പൊള്ളലേറ്റ രോഗികൾക്ക് തിലാപ്പിയ മീനിന്റെ തൊലി കൊണ്ട് ചികിത്സ

പൊള്ളലേറ്റ ഭാഗം ആവരണം ചെയ്യാൻ മീൻ തൊലി ഉപയോഗിക്കാമെന്ന കണ്ടുപിടുത്തം ശാസ്ത്രലോകത്തിന് കൗതുകമായി. ബ്രസീലിലെ ശാസ്ത്രജ്ഞന്മാരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ.
തിലാപ്പിയ അഥവാ പിലോപ്പി മീനിന്റെ സ്റ്റെറിലൈസ്ഡ് (അണുവിമുക്തമായ) തൊലിയാണ് ഇതിനായി ഉപയോഗിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ ഫോർട്ടലീസയിലെ ഡോക്ടർ ഫ്രോട്ട ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ ചികിത്സാ രീതി ഉപയോഗിക്കുകയും വിജയം കൈവരിക്കുകയും ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
പൊള്ളലേറ്റ ഭാഗത്ത് തിലാപ്പിയ അഥവാ പിലോപ്പി മീനിന്റെ സ്റ്റെറിലൈസ്ഡ് തൊലി ആവരണം ചെയ്ത് വെക്കുന്നതാണ് ഉപയോഗിക്കുന്ന വിധം. ഇങ്ങനെ ചെയ്യുമ്പോൾ മുറിവ് ഉണക്കുന്നതിന് ആവശ്യമായ കൊളാജൻ പ്രോട്ടീൻ കൈമാറ്റം ചെയ്യപ്പെടുന്നതായി ഇവർ പറയുന്നു.
തിലാപ്പിയ മീൻ ചികിത്സ നടത്തുന്നത് മൂലം വേദന കുറയുകയും ചികിത്സാ ചിലവ് ഗണ്യമായി കുറയുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെട്ടു.
ബ്രസീലിനെ കൂടാതെ ചൈനയിലും ഈ ചികിത്സ രീതി ആവിഷ്കരിച്ച് വരികയാണ്.
https://www.facebook.com/Malayalivartha