അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സപ്പോട്ട

സപ്പോട്ട പഴത്തിന് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന് തെളിഞ്ഞു. മലയാളി ശാസ്‌ത്രജ്ഞനായ ഡോ. സതീഷ് സി. രാഘവന്റെ ഗവേഷണ ഫലമാണിത്. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ ബയോകെമിസ്‌ട്രി വിഭാഗത്തില്‍ അസോഷ്യേറ്റ് പ്രഫസറും പയ്യന്നൂര്‍ വെള്ളോറ സ്വദേശിയുമാണ് ഇദ്ദേഹം. നേച്ചര്‍ മാസികയുടെ സയന്റിഫിക് റിപ്പോര്‍ട്‌സ് പ്രസിദ്ധീകരിച്ചതാണിത്.
2013ലെ ശാന്തിസ്വരൂപ് ഭട്‌നഗര്‍ ശാസ്‌ത്ര പുരസ്‌കാര ജേതാവുകൂടിയാണു ഡോ. സതീഷ്. സപ്പോട്ട എന്നും ചിക്കു എന്നും അറിയപ്പെടുന്ന പഴത്തിലെ ചില രാസപദാര്‍ഥങ്ങള്‍ക്ക് (ഫൈറ്റോകെമിക്കല്‍സ്) കോശങ്ങളില്‍ അര്‍ബുദം പടരുന്നതിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നാണു ഡോ. സതീഷും സംഘവും തെളിയിച്ചത്. അര്‍ബുദം ബാധിച്ച എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍, അവയുടെ ആയുസ്സ് നാലുമടങ്ങു കൂടിയതായി കണ്ടെത്തി.
സപ്പോട്ടയില്‍നിന്നു ലഭിക്കുന്ന ഫിനോളിക് ആന്റി ഓക്‌സിഡന്റുകളായ മീഥൈല്‍ ഫോര്‍ ഒഗല്ലോയ്‌ല്‍ ക്ലോറോജിനേറ്റ്, ഒഗല്ലോയ്‌ല്‍ ക്ലോറോജനിക് ആസിഡ് എന്നിവ കുടലിനെ ബാധിക്കുന്ന കാന്‍സറിനെ പ്രതിരോധിക്കുന്നതായി ഗവേഷണഫലം പറയുന്നു. അര്‍ബുദം ബാധിച്ച കോശങ്ങള്‍ നശിക്കുന്നതായും പരീക്ഷണങ്ങളില്‍ തെളിഞ്ഞു. ഭാരതീയ ചികില്‍സാരീതികളില്‍ ഉദര, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ഔഷധമായി സപ്പോട്ട ഉപയോഗിക്കാറുണ്ട്. മാണില്‍കാരാ കൗകി, മാണില്‍കാര സപ്പോട്ട തുടങ്ങിയ ശാസ്‌ത്രീയനാമത്തില്‍ അറിയപ്പെടുന്ന സപ്പോട്ട കേരളത്തിലെ നനവാര്‍ന്ന മണ്ണില്‍ വളരുന്ന നിത്യഹരിത വൃക്ഷങ്ങളിലൊന്നാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha