Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

കേരളത്തിൽ പിടിമുറുക്കി ഒമിക്രോൺ ജെ.എൻ.1; ജലദോഷം നിസാരമല്ല; കാറ്റുപോലെ പടരും; ലക്ഷണങ്ങളും പ്രതിരോധവും അറിയാം!!!

27 DECEMBER 2023 07:08 PM IST
മലയാളി വാര്‍ത്ത

മഹാമാരി തീർത്ത ഭീതിയിൽ നിന്ന് നമ്മൾ സാധാരാണ ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും കോവിഡിന്റെ വകഭേദങ്ങൾ പിന്നാലെയുണ്ട്. പുതുതായി വ്യാപിക്കുന്ന ഒമിക്രോൺ ജെ.എൻ-1 ഉപവകഭേദത്തെ നിസാരമായി കാണരുതെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകരാജ്യങ്ങളിൽ പടരുന്ന കോവിഡിൻ്റെ ഒരു അപ്ഡേറ്റഡ് വേർഷനാണ് ഒമിക്രോൺ ജെ.എൻ.1  . വളരെ പെട്ടെന്ന് തന്നെ ഇത് നമ്മുടെ കേരളത്തിൽ എത്തിയതും ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ആളുകളിൽ പ്രതിരോധശേഷി കുറഞ്ഞുവരുന്നതും വൈറസുകൾ സ്വയം ശക്തി പ്രാപിക്കുന്നതും രോഗികളിൽ പുതിയ ലക്ഷണങ്ങൾ കൊണ്ടുവരുന്നതിന് കാരണമാണ്. ജെ.എൻ. 1 മറ്റു കോവിഡ് വകഭേദങ്ങളെ ആപേക്ഷിച് വ്യാപനശേഷി കൂടുതലാണ് , എന്നാൽ വേണ്ടത്ര മുൻകരുതൽ എടുക്കുന്നതിലൂടെ ഒരു പരിധിവരെയെങ്കിലും തടഞ്ഞു നിർത്താവുന്നതുമാണ്.

തണുപ്പ് കാലം ആരംഭിച്ചതോടെ കോവിഡ് വ്യാപനം കൂടാനും ശ്വാസകോശ സംബന്ധമായ രോഗബാധിതരുടെ എണ്ണം വർദ്ധിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ ജാഗ്രതയോടെ നീങ്ങണമെന്ന് മുന്നറിയിപ്പ് നൽകുന്നത്.   പലയിടങ്ങളിലും ശ്വാസകോശ സംബന്ധമായ രോഗബാധിതരുടെ എണ്ണം വർദ്ധിക്കാനിടയാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.ജലദോഷമായി കോവിഡിനെ തള്ളിക്കളയരുത് . കൃത്യമായ ചികിത്സ തേടാൻ ശ്രദ്ധിക്കണം
 

ശക്തമായ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് പേരുകേട്ട സംസ്ഥാനങ്ങളിലൊന്നായ കേരളം, ഇപ്പോൾ കോവിഡ് -19 വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ജെ.എൻ.1 ആവിർഭാവത്തിന് സാക്ഷ്യം വഹിക്കുകയാണ്. അതി നൂതന നിർണ്ണയ സംവിധാനങ്ങൾ പിന്തുടരുന്നതിനാൽ അതിവേഗം വൈറസിനെ തിരിച്ചറിയാനും മുന്നറിയിപ്പ് നൽകാനും നമുക്ക് സാധിച്ചു. അതിവേഗം പടരുന്ന കൊവിഡ് വകഭേദമായതിനാൽ ഒമിക്രോൺ ജെ.എൻ.1 , കേരളത്തിലും റിപ്പോർട്ട് ചെയ്തതോടെ വരും ദിവസങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ നിയന്ത്രണങ്ങളും പ്രതീക്ഷിക്കാം.

സാധാരണ കോവിഡ് ലക്ഷണങ്ങളായ പനി, തലവേദന, തൊണ്ടവേദന തുടങ്ങിയവ തന്നെയാണ് പുതിയ വകഭേദമായ ഒമിക്രോൺ ജെ.എൻ.1 ലും കണ്ടുവരുന്നത് എന്നാൽ പല രാജ്യങ്ങളിലും ബാധിക്കപ്പെട്ടവരിൽ ചെറിയ ലക്ഷണങ്ങളിൽ തുടങ്ങി നാലോ അഞ്ചോ ദിവസം നീണ്ടുനിൽക്കുന്ന ശ്വാസംമുട്ടൽ, കടുത്ത ചുമ പോലുള്ള കൂടുതൽ രോഗലക്ഷങ്ങളിലേക്ക് മാറുന്നതായാണ് കാണപ്പെടുന്നത്.

