Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍ പക്ഷികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

11 MARCH 2026 06:29 PM IST
മലയാളി വാര്‍ത്ത

അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും 'പാര്‍ട്ണര്‍മാര്‍' ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് യുഡിഎഫ് മുസ്ലിം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ് ആയി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിനായി തീവ്രവാദ നിലപാടുകളുള്ള സംഘടനകളുമായി കോണ്‍ഗ്രസ് കൈകോര്‍ക്കുകയാണെന്നും ഇത് കേരളത്തിന്റെ സമാധാനത്തെ ബാധിക്കുമെന്നും ഇന്ന് കൊച്ചിയില്‍ നടന്ന പരുപാടിയില്‍ അദ്ദേഹം ജനങ്ങളോടായി പറഞ്ഞു

വിഘടനവാദ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അധികാരത്തിലെത്താന്‍ വേണ്ടി കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയെപ്പോലെയുള്ള സംഘടനകളെ വരെ കുട്ടുപിടിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി.

ഇടത് മുന്നണിയും ഇത്തരം നിലപാടുകളില്‍ നിന്ന് വ്യത്യസ്തമല്ലെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. പിഡിപി പോലെയുള്ള ഭീകര പ്രസ്ഥാനങ്ങളുമായി എല്‍ഡിഎഫിന് നേരത്തെ തന്നെ ബന്ധമുണ്ടെന്നും യുവാക്കള്‍ക്കിടയില്‍ തീവ്രവാദം പടര്‍ത്തുന്നതില്‍ മുന്‍പന്തിയിലുള്ള ഇത്തരം ശക്തികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ കേരളത്തിലെ ജനങ്ങള്‍ ഈ രണ്ടു മുന്നണികളെയും അകറ്റി നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കൂടാതെ അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും 'പാര്‍ട്ണര്‍മാര്‍' ആണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. യുഡിഎഫ് ഭരണകാലത്ത് സോളാര്‍ അഴിമതിയായിരുന്നു ചര്‍ച്ചയെങ്കില്‍, ഇപ്പോള്‍ സിഎംആര്‍എല്‍ അഴിമതിയാണ് കേരളത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. കൂടാതെ ശബരിമല സ്വര്‍ണകൊള്ളയില്‍ പോലും ഇരുമുന്നണികളും പങ്കാളികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ നാശത്തിനായി പ്രവര്‍ത്തിക്കുന്ന ഈ രണ്ടു വിഭാഗങ്ങളെയും ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

വികസനത്തിന് ഊന്നല്‍ നല്‍കുന്ന ബിജെപിഎന്‍ഡിഎ സഖ്യത്തെ കേരളം പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും കേരളത്തിന്റെ പുരോഗതിക്കായി രാപ്പകല്‍ അധ്വാനിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (2 minutes ago)

CPIM-ന്റെ വായിൽ ബോംബിട്ട് ശ്രീനാ ദേവി ഈ കളി അടൂരിൽ നടക്കില്ല...! വാല് വെട്ടി കണ്ണനെ കുടഞ്ഞ് കുഞ്ഞമ്മ...! തീ  (10 minutes ago)

ദേശീയപാത ഉദ്ഘാടനത്തില്‍ റിയാസിനെ ക്ഷണിക്കണമായിരുന്നുവെന്ന് ചെന്നിത്തല  (16 minutes ago)

ദേ മോദി പിണറായി വലിച്ച് കീറുന്നു...!ചൊറിഞ്ഞതാ ഇരന്ന് വാങ്ങി കൂട്ടി, സ്റ്റേജ് വഴി ഓടിച്ചു..! ഗണേശനെയും വളഞ്ഞു  (16 minutes ago)

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (23 minutes ago)

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (25 minutes ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല ഫോട്ടോ സീനുകള്‍ ഭയങ്കരം കിടപ്പറരംഗങ്ങള്‍ പുറത്താകും ഒത്തുതീര്‍പ്പിന് കോടികള്‍  (45 minutes ago)

അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍ പക്ഷികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (2 hours ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (2 hours ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (2 hours ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (2 hours ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (2 hours ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (3 hours ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (3 hours ago)

Malayali Vartha Recommends