പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍
തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും ഉറപ്പിക്കാനുള്ള കാര്യങ്ങള്‍ തന്റെ കൈയിലില്ലെന്നും വിവാദങ്ങള്‍ക്ക് ശേഷമുളള ആദ്യ പ്രതികരണത്തില്‍ അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, അര്‍ഹതയുണ്ടായിട്ടും അവസരം ലഭിച്ചില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പിന്‍മാറിയത് ഖര്‍ഗെയുടെ ഉറപ്പിലെന്നും ഉചിതമായ ഭാരവാഹിത്വം ഖര്‍ഗെ ഉറപ്പുനല്‍കിയെന്നും സുധാകരന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























