ഗര്‍ഭാശയമുഖ കാന്‍സർ ബാധിക്കുന്നത് ആൺപങ്കാളിയിലൂടെ;രണ്ടോ അതിലധികമോ ലൈംഗികപങ്കാളികള്‍ ഉള്ള പുരുഷന്മാരുടെ ഭാര്യമാരില്‍ കാന്‍സര്‍ റിസ്‌ക് കൂടുതല്‍

സെര്‍വിക്കല്‍ ക്യാന്‍സര്‍ അഥവാ ഗര്‍ഭാശയമുഖ കാന്‍സര്‍ ഇപ്പോൾ സർവ്വ സാധാരണമായി കഴിഞ്ഞിരിക്കുന്നു. പ്രതിവര്‍ഷം മൂന്നു ലക്ഷം സ്ത്രീകള്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗബാധിതരുടെ 20 ശതമാനം ഇന്ത്യയിലാണെന്നത് ഇതിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു.
സ്ത്രീകൾക്ക് ഗര്‍ഭാശയ കാന്‍സര്‍ ബാധിക്കുന്നതിന് കാരണം ആണ്‍പങ്കാളിയാണെന്നാണ് പഠന റിപ്പോർട്ട്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ കൂടിയാണ് ഇവ പകരുന്നത്. ഒരേയൊരു ലൈംഗിക പങ്കാളി മാത്രം ഉള്ള സര്‍വിക്കല്‍ കാന്‍സര്‍ വന്ന സ്ത്രീകളുടെ ഭര്‍ത്താക്കന്മാരില്‍ ഐ.സി.എം.ആര്‍ നടത്തിയ പഠനമാണ് ഈ നിഗമനത്തിൽ എത്തിയത്.
രണ്ടോ അതിലധികമോ ലൈംഗികപങ്കാളികള്‍ ഉള്ള പുരുഷന്മാരുടെ ഭാര്യമാരില്‍ കാന്‍സര്‍ റിസ്‌ക് കൂടുതല്‍ ആണ് . മൂന്നിലധികമെങ്കില്‍ റിസ്‌ക് കൂടുന്നു. വിവാഹത്തിന് മുന്‍പുള്ള ബന്ധങ്ങളെക്കാളും, വിവാഹത്തിനു ശേഷമുള്ള വിവാഹേതരബന്ധങ്ങളാണ് പ്രശ്നം കൂട്ടുന്നത്.
വിവാഹത്തിനു മുന്നേ കിട്ടുന്ന ഇന്‍ഫെക്ഷന്‍ ഭേദമായ ശേഷമാണ് വിവാഹമെങ്കില്‍ രോഗം പകരുന്നില്ല. പക്ഷേ, അതിനുശേഷമുള്ള പുരുഷനിലെ ഇന്‍ഫെക്ഷന്‍ ആ കാലയളവില്‍ അയാള്‍ക്കുള്ള എല്ലാ ലൈംഗികപങ്കാളികളിലേക്കും എത്തുന്നു.
ലൈംഗികബന്ധത്തിന് മുന്‍പും ശേഷവും അഗ്രചര്‍മ്മം പുറകോട്ടു നീക്കി വൃത്തിയാക്കുന്നത് രോഗസംക്രമണം ഒരു പരിധി വരെ കുറക്കുന്നു . ഇരുപതു വര്‍ഷത്തിലധികം ബീഡി വലിച്ച ആണുങ്ങളുടെ പങ്കാളിക്ക് കാന്‍സര്‍ റിസ്‌ക് കൂടുന്നു എന്നും പഠനം കണ്ടെത്തി. .
ജനിച്ചു ഒരു വയസ്സില്‍ താഴെയുള്ള കാലഘട്ടത്തില്‍ അഗ്രചര്‍മം ശസ്ത്രക്രിയയിലൂടെ നീക്കിയ പുരുഷന്മാരുടെ എണ്ണം പഠനത്തില്‍ വളരെ കുറവായിരുന്നു. അഗ്രചര്‍മഛേദനം HPV പടരുന്നത് കുറയുന്നു എന്ന് പറയുന്നു.
പ്രസവശേഷമുള്ള ആറാഴ്ചകളില്‍ ലൈംഗികബന്ധത്തില്‍ നിന്നും മാറിനില്‍ക്കുന്നത് കാന്‍സര്‍ സാധ്യത കുറക്കുന്നു ഗര്‍ഭാശയ/ഗളസ്തരങ്ങള്‍ ആരോഗ്യകരമായ പൂര്‍വസ്ഥിതിയിലേക്ക് എത്തുന്നത് കാരണമാണിത്.
ഭാരം കുറയ്ക്കാന്‍ ശ്രമിക്കാതെ തന്നെ അസാധാരണമായ നിലയില്‍ ഭാരം കുറയുന്നത്,മൂത്രമൊഴിയ്ക്കുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള തടസ്സം ഉണ്ടാവുന്നത് ,അമിതമായ ബ്ലീഡിംഗ്, ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ആര്‍ത്തവം,ആര്‍ത്തവസമയത്തല്ലാതെ തന്നെ രക്തസ്രാവം, വജൈനയില്‍ വേദനയും ദുര്‍ഗന്ധത്തോടു കൂടിയ ഡിസ്‌ചാർജ്ജും ,ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ അസഹ്യമായ വേദന, എന്നിവയെല്ലാം കാൻസർ ലക്ഷണങ്ങളാകാം . സംശയം തോന്നിയാൽ ഉടന്‍ തന്നെ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ സമീപിയ്ക്കുകയാണ് ചെയ്യേണ്ടത്
https://www.facebook.com/Malayalivartha


























