യുഎഇയിൽ ഇനി ബിരുദക്കാർക്ക് വിസയില്ല തൊഴിൽ വിപണിയിൽ പുതിയ നിയമങ്ങൾ പ്രവാസികളെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി

യുഎഇയിൽ ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഏത് ജോലിയും കിട്ടും എന്ന കാലം മാറിക്കഴിഞ്ഞു. ഇപ്പോൾ കമ്പനികൾ നോക്കുന്നത് നിങ്ങളുടെ ബിരുദമല്ല മറിച്ച് നിങ്ങൾക്കുള്ള കഴിവിനെയാണ്.
നേരത്തെ നിങ്ങളുടെ കയ്യിൽ ഏത് ബിരുദമുണ്ട്? എന്നായിരുന്നു ചോദ്യം എന്നാൽ ഇന്ന് നിങ്ങൾക്ക് എന്ത് ചെയ്യാൻ അറിയാം എന്നാണ് ചോദിക്കുന്നത്. ഇത് യുഎഇയിലെ തൊഴിൽ വിപണിയെ അടിമുടി മാറ്റി. നിയമങ്ങൾ മാറുന്നതോടൊപ്പം മത്സരം വർധിക്കുകയും പുതിയ അവസരങ്ങൾ വരികയും ചെയ്തതാണ് തൊഴിൽ വിപണയിലെ മാറ്റങ്ങൾക്ക് കാരണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
മുൻപൊക്കെ ഒരു സാധാരണ ബിരുദധാരിക്ക് യുഎഇയിൽ അഡ്മിൻ ജോലികളിലോ സെയിൽസിലോ എളുപ്പത്തിൽ ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഈജിപ്ത്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ കുറഞ്ഞ ശമ്പളത്തിന് കഠിനമായി ജോലി ചെയ്യാൻ തയ്യാറായി വരുന്നതും ഈ ചില പ്രതിസന്ധികൾ ഉണ്ടാക്കി.
കൂടാതെ ഇത് മലയാളികളെ പിന്നിലാക്കുകയും അവരുടെ അവസരങ്ങൾ ഇല്ലാതാകുകയും ചെയ്തു. നമ്മുടെ ബിരുദം പലപ്പോഴും തിയറി പഠനത്തിൽ മാത്രമായി ഒതുങ്ങുന്ന ഒന്നാണ്. എന്നാൽ യുഎഇ ഇന്ന് നോക്കുന്നത് സ്കിൽസ് ആണ്. ഡിജിറ്റൽ മാർക്കറ്റിംഗ്, ഡാറ്റ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്പെഷ്യലൈസ്ഡ് അക്കൗണ്ടിംഗ് എന്നിവയ്ക്കാണ് ഇപ്പോൾ വൻ ഡിമാൻഡ് ഉള്ളതും.
വെറും ഗ്രാജുവേഷൻ കൊണ്ട് ഒരാൾ ജോലിക്ക് അപേക്ഷിക്കുമ്പോൾ അതേ ജോലിക്ക് ഈ പറഞ്ഞ സ്കില്ലുകൾ ഉള്ള ഒരാളെയാണ് കമ്പനികൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ യുഎഇയിലെ പുതിയ തൊഴിൽ നിയമങ്ങൾ പ്രകാരം പ്രൊഫഷണൽ വിസകൾ ലഭിക്കുന്നതിന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നിർബന്ധമാണ്. ബിരുദധാരികൾക്ക് നിശ്ചിത നിലവാരത്തിലുള്ള ശമ്പളം ലഭിക്കണമെങ്കിൽ അതിനനുസരിച്ചുള്ള തസ്തികകളിൽ ജോലി ചെയ്യണം ഇത് സാധാരണ ബിരുദധാരികൾക്ക് വിസ ലഭിക്കുന്നത്തിൽ ചില പ്രതിസന്ധികൾ ഉണ്ടാക്കുകയും ചെയ്തു.
അതേസമയം ബിരുദം കൊണ്ട് കാര്യമില്ല എന്ന് കേട്ട് ആരും നിരാശപ്പെടേണ്ട ആവശ്യമില്ല. പുതിയ അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിങ്ങൾ സ്വയം അപ്‌ഡേറ്റ് ചെയ്യാൻ തയ്യാറാണെങ്കിൽ യുഎഇയിൽ നിങ്ങൾക്ക് മികച്ച ഭാവിയുണ്ട്. എഐ, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയിൽ ചെറിയ കോഴ്സുകൾ ചെയ്യുന്നത് നിങ്ങളുടെ കരിയർ മെച്ചപ്പെടുത്താൻ സാധിക്കും.
കൂടാതെ യുഎഇയിൽ കോർപ്പറേറ്റ് ടാക്സ് നടപ്പിലാക്കിയതോടെ ടാക്സ് വിദഗ്ധർക്കും സിഎംഎ, എസിസിഎ പഠിച്ചവർക്കും വലിയ അവസരങ്ങളാണ് തുറന്നിരിക്കുന്നത്. ഒപ്പം യുഎഇയിൽ ലോജിസ്റ്റിക്സ് മേഖലയിൽ മികച്ച തൊഴിൽ സാധ്യതയുണ്ട്. ഡോക്ടർമാർക്കും നേഴ്സുമാർക്കും പുറമെ മെഡിക്കൽ കോഡിംഗ്, ഹോസ്പിറ്റൽ മാനേജ്‌മെന്റ് എന്നിവർക്കും ഇപ്പോൾ വലിയ ഡിമാൻഡ് ഉണ്ട്.
അതിനാൽ സ്കില്ലുകൾ മെച്ചപ്പെടുത്താനായുള്ള കാര്യങ്ങൾ ചെയ്യുന്നത് എളുപ്പത്തിൽ ജോലി കണ്ടെത്താൻ സാധിക്കും. അതേസമയം യുഎഇ എല്ലാ പ്രവാസികളുടെയും സ്വപ്ന നഗരമാണ്. പക്ഷേ ആ സ്വപ്നങ്ങൾക്ക് ഇപ്പോൾ പുതിയൊരു വേഗതയും കൃത്യതയും ആവശ്യമുണ്ട്. അതിനാൽ ഒരു സെര്ടിഫിക്കറ്റ് കൊണ്ട് ഇവിടെ വിജയിക്കാനാകില്ല നമ്മുടെ സ്കില്ലിനെ കാലത്തിനനുസരിച്ച് മാറ്റേണ്ടതുണ്ട്
https://www.facebook.com/Malayalivartha