 

എന്നാൽ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ പുതിയ ലക്ഷണങ്ങളായ വിശപ്പില്ലായ്മ തുടർച്ചയായ മനംപുരട്ടൽ എന്നിവകൂടാതെ അമിതമായ ക്ഷീണം തളർച്ച പേശികളിലെ വേദന എന്നിവ കണ്ടുവരുന്നുണ്ട്. മറ്റു കോവിഡ് രോഗികളിൽനിന്നും വിഭിന്നമായി ചിലരിൽ ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകളും ദഹന വ്യവസ്ഥയെ ബാധിക്കുന്നതിനാൽ തുടർച്ചയായ ഛർദി, മനംപിരട്ടൽ എന്നിവയും പുതിയ വകഭേദത്തിൽ പ്രകടമാണ്.

 

കേരളത്തിലെ കാലാവസ്ഥ പ്രകാരം ശ്വസനേന്ദ്രിയ അണുബാധ സ്വാഭാവികമായ സാഹചര്യത്തിൽ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകുന്നതും സ്വാഭാവികമാണ്. മറ്റു അണുബാധകൾപോലെയാണ് പുതിയ വകഭേദമായ ഒമിക്രോൺ ജെ.എൻ.1 എന്നതാണ് ശ്രദ്ധിക്കാതെ പോകുന്നതിൻ്റെ കാരണം ഇത് ഒരുപക്ഷെ വലിയ തോതിലുള്ള രോഗവ്യാപനത്തിനു കാരണമാകാം. അതിനാൽ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ സൂക്ഷിക്കണം.

 പനി, ചുമ, മണം, രുചിക്കുറവ് എന്നിവയാണ് ജെഎൻ.1 വകഭേദത്തിന്റെ ലക്ഷണങ്ങൾ. ഉയർന്ന പനി, ശ്വാസതടസം, ക്ഷീണം, ഭക്ഷണം കഴിക്കാനുള്ള കഴിവില്ലായ്മ, ഛർദ്ദിക്കാനുള്ള പ്രവണത എന്നിവയും ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങളുള്ളവരെ പരിചരിക്കുന്നവരും മാസ്ക ധരിക്കുന്നത് രോഗവ്യാപനം കുറക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

   

മുൻകാല കോവിഡ് ബാധകൾ പോലെ തന്നെ യുവാക്കളിൽ കാര്യമായി ബാധിക്കാതെയും പ്രായമായവരിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചും കടന്നുപോവുന്ന രീതിതന്നെയാണ് ഇപ്പോഴും കൂടുതലായും കാണുന്നത്. അതിനാൽ തന്നെ പ്രായമായവരും മറ്റുരോഗങ്ങൾ അലട്ടുന്നവരും രോഗപ്രതിരോധത്തിനുള്ള നിർദേശങ്ങൾ സ്വീകരിക്കേണ്ടതാണ്.

• പ്രായമായവരും പ്രമേഹം, രക്താതിമർദ്ദം, കാൻസർ, ശ്വാസകോശരോഗങ്ങൾ എന്നിയവയുമുള്ളവർ പുറത്ത് പോകുമ്പോഴെല്ലാം നിർബന്ധമായും മാസ്ക് ഉപയോഗിക്കാനും സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കാനും തിരികെ വീട്ടിലെത്തുമ്പോൾ കൈകൾ ഇടയ്ക്കിടെ കഴുകാനും പ്രത്യേകം ശ്രദ്ധിക്കണം.

• നിലവിൽ ജീവിതശൈലീരോഗങ്ങൾക്കു ചികിത്സ എടുക്കുന്നവർ അതിനു ഒരു മുടക്കവും വരുത്തരുത്, ഒപ്പം പ്രതിരോധശേഷി നിലനിർത്താൻ ആവശ്യമായ മുൻകരുതൽ എടുക്കുകയും വേണം.

• മഞ്ഞുകാലമായതിനാൽ ചുമയും തൊണ്ടവേദനയും സ്വാഭാവികമാണ് എന്നിരുന്നാലും ലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സതേടാതെയിരിക്കരുത്, സ്വയം ചികിത്സ പൂർണമായും ഒഴിവാക്കുക. ഒമിക്രോൺ ജെ.എൻ.1 കോവിഡിന്റെ തീവ്രത കുറവായിരിക്കാമെങ്കിലും രോഗം ബാധിച്ച് ഭേദപ്പെട്ടാലും കൂടുതൽ പേരിലും എതെങ്കിലും തരത്തിലുള്ള കോവിഡാനന്തര രോഗങ്ങൾ (Post Covid Diseases) ഉണ്ടാവാൻ സാധ്യതയുണ്ട് കോവിഡ് ബാധിക്കാതിരിക്കാനുള്ള ജാഗ്രതയും കരുതലുമെടുക്കുന്നതാണ് ഉചിതം. മാസ്ക് ധരിക്കുന്നത് ശീലമാക്കണം. ആൾക്കൂട്ടത്തിലും പൊതുയിടങ്ങളിലും പൊതുവാഹനങ്ങളിലുമെല്ലാം മാസ്ക് ധരിക്കുന്നത് ഒരു പരിധിവരെ രോഗത്തിൽ നിന്ന് രക്ഷിക്കും.  
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (2 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (3 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (3 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (3 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (3 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (3 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (5 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (6 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (7 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (7 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (7 hours ago)

Malayali Vartha Recommends