പ്രമേഹരോഗികള്‍ പെട്ടെന്ന് പൊട്ടിത്തെറിക്കാന്‍ കാരണം

നാഡിവ്യൂഹത്തെ നേരിട്ടു ബാധിക്കുന്ന രോഗമാണ് പ്രമേഹം. നാഡികള്‍ക്കുണ്ടാകുന്ന തകരാറുകള്‍ തലച്ചോറിന്റെ ചില ഭാഗങ്ങളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കും. നമ്മുടെ വൈകാരികതയെ നിയന്ത്രിക്കുന്ന മസ്തിഷ്‌കഭാഗങ്ങളിലുണ്ടാകുന്ന തകരാറുകള്‍ വികാരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള കഴിവു നഷ്ടപ്പെടുത്തുകയും ഉത്കണ്ഠ വര്‍ധിപ്പിക്കുകയും ചെയ്യും. പ്രമേഹം നിയന്ത്രണത്തിലല്ലാത്ത പ്രമേഹരോഗികളില്‍ പെട്ടെന്നു ദേഷ്യമുണ്ടാകുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നതിന്റെ കാരണമിതാണ്. ഇതിനുള്ള പരിഹാരം പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുക എന്നതാണ്.
കൂടാതെ ഞരമ്പുകള്‍ക്കു ബലം നല്‍കുന്ന ചില മരുന്നുകള്‍ കഴിക്കേണ്ടി വരും. പ്രമേഹം തലച്ചോറിലേക്കുള്ള രക്തയോട്ടത്തില്‍ കാര്യമായ വ്യതിയാനങ്ങളുണ്ടാക്കും. ഒപ്പം പലവിധ രോഗങ്ങളുണ്ടാകാം. അതിലൊന്നാണു വാസ്‌കുലാര്‍ ഡിപ്രഷന്‍. ഈ വിഷാദരോഗമുണ്ടാകുന്നവരില്‍ മേധാക്ഷയം എന്ന വാസ്‌കുലാര്‍ ഡിമന്‍ഷ്യ എന്ന രോഗാവസ്ഥയും കാണപ്പെടാറുണ്ട്. പ്രമേഹമുള്ളവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ച് അല്‍ഷിമേഴ്‌സ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്‌കീസോഫ്രനീയ, അല്‍ഷിമേഴ്‌സ് എന്നീ രോഗങ്ങള്‍ ബാധിച്ചവരെയും പിന്നീടു പ്രമേഹം ബാധിക്കാനിടയുണ്ട്.
https://www.facebook.com/Malayalivartha