കല്യാണ്‍ സില്‍ക്സിന്റെ കക്കൂസ് മാലിന്യം പാവപ്പെട്ടവന്റെ നെഞ്ചത്ത്..! 50,000 പിഴ അടിച്ച് കയ്യിൽക്കൊടുത്തു,പക്ഷേ ട്വിസ്റ്റ്

പത്തുവര്‍ഷമായി തുടരുന്ന നാട്ടുകാരുടെ പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ കല്യാണ്‍ സില്‍ക്‌സിനെതിരെ നടപടി. പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന കാനയിലേക്ക് മലിനജലം ഒഴുക്കിയതിന് കല്യാണ്‍ സില്‍ക്‌സിന്റെ കുരിയച്ചിറയിലെ സ്ഥാപനത്തിന് 50,000 രൂപ പിഴ ചുമത്തി തൃശൂര്‍ കോര്‍പ്പറേഷന്‍. കല്യാണ്‍ സില്‍ക്‌സിന്റെ കോര്‍പ്പറേറ്റ് ഓഫീസും ജീവനക്കാരുടെ താമസസ്ഥലവും ഉള്‍പ്പെടുന്ന കോമ്പൗണ്ടില്‍ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നതായി സംയുക്ത പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പത്തുവര്‍ഷമായി മലിനജലവും ദുര്‍ഗന്ധവും സഹിച്ച് ജീവിക്കുകയാണ് ഇവിടുത്തെ കുടുംബങ്ങള്‍.
തൃശൂര്‍ കോര്‍പ്പറേഷനിലെ 24-ാം ഡിവിഷനില്‍ കുരിയച്ചിറ, തോപ്പ് സ്റ്റേഡിയം, മണലിപ്പാടം മേഖലകളിലാണ് മലിനജല പ്രശ്‌നം രൂക്ഷമായിരിക്കുന്നത്. രാത്രിയുടെ മറവില്‍ ചില സ്ഥാപനങ്ങള്‍ മലിനജലം പൊതുഓടകളിലേക്ക് ഒഴുക്കിവിടുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഒഴുക്കിവിടുന്ന മലിനജലം കാനകളിലൂടെ തൊറുത്തൂര്‍ അമ്പലം-ഹിപ്പോ കനാല്‍ ഭാഗത്തേക്ക് എത്തുകയും പ്രദേശമാകെ ദുര്‍ഗന്ധം പരത്തുകയും ചെയ്യുന്നു. വര്‍ഷങ്ങളായി പരാതി നല്‍കിയിട്ടും സ്ഥിരമായ പരിഹാരം ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര വീഴ്ച
ഒക്ടോബര്‍ മൂന്നിന് ഒല്ലൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തിയിരുന്നു. പൊതുഓടയിലേക്ക് മലിനജലം ഒഴുക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള പബ്ലിക് ഹെല്‍ത്ത് ആക്ട് 2023, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരമാണ് നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha

























