എംഎൽഎസ് കപ്പ് പ്ലേ ഓഫിൽ ഇന്റർ മയാമിക്ക് ഞെട്ടുന്ന പരാജയം....മൂന്നുഗോളുകൾക്ക് കൊളംബസ് മയാമിയെ കീഴടക്കി

എംഎൽഎസ് കപ്പ് പ്ലേ ഓഫിൽ ഇന്റർ മയാമിക്ക്ല പരാജയം. ലയണൽ മെസ്സി കളിച്ചിട്ടും എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് കൊളംബസ് മയാമിയെ കീഴടക്കിയത്. 36-ാം മിനിറ്റിൽ മയാമി താരം ഗോൺസാലോ ലുജാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്ത് പേരുമായിട്ടാണ് മെസ്സിയും സംഘവും കളിച്ചത്.
മത്സരം ആരംഭിച്ച് ഒൻപതാം മിനിറ്റിൽ തന്നെ കൊളംബസ് മുന്നിലെത്തി. ചിലിയൻ സ്ട്രൈക്കർ ഗോൺസാലോ ടാപ്പിയ പെനാൽറ്റിയിലൂടെ ആദ്യഗോൾ കണ്ടെത്തി. തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയത് മയാമിയെ ഞെട്ടിക്കുകയായിരുന്നു. പിന്നീട് സമനില ഗോളിനായി മയാമി മുന്നേറ്റം ശക്തമാക്കി.
എന്നാൽ മയാമിയെ പ്രതിരോധത്തിലാക്കി 36-ാം മിനിറ്റിൽ മയാമി താരം ഗോൺസാലോ ലുജാൻ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായി. ആദ്യപകുതി ഒരു ഗോളിന് കൊളംബസ് മുന്നിട്ടു നിൽക്കുകയായിരുന്നു.
പത്ത് പേരുമായി രണ്ടാം പകുതി കളിക്കാനിറങ്ങിയ മയാമിക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
കൊളംബസ് മികച്ച ആക്രമണങ്ങളുമായി മുന്നിട്ടുനിന്നു. 52-ാം മിനിറ്റിൽ കൊളംബസ് രണ്ടാം ഗോളും കണ്ടെത്തി. ടാഹ ഹബ്രൗണാണ് സ്കോറർ. പിന്നാലെ 58-ാം മിനിറ്റിലും വലകുലുക്കിയതോടെ മയാമി തകർന്നു. ടാപ്പിയ മത്സരത്തിലെ തന്റെ രണ്ടാം ഗോളുമടിച്ചു. ശനിയാഴ്ച വീണ്ടും ഇരുടീമുകളും മത്സരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























