Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..

ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുന്നതാണോ റാബീസ്

29 JULY 2017 10:25 AM IST
മലയാളി വാര്‍ത്ത

രോഗാണുക്കളുള്ള മൃഗങ്ങളുടെ തുപ്പല്‍ വഴിയാണ് റാബീസ് എന്ന വൈറസ് മനുഷ്യശരീരത്തില്‍ കയറുന്നത്. മൃഗങ്ങള്‍ കടിക്കുന്ന വേളയിലോ മുറിവില്‍ നക്കുമ്പോളോ ആണ് ഈ രോഗം പകരുന്നത്. തലച്ചോറിനെയാണ് ഈ അസുഖം ബാധിക്കുക. പിടിപെട്ടാല്‍ ചികിത്സയില്ലാത്ത രോഗമാണ് പേവിഷബാധ. എന്‍സെഫാലൈറ്റിസ് എന്നാണ് വൈദ്യശാസ്ത്രം ഈ രോഗാവസ്ഥയെ വിളിക്കുന്നത്. റാബിസ് വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ മാസങ്ങള്‍ക്ക് ശേഷമായിരിക്കും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക.

കഴുത്തിന് മുകളിലാണ് പേ ബാധിച്ച മൃഗങ്ങളുടെ കടിയേല്‍ക്കുന്നതെങ്കില്‍ പ്രതിരോധ കുത്തിവെപ്പ് ഉടന്‍ എടുക്കേണ്ടതാണ്. തെരുവ് നായ്ക്കളുടെയോ വളര്‍ത്തുമൃഗങ്ങളുടെയോ കടിയേറ്റാല്‍ പൈപ്പിന് കീഴില്‍ ഒഴുകുന്ന വെള്ളത്തില്‍ സോപ്പുപയോഗിച്ച് 15 മിനിട്ടെങ്കിലും മുറിവ് കഴുകേണ്ടത് അത്യാവശ്യമാണ്. തുടര്‍ന്ന് എത്രയും പെട്ടെന്ന് തന്നെ വൈദ്യസഹായം തേടുകയും വേണം. മുറിവില്‍ നിന്ന് രോഗാണുക്കള്‍ നാഡികള്‍ വഴി തലച്ചോറില്‍ എത്തുമ്പോളാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുക.

രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയാല്‍ പിന്നെ അസുഖം ചികില്‍സിച്ചു ഭേദമാക്കുക എന്നത് വളരെ ബുദ്ധിമുട്ടായ കാര്യമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. കടിയേറ്റ ഭാഗത്ത് ചൊറിച്ചല്‍, മുറിവിന് ചുറ്റുമുള്ള മരവിപ്പ്, തലവേദന , വിറയല്‍, ശ്വാസതടസ്സം, തൊണ്ടവേദന, ഉത്കണ്ഠ, ശബ്ദവ്യത്യാസം, പേടി, കാറ്റിനോടും വെള്ളത്തിനോടും വെളിച്ചത്തിനോടും പേടി, ഉറക്കമില്ലായ്മ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.

രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍ ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ രോഗി മരണത്തിന് കീഴടങ്ങുകയും ചെയ്യും. ഉഷ്ണ രക്തമുള്ള എല്ലാ ജീവജാലങ്ങളേയും പേവിഷം ബാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നമ്മള്‍ സുരക്ഷിതമെന്ന് കരുതുന്ന വളര്‍ത്തുമൃഗങ്ങളുമായി ഇടപെടുന്ന വേളയിലും സൂക്ഷ്മത പുലര്‍ത്തുകയും ഏതെങ്കിലും അവസരങ്ങളില്‍ അവയില്‍ നിന്ന് കടിയോ മാന്തലോ ഏല്‍ക്കാനിടയായാല്‍ സംശയിച്ച് നില്‍ക്കാതെ മുറിവ് സോപ്പുപയോഗിച്ച് കഴുകിയശേഷം ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ആഘോഷിക്കുന്നതിനായി കുടുംബത്തോടൊപ്പം ചേരാൻ നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു...  (2 minutes ago)

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കാനുള്ള ബില്‍ രാജ്യസഭയും പാസ്സാക്കി  (24 minutes ago)

ആഹാ!! ഇവിടെന്താ കല്യാണമോ!! എന്റെ അമ്മ മാത്രമേ ഉള്ളൂ ഒറ്റയെണ്ണം കയറി പോകരുത് ക്യാമറമാനെ പറപ്പിച്ച് ആയങ്കി  (55 minutes ago)

സെയ്ദലിയെ ബൈക്കോടെ KSRTC വലിച്ചിഴച്ച്..ടയറിൽ കുടുങ്ങി മരിച്ചു ലോറി കയറി ഇറങ്ങി മേഥ മരിച്ചു..!! ദൈവമേ കാലൻ കർക്കിടകം..!!  (58 minutes ago)

ജമ്മു കശ്മീരിലെ ലഡാക്കിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി  (1 hour ago)

സൂപ്പർ പോരാട്ടത്തിൽ കപ്പ് നിലനിർത്തി ചാമ്പ്യൻമാരായ പിഎസ്ജി  (1 hour ago)

സങ്കടക്കാഴ്ചയായി.... കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഡോ. എം ലീലാവതി മഹാഭാരതത്തെ ആസ്പദമാക്കി രചിച്ച ‘ഭാരതാലോകം' മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശനം ചെയ്തു  (1 hour ago)

വീഡിയോ കോള്‍ വിളിച്ച ശേഷം പ്രതിശ്രുത വധു തൂങ്ങി.. കണ്ട് തലകറങ്ങി വരൻ..രണ്ടും SBI ഉദ്യോഗസ്ഥർ.!സത്യം..? ലോഡ്ജിൽ..!!  (2 hours ago)

മുൻമന്ത്രിയും സി.പി.എം നേതാവുമായ എം.ബി. രാജേഷിന്‍റെ സഹോദരൻ നിര്യാതനായി  (2 hours ago)

കാ​വേ​രി ന​ദീ​ജ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക​യി​ൽ ഇ​ന്ന് ബ​ന്ദ്...രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് ക​ന്ന​ഡ സം​ഘ​ട​ന​ക​ൾ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഡിസംബറിൽ വിവാഹം തീരുമാനിച്ചിരുന്ന യുവതിയും പ്രതിശ്രുത വരനും മരിച്ച നിലയിൽ...  (2 hours ago)

സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...  (2 hours ago)

പൊൻസമ്മാനങ്ങളും വാഹനയോഗവും: വ്യാഴാഴ്ച ദിനത്തിലെ വിസ്മയ മാറ്റങ്ങൾ!  (3 hours ago)

Malayali Vartha Recommends