Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്‌നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...


കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..


പൊന്ന് വാങ്ങുന്നവർക്ക് ആശ്വാസം, പണയം വെച്ചവർക്ക് നെഞ്ചിടിപ്പ്; വായ്പാ പരിധി കവിഞ്ഞതോടെ ബാങ്കുകളുടെ അടിയന്തര നോട്ടീസ്...


തിരുപ്പത്തൂർ ഇരട്ടക്കൊല: സഹപാഠിയെയും ബന്ധുവിനെയും വെട്ടിക്കൊന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; പിന്നിൽ പ്രണയപ്പകയെന്ന് പോലീസ്...


ഭാര്യയോട് സംസാരിച്ചതിന് വൈരാഗ്യം; വെട്ടുകാട് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ...

കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..

22 NOVEMBER 2026 03:11 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുപ്പത്തൂർ ഇരട്ടക്കൊല: സഹപാഠിയെയും ബന്ധുവിനെയും വെട്ടിക്കൊന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; പിന്നിൽ പ്രണയപ്പകയെന്ന് പോലീസ്...

രാജ്യതലസ്ഥാനത്തെ വായുനിലവാരം ഇന്നും 'മോശം' വിഭാഗത്തിൽ തുടരുന്നു...

ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഡ്‌വാൾ ജില്ലയിൽ വീടിന്റെ അടുക്കളയിൽ കയറിയ പുലിയെ വീട്ടുകാർ അകത്തിട്ട് പൂട്ടി, മയക്കുവെടിവെച്ച് പുലിയെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ

മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിൽ നിന്നുള്ള ബി.ജെ.പി രാജ്യസഭാ എംപിയായ രാംറാവു വഡ്കുട്ടെ അന്തരിച്ചു....

ബംഗളൂരുവിലെ ബിഡദിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഹോട്ടൽ സംരംഭകന് ദാരുണാന്ത്യം

കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ തമിഴ്നാട്ടിലെ വിഴുപ്പുറം പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു. പ്രദേശവാസിയായ ഹേമാവതി എന്ന ഏഴുവയസ്സുകാരിയെ ഒക്ടോബർ 12-നാണ് വീട്ടിൽ നിന്ന് കാണാതായത്. ആഴ്ചകൾ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൂജയും ഹോമവും സംഘടിപ്പിച്ചത്. ശാസ്ത്രീയമായ കുറ്റാന്വേഷണ രീതികൾ അവലംബിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥൻ തന്നെ അന്ധവിശ്വാസങ്ങൾക്ക് കൂട്ടുനിൽക്കുന്ന തരത്തിൽ പ്രവർത്തിച്ചതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

രാത്രി മാതാപിതാക്കൾക്കൊപ്പം വീട്ടിൽ കിടന്നുറങ്ങിയ ഹേമാവതിയെ പിറ്റേന്ന് രാവിലെയോടെയാണ് കാണാതായത്. സംഭവത്തിന് പിന്നാലെ മാതാപിതാക്കളും ബന്ധുക്കളും നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രദേശത്തും സമീപ ജില്ലകളിലും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് യാതൊരു തുമ്പും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചില്ല. കുട്ടിയെ തേടി നടന്ന് ഗതികെട്ടതോടെയാണ്, അന്വേഷണത്തിലെ തടസ്സങ്ങൾ നീങ്ങാനെന്ന പേരിൽ എസ്ഐയുടെ നേതൃത്വത്തിൽ സ്റ്റേഷൻ വളപ്പിൽ ഗണപതി ഹോമം നടത്താൻ തീരുമാനിച്ചത്.

 

സ്റ്റേഷനിൽ നടന്ന ഗണപതി ഹോമത്തിൽ കാണാതായ കുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും പങ്കെടുത്തിരുന്നു. പൂജാരിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഔദ്യോഗിക സംവിധാനങ്ങൾക്കിടയിൽ വെച്ച് തന്നെയാണ് ചടങ്ങുകൾ നടത്തിയത്. സ്റ്റേഷനുള്ളിൽ നടക്കുന്ന പൂജയുടെ ദൃശ്യങ്ങൾ ആരോ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഈ വിചിത്രമായ നടപടി പുറംലോകമറിഞ്ഞത്. ദൃശ്യങ്ങൾ വൈറലായതോടെ പൊലീസിന്റെ അനാസ്ഥയും കാര്യക്ഷമതയില്ലായ്മയും ചൂണ്ടിക്കാട്ടി വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.സർക്കാർ ഓഫീസായ പൊലീസ് സ്റ്റേഷനിൽ മതപരമായ ചടങ്ങുകൾ നടത്തിയത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന്

 

