെ പൊതുജനങ്ങൾക്ക് അറിയാത്ത ഇ.എം.എസിനെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചുമെല്ലാം വളരെ ലളിതമായി പറയുന്നതായിരുന്നു ഈ പുസ്തകം.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് സി.കെ. ഗുപ്തനാണ് ഭര്‍ത്താവ്. ഇ.എം.എസിന്റെയും ആര്യ അന്തര്‍ജനത്തിന്റെയും മകളായി ജനിച്ച രാധ,
കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിലെ പ്രധാന കുടുംബത്തിലെ അംഗമായിരുന്നു. പിതാവിന്റെ ആശയങ്ങളും ലളിതമായ ജീവിതമൂല്യങ്ങളും മുറുകെ പിടിച്ച വ്യക്തിത്വമായിരുന്നു രാധയുടേത്. പാര്‍ട്ടിയിലെ നേതൃപദവികളേക്കാള്‍ ഇ.എം.എസിന്റെ മകളായി തുടരാനാണ് താല്‍പ്പര്യമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.അര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസ് നമ്പൂതിരിപ്പാടിന്റെയും ആര്യാ അന്തര്‍ജനത്തിന്റെയും മകളാണ്. വനിതാ കമീഷന്‍ മുന്‍ അംഗവും ദേശാഭിമാനി മുന്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജരുമായിരുന്നു.
വഴുതക്കാട് കോട്ടണ്‍ഹില്‍ ഹൈറ്റ്സിലായിരുന്നു താമസം. മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും അനുശോചനം രേഖപ്പെടുത്തി. ഇടതുപക്ഷ നേതാക്കളും പ്രവര്‍ത്തകരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേരുന്നുണ്ട്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി വിവിധ സംഘടനകള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























