അതിര്‍ത്തികളെല്ലാം അടച്ചു ! നിലയ്ക്കാതെ WAR ALERT! ... വിറച്ച് പ്രവാസികൾ..ഘോര യുദ്ധം..! UAE നിന്ന് കത്തുന്നു..!

പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം അതിരൂക്ഷമാകുന്നു. ബഹ്റൈനിലെ സിവില്‍ വ്യവസായശാലയ്ക്ക് നേരെ ശനിയാഴ്ച ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായി. സിത്ര മേഖലയിലുണ്ടായ ഈ ആക്രമണത്തെത്തുടര്‍ന്ന് ഫാക്ടറിയില്‍ വന്‍ തീപിടിത്തമുണ്ടായി. ഇറാന്റെ ആക്രമണത്തിന്റെ ഭാഗമായാണ് തീപിടിത്തമുണ്ടായതെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു.
തീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനുമായി സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്ത് ഊര്‍ജിതമായി പ്രവര്‍ത്തിക്കുകയാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറാനും ആഭ്യന്തര മന്ത്രാലയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബഹ്റൈനിലെ നാല് അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടും ഇറാന്‍ ആക്രമണം നടത്തി. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് രണ്ട് ഘട്ടങ്ങളിലായാണ് ആക്രമണം നടത്തിയതെന്ന് ബഹ്റൈന്‍ സര്‍ക്കാരും ഇറാനിയന്‍ മാധ്യമങ്ങളും വ്യക്തമാക്കി. യുഎസ് നാവികസേനയുടെ അഞ്ചാം ഫ്‌ലീറ്റിന്റെ ആസ്ഥാനമാണ് ബഹ്റൈന്‍.
ശൈഖ് ഈസ, ജുഫൈര്‍ എന്നിവയുള്‍പ്പെടെയുള്ള നാല് യുഎസ് സൈനിക താവളങ്ങളാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഇറാന്റെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി അവകാശപ്പെട്ടു. ആക്രമണത്തെത്തുടര്‍ന്ന് ബഹ്റൈനില്‍ പലയിടത്തും വലിയ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇറാന്റെ പല വ്യോമാക്രമണങ്ങളെയും തങ്ങളുടെ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി ബഹ്റൈന്‍ ഭരണകൂടം വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി ഇറാനിയന്‍ ആക്രമണങ്ങളെ ബഹ്റൈന്‍ പ്രതിരോധ സേന തകര്‍ത്തിട്ടുണ്ട്. ബഹ്റൈനിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ ദക്ഷിണ ഇറാനിലെ സിരിക് മേഖലയിലും വലിയ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മേഖലയിലെ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടക്കുകയാണെന്നാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, ഗള്‍ഫ് മേഖലയ്ക്ക് മുകളില്‍ വെച്ച് അമേരിക്കയുടെ എഫ്-16 പോര്‍വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തെന്ന ഇറാന്റെ വാദം യുഎസ് പൂര്‍ണമായും തള്ളി. വെള്ളിയാഴ്ച വൈകുന്നേരം തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം യുഎസ് വിമാനത്തെ ആക്രമിച്ചെന്നായിരുന്നു ഇറാന്‍ സൈന്യത്തിന്റെ അവകാശവാദം. ആക്രമണത്തില്‍ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചെന്നും ദൗത്യം ഉപേക്ഷിച്ച് അടുത്തുള്ള വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയെന്നും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇറാന്റെ ഈ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്നലെ അമേരിക്കന്‍ എഫ്-16 വിമാനത്തിന് നേരെ ഇറാന്‍ യാതൊരുവിധ ആക്രമണവും നടത്തിയിട്ടില്ലെന്ന് സൈന്യം തീര്‍ത്തുപറഞ്ഞു. പശ്ചിമേഷ്യയിലുള്ള എല്ലാ അമേരിക്കന്‍ പോര്‍വിമാനങ്ങളും പൂര്‍ണ സുരക്ഷിതമാണെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
യുദ്ധം ആരംഭിച്ചതു മുതല്‍ അമേരിക്കന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടതായും കേടുപാടുകള്‍ വരുത്തിയതായും ഇറാന്‍ മുന്‍പും സമാനമായ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഈ വാദങ്ങളെല്ലാം അമേരിക്കന്‍ സൈന്യം അപ്പപ്പോള്‍ തന്നെ നിഷേധിക്കുകയാണ് പതിവ്. കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെ ആക്രമിച്ചതോടെയാണ് ഈ യുദ്ധത്തിന് തുടക്കമായത്. പിന്നീട് ഈ സംഘര്‍ഷം പശ്ചിമേഷ്യയിലുടനീളം അതിവേഗം വ്യാപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























