57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ വർണ്ണാഭമായ തുടക്കം...

57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ വർണ്ണാഭമായ തുടക്കം. നവംബർ 20 മുതൽ 28 വരെ ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങുകൾ ഇന്നലെ തലേഗാവിലെ ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറി.
ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും ഫെസ്റ്റിവൽ ഡയറക്ടറും സംവിധായകനുമായ അശുതോഷ് ഗോവാരിക്കറും ചേർന്ന് ചലച്ചിത്രമേളയ്ക്ക് തിരിതെളിച്ചു. പിന്നാലെ ഗ്രാമി പുരസ്കാര ജേതാവായ സംഗീതജ്ഞൻ റിക്കി കേജിന്റെ സിംഫണിക് ഓർക്കസ്ട്ര അവതരണവും പ്രത്യേക കലാസാംസ്കാരിക പരിപാടികളും നടന്നു.
പ്രസാർ ഭാരതി ചെയർമാൻ പ്രസൂൺ ജോഷി, നടനും എംപിയുമായ രവി കിഷൻ, എൻ.എഫ്.ഡി.സി ചെയർമാൻ ജി. കൃഷ്ണകുമാർ എന്നിവർക്കൊപ്പം സായ് പല്ലവി, കാർത്തിക് ആര്യൻ, ശ്രദ്ധ കപൂർ തുടങ്ങിയ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. പവൽ പാവ്ലിക്കോവ്സ്കി സംവിധാനം ചെയ്ത ‘ഫാദർലാൻഡ്’ ആയിരുന്നു മേളയിലെ ഉദ്ഘാടന ചിത്രം.
അലീന സെർബാൻ സംവിധാനം ചെയ്ത ‘ഐ മാറ്റർ’ ആണ് മിഡ്-ഫെസ്റ്റ് ചിത്രം. ആന്തണി ചെൻ സംവിധാനം ചെയ്ത ‘വീ ആർ ഓൾ സ്ട്രേഞ്ചേഴ്സ്’ നവംബർ 28-ന് സമാപന ചിത്രമായി പ്രദർശിപ്പിക്കും.സ്പെയിൻ ആണ് മേളയിലെ 'കൺട്രി ഓഫ് ഓണർ', റഷ്യ 'പാർട്നർ കൺട്രി'യും ആണ്. ആനിമേഷൻ, ഫിലിംസ് എബൗട്ട് ഫിലിംസ് എന്നീ പുതിയ വിഭാഗങ്ങളും ഇത്തവണയുണ്ട്.
"
https://www.facebook.com/Malayalivartha

























