ഗന്ധം തിരിച്ചറിയാന്‍ സാധിക്കാത്തത് അല്‍ഷിമേഴ്‌സിന്റെ ലക്ഷണമോ?

അള്‍ഷിമേഴ്‌സുമായി ബന്ധപ്പെട്ട തലച്ചോറിലെ കോശങ്ങള്‍ ഇരുപതുവര്‍ഷം മുന്‍പ് തന്നെ നശിച്ചു തുടങ്ങുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നത് അല്‍ഷിമേഴ്‌സിന്റെ ലക്ഷണമായാണ് പറയുന്നത്. രോഗസാധ്യത ഉള്ളവരില്‍ ലക്ഷണങ്ങള്‍ പ്രകടമാകും മുന്‍പേ ഗന്ധം തിരിച്ചറിയാനുള്ള പരിശോധനകള്‍ നടത്തുന്നത് രോഗത്തെ തിരിച്ചറിയാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. ഗന്ധം തിരിച്ചറിയാന്‍ സഹായിക്കുന്ന ഓള്‍ഫാക്ടറി ബള്‍ബും ഓര്‍മശക്തി, ഗന്ധങ്ങളുടെ പേരുകള്‍ ഇവയെ തിരിച്ചറിയുന്ന എന്റോറീനല്‍ കോര്‍ട്ടക്‌സ് ഇവയാണ് രോഗം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍. ന്യൂറോളജി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത് അള്‍ഷിമേഴ്‌സ് രോഗത്തിന്റെ ജൈവസൂചകങ്ങളുടെ വികാസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ആദ്യപഠനമാണിത്. ഓര്‍മശക്തി നഷ്ടപ്പെടുകയും വ്യത്യസ്ത ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസപ്പെടുന്നതും തമ്മിലുള്ള ബന്ധം തിരിച്ചറിയാന്‍ മുപ്പതു വര്‍ഷത്തിലധികമായി ഗവേഷകര്‍ ശ്രമിക്കുന്നു. അള്‍ഷിമേഴ്‌സ് രോഗസാധ്യത ഉള്ളവരും രക്ഷിതാക്കളില്‍ ആര്‍ക്കെങ്കിലും അള്‍ഷിമേഴ്‌സ് ബാധിച്ചിട്ടുള്ളവരുമായ, ശരാശരി 63 വയസ്സുള്ള മുന്നൂറു പേരിലാണ് പഠനം നടത്തിയത്. വിവിധതരം ഗന്ധങ്ങള്‍ ആയ ബബിള്‍ഗം, പെട്രോള്‍, നാരങ്ങ ഇവ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടോ എന്ന് അറിയാന്‍ ടെസ്റ്റുകള്‍ നടത്തി. ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസപ്പെടുന്നത് അള്‍ഷിമേഴ്‌സ് രോഗത്തിന്റെ ആദ്യ സൂചനയാണെന്നു വ്യക്തമായി.
https://www.facebook.com/Malayalivartha