ചൂണ്ടിക്കാട്ടിയാണ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ, തങ്ങളുടെ മകളെ എത്രയും വേഗം കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി ഹേമാവതിയുടെ മാതാപിതാക്കൾ ഇപ്പോഴും കണ്ണീരോടെ കാത്തിരിക്കുകയാണ്.ഒക്ടോബർ 12 നാണ് പ്രദേശത്തുള്ള 7 വയസുകാരിയായ ഹേമാവതിയെ കാണാതായത്. ജന്‍മദിനം ആഘോഷിച്ച് രാത്രി മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെ രാവിലെ ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ കണ്ടില്ല. ശുചിമുറി പുറത്തായതിനാല്‍ പരിസരത്തെല്ലാം നോക്കിയെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് എട്ടു സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തി.ഇതിനിടെ പ്രദേശത്തുനിന്നും ഒരു അസ്ഥികൂടം കണ്ടെത്തിയെങ്കിലും അതിനെക്കുറിച്ചും പൊലീസിന് തുമ്പൊന്നും കിട്ടിയിരുന്നില്ല. കുട്ടിയെ കാണാതായി ഒന്നര മാസമായിട്ടും അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ പറ്റാതായതോടെ പൊലീസിനെതിരെ പ്രദേശവാസികളില്‍ നിന്നും വലിയ പ്രതിഷേധം ഉയർന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

#AcuteMountainSickness സുരേഷ് ഗോപിയുയും സദാനന്ദൻ മാസ്റ്ററും ഇടപെട്ടു  (8 minutes ago)

#TamilNaduPolice എസ്ഐയുടെ വക വിചിത്രമായ പ്രവർത്തി  (13 minutes ago)

പൊന്ന് വാങ്ങുന്നവർക്ക് ആശ്വാസം, പണയം വെച്ചവർക്ക് നെഞ്ചിടിപ്പ്; വായ്പാ പരിധി കവിഞ്ഞതോടെ ബാങ്കുകളുടെ അടിയന്തര നോട്ടീസ്...  (52 minutes ago)

തിരുപ്പത്തൂർ ഇരട്ടക്കൊല: സഹപാഠിയെയും ബന്ധുവിനെയും വെട്ടിക്കൊന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; പിന്നിൽ പ്രണയപ്പകയെന്ന് പോലീസ്...  (1 hour ago)

ഭാര്യയോട് സംസാരിച്ചതിന് വൈരാഗ്യം; വെട്ടുകാട് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ...  (1 hour ago)

പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ്: പേട്ട പള്ളി വികാരി ഒഴിയണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ പ്രതിഷേധം: പ്രതിഷേധം ശക്തമായതോടെ പള്ളിമേട ഉള്ളിൽനിന്ന് പൂട്ടി വികാരി...  (1 hour ago)

സ്ഥിരം കുറ്റവാളിയുടെ മനോനില'; അഭിറാം വധക്കേസിലെ 17-കാരന് ജാമ്യമില്ല, വിചാരണ നേരിടണം...  (1 hour ago)

#VDSatheesan നവദമ്പതികൾക്ക് ആശംസകൾ നേർന്നു;  (1 hour ago)

പ്രതിരോധശേഷി നഷ്ടപ്പെട്ടു, 8 മാസം ചികിത്സയിൽ"; വിഷക്രീം അപകടം തുറന്നുപറഞ്ഞ് സലീം കോടത്തൂർ, അന്വേഷണം കടുപ്പിച്ച് സർക്കാർ...  (1 hour ago)

ഇ എം എസിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമീഷൻ അംഗവുമായ ഇ എം രാധ അന്തരിച്ചു...  (2 hours ago)

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവം ഈ മാസം 24ന് നടക്കും...  (3 hours ago)

രാജ്യതലസ്ഥാനത്തെ വായുനിലവാരം ഇന്നും 'മോശം' വിഭാഗത്തിൽ തുടരുന്നു...  (3 hours ago)

കല്യാണ്‍ സില്‍ക്സിന്റെ കക്കൂസ് മാലിന്യം പാവപ്പെട്ടവന്റെ നെഞ്ചത്ത്..! 50,000 പിഴ അടിച്ച് കയ്യിൽക്കൊടുത്തു,പക്ഷേ ട്വിസ്റ്റ്  (3 hours ago)

ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഡ്‌വാൾ ജില്ലയിൽ വീടിന്റെ അടുക്കളയിൽ കയറിയ പുലിയെ വീട്ടുകാർ അകത്തിട്ട് പൂട്ടി, മയക്കുവെടിവെച്ച് പുലിയെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ  (3 hours ago)

ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണം വർദ്ധിക്കുന്നതായി സൂചന.. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും വിരൽത്തുമ്പിലെത്തിക്കുന്നതിനായി അയ്യൻ 4.0’ മൊബൈൽ ആപ്ലിക്കേഷൻ  (3 hours ago)

Malayali Vartha Recommends