പെട്ടി പാക്ക് ചെയ്ത് പ്രവാസികൾ 3.4 ലക്ഷം പേർ നാട്ടിലേയ്ക്ക് ! 'ഡെവലപ്പർ നിതാഖാത്' പുതിയ ഘട്ടം വൻ തിരിച്ചടി !!!

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് ‘ഡെവലപ്പർ നിതാഖാത്’ പദ്ധതിയുടെ പുതിയ ഘട്ടം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. 2026 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പരിഷ്കാരം പ്രവാസി തൊഴിലാളികൾക്ക് വലിയ തിരിച്ചടിയാകും.
2026 മുതൽ 2029 വരെയുള്ള മൂന്ന് വർഷത്തിനുള്ളിൽ സ്വദേശികൾക്കായി 3,40,000 പുതിയ തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടുമ്പോൾ, വിദേശികൾക്ക് അത്രയും അവസരങ്ങൾ നഷ്ടമാകും. സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുമ്പോള്‍ സ്വാഭാവികമായും വിദേശികള്‍ക്ക് തൊഴില്‍ കുറയും. സൗദി വിഷൻ 2030-െൻറ ഭാഗമായി തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉറപ്പാക്കലാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2021ൽ ആരംഭിച്ച നിതാഖാത് പദ്ധതിയുടെ വിജയകരമായ തുടർച്ചയായാണ് പുതിയ പരിഷ്കാരങ്ങൾ വരുന്നത്.
സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശി ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന നിതാഖാത് പദ്ധതിയുടെ ഏറ്റവും പുതിയ പതിപ്പാണ് വരാനിരിക്കുന്നത്. നിലവിൽ വിദേശികൾ കൈയ്യാളുന്ന ലക്ഷക്കണക്കിന് തസ്തികകൾ വരും വർഷങ്ങളിൽ സ്വദേശികൾക്കായി മാറ്റിവെക്കേണ്ടി വരും. ഇത് പ്രധാനമായും ഇടത്തരം, വൻകിട സ്ഥാപനങ്ങളിലെ പ്രവാസി ജീവനക്കാരെ ബാധിക്കും.'
നിതാഖാത്തിന്റെ രണ്ടാംഘട്ടമാണ് സൗദി അറേബ്യ തുടക്കമിട്ടിരിക്കുന്നത്. ആദ്യം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി എന്ന് ബോധ്യപ്പെട്ടതിനാലാണ് രണ്ടാംഘട്ടം മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കാനാണ് സൗദിയുടെ നീക്കം.
. സ്വകാര്യ മേഖലയില്‍ കൂടുതല്‍ വിദേശികളാണ് ജോലി ചെയ്യുന്നത്. ഇവിടേക്ക് സ്വദേശികളെ കൂടുതല്‍ ഉള്‍പ്പെടുത്തുമ്പോള്‍ വിദേശികള്‍ പുറത്താകും. തൊഴില്‍ ഇല്ലാത്തവരുടെ എണ്ണം കുറയ്ക്കുക, തൊഴില്‍ വിപണിയില്‍ മതിയായ വിഭവശേഷി ഉറപ്പാക്കുക എന്നിവയാണ് സൗദിയുടെ ലക്ഷ്യം.
സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക, ഉന്നത പഠനത്തിന് അവസരം ഒരുക്കുക, വായ്പകള്‍ അനുവദിക്കുക, സ്വകാര്യ കമ്പനികളില്‍ നിശ്ചിത എണ്ണം സ്വദേശികള്‍ വേണം എന്ന് നിഷ്‌കര്‍ഷിക്കുക തുടങ്ങിയ നടപടികള്‍ സൗദി സ്വീകരിച്ചുകഴിഞ്ഞു. ഇനി രണ്ടാംഘട്ട നിതാഖാത്തിലേക്ക് കടക്കുമ്പോള്‍ നടപടികള്‍ക്ക് വേഗതയേറും. മൂന്ന് വര്‍ഷത്തിനകമാണ് മൂന്നര ലക്ഷത്തോളം സൗദിക്കാര്‍ക്ക് ജോലി അവസരം നല്‍കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
‘ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും മുൻ ഘട്ടങ്ങളിലെ വിജയം മന്ത്രാലയത്തിന് ആത്മവിശ്വാസം നൽകുന്നു’ -സൗദി മാനവ വിഭവശേഷി മന്ത്രി അഹമ്മദ് അൽരാജ്ഹി. 2021-ൽ പദ്ധതിയുടെ ആദ്യ ഘട്ടങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ 5.5 ലക്ഷം സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ജോലി നൽകാൻ സാധിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഈ വിജയത്തിെൻറ തുടർച്ചയായാണ് പുതിയ ലക്ഷ്യങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
വനിതകള്‍ കൂടുതലായി ജോലി ചെയ്യാനെത്തുന്നു എന്നതും സൗദിയിലെ പുതിയ മാറ്റമാണ്. 2026 മുതല്‍ 2029 ഡിസംബര്‍ വരെയാണ് രണ്ടാംഘട്ട പദ്ധതിയുടെ കാലപരിധി. സൗദിയിലെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി നല്‍കും. എന്നാല്‍ സ്വദേശികള്‍ക്ക് ജോലി നല്‍കുമ്പോള്‍ സ്വകാര്യ മേഖലയുടെ വളര്‍ച്ച ഉറപ്പാക്കുക എന്ന ഭാരിച്ച ദൗത്യവും സൗദി ഭരണകൂടത്തിന് മുന്നിലുണ്ട്.
വിദേശികളേക്കാള്‍ ഉയര്‍ന്ന ശമ്പളം സ്വദേശികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഇത് സ്വകാര്യ കമ്പനികള്‍ക്ക് ബാധ്യത ഇരട്ടിയാക്കും. സ്വകാര്യ കമ്പനികള്‍ സൗദിയില്‍ നിന്ന് പിന്നാക്കം പോകാന്‍ ഇത് കാരണമായേക്കും. അതുകൊണ്ടുതന്നെ സ്വദേശികളുടെ എണ്ണം കൂട്ടുന്നതിനൊപ്പം സ്വകാര്യ മേഖലയുടെ വളര്‍ച്ച ഉറപ്പാക്കുകയും സൗദി ഭരണകൂടത്തിന്റെ ലക്ഷ്യമാണ്.
നിതാഖാത്തിന്റെ ആദ്യഘട്ടം 2022ലാണ് ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഞ്ചര ലക്ഷം സൗദി പൗരന്മാര്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി നല്‍കാന്‍ സാധിച്ചു എന്ന് സര്‍ക്കാര്‍ പറയുന്നു. ലക്ഷ്യമിട്ടിരുന്നത് 3.40 ലക്ഷം പേര്‍ക്കായിരുന്നു. അതുകൊണ്ടുതന്നെ ഒന്നാംഘട്ട നിതാഖാത്ത് വലിയ വിജയമാണ് എന്നാണ് സൗദി ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha























