ആന്റിബയോട്ടിക് ഉപയോഗം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

ചെറുപ്രായത്തില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു ബ്രട്ടീഷ് കൊളംബിയയിലെ ന്യൂ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ റിസര്‍ച്ചിലാണ് ഇത് കണ്ടു പിടിച്ചത്.
മനുഷ്യന്റെ കുടലിലുള്ള ബാക്‌ടീരിയ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ആന്റിബയോട്ടിക് ചികിത്സയ്‌ക്കിടെ നല്ലതും ചീത്തയുമായ ബാക്‌ടീരിയകളെ തിരിച്ചറിയാന്‍ പറ്റാതെ വരാറുണ്ട്. ഈ പഠനത്തിലൂടെ എങ്ങനെ വിവിധ ആന്റിബയോട്ടിക്കുകള്‍ നല്ല ബാക്‌ടീരിയങ്ങളെ ബാധിക്കുന്നു എന്ന് ശാസ്‌ത്രജ്ഞന്മാര്‍ കണ്ടെത്തി.
https://www.facebook.com/Malayalivartha