Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

ത്വക്കിലെ കാൻസറും വിവാഹ ജീവിതവും

25 APRIL 2018 12:55 PM IST
മലയാളി വാര്‍ത്ത

അർബുദം അഥവാ കാൻസർ എല്ലായ്‌പോഴും നമുക്ക് ഭീതിജനകമാണ്. ഒരിക്കലെങ്കിലും ആർക്കും ഈ അവസ്ഥ വരരുതേ എന്ന് കരുതാത്തവർ ചുരുക്കമായിരിക്കും. എന്താണ് അർബുദം? അറിയാമോ? അസാധാരണമായ രീതിയിൽ കോശം വളർന്നു അത് ശരീരത്തിലെ മറ്റു കലകളെ ബാധിക്കുകയും തൻമൂലം പ്രതോരോധശക്തി നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് കാൻസർ. ഇന്ന് പ്രായഭേദമെന്യേ ആരെയും കീഴ്പ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുന്നു ഈ രോഗം. സാധാരണ ശരീരകോശങ്ങളിൽ നിഷ്ക്രിയരായി കഴിയുന്ന അർബുദജീനുകളെ , രാസവസ്തുക്കളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിയ്ക്കുന്നു. ഇപ്രകാരം സാധാരണ കോശം അർബുദകോശമാകുന്നു.

ഏത് ശാരീരികാവയവത്തെയും കാൻസർ ബാധിച്ചേക്കാം. എന്നാൽ ചർമാർബുദം വിവാഹിതരിൽ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെന്നു പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ചര്‍മത്തിലെ ചെറിയ നിറമാറ്റം, പാടുകള്‍ എന്നിവയാണ് ചർമാർബുദത്തിന്റെ ആദ്യലക്ഷണമായി കണ്ടുവരുന്നത്‌, വിവാഹിതരാകുമ്പോൾ പങ്കാളിയുടെ ശരീരത്തിലെ ഇത്തരം പാടുകൾ വേഗത്തിൽ ശ്രദ്ധിക്കുന്നതിനാൽ ആണ് വിവാഹിതരിൽ ആരംഭത്തിൽ തന്നെ ഇത് കണ്ടെത്താനാകുന്നത്. മാത്രവുമല്ല തുടർന്നുള്ള ചികിത്സയിലും വിവാഹിതനാണ് മുന്നിൽ.

ശാസ്ത്രം അതിവേഗം ബഹുദൂരം കുതിക്കുന്നു എങ്കിലും ഇന്നും വലിയൊരു വിഭാഗം രോഗബാധിതർ വേദനിച്ച് മരണത്തിനു കീഴടങ്ങുന്നു എന്ന കാര്യം ദുഖകരമാണ്. 2020 ആകുമ്പോൾ ലോകത്തെ കാൻസർ ബാധിതരുടെ എണ്ണം ഒന്നര കോടി കഴിയുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകുന്നു. പേടിയാകുന്നുണ്ടോ? ഒന്നോർത്താൽ നമ്മൾ തന്നെ അല്ലെ ഇതൊക്കെ ക്ഷണിച്ചു വരുത്തുന്നത്. നമ്മുടെ നിത്യജീവിതത്തിലെ ചില പ്രവർത്തികൾ അല്ലെ ഒരളവു വരെ ഈ വർധനക്ക് കാരണം. വേറൊരു കാരണം ഇതാണ് പ്രായം കൂടുന്തോറും ജീനുകളുടെ മ്യൂട്ടേഷന് സാധ്യത കൂടുന്നു; ഇത്തരത്തിൽ ജീനുകളുടെ മ്യുട്ടെഷൻ അർബുദത്തിന് വഴിയൊരുക്കുന്നു.

നമ്മുടെ ശ്രദ്ധയുള്ളതും ചിട്ടയായതുമായ ഇടപെടൽ കാൻസർ ബാധയിൽ മൂന്നിലൊരു ഭാഗം തടയാൻ സാധിക്കും, മൂന്നിലൊരു ഭാഗം ചികിൽസിച്ചു ഭേദപ്പെടുത്താൻ കഴിയും. എന്നാൽ ഇനിയൊരു ഭാഗത്തിന്റെ കാര്യത്തിൽ ഇന്നും ഡോക്ടർമാർ പോലും നിസ്സഹായരാണ്.

കാൻസർ രോഗ ബാധ എങ്ങനെ തിരിച്ചറിയാം

കാൻസർ പലരിൽ പല രീതിയിൽ ആണ് കാണപ്പെടുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ നാം ഇപ്പോഴും ജാഗരൂകരായിരിക്കണം. എന്തെന്നാൽ തുടക്കത്തിൽ തന്നെ കണ്ടെത്താനായാൽ പൂർണമായും ഭേദപ്പെടുത്താമെന്നു ഡോക്ടർമാർ ഉറപ്പു പറയുന്നുണ്ട്. ഏത് ഭാഗത്താണോ അർബുദം ഉണ്ടാകുന്നത് അതിനനുസരിച്ചു ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടേക്കാം. ചില ലക്ഷണങ്ങൾ ഇതാ.

ക്ഷീണം, ശരീരത്തിൽ വലിയ മുഴകൾ പ്രത്യക്ഷപ്പെടുക, ത്വക്കിന് നിറം മാറ്റം ഉണ്ടാവുക. ശരീരം മെലിയുക, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുക, ശ്വാസം മുട്ടൽ ഉണ്ടാവുക. എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടാൽ തള്ളിക്കളയരുത്. ഉടനെ തന്നെ ഒരു ഡോക്ടറെ പോയി കാണണം. എന്നാൽ പാരമ്പരാഗതമായും കാൻസർ ഉണ്ടായെന്നു വരാം. അതിനു ചാൻസ് ഉള്ളവർ ഇടക്കിടക്ക് ചെക്കപ്പുകൾ നടത്തുക. സംശയം ഉണ്ടെങ്കിൽ നമുക് ഇനി പറയുന്നവ ചെയ്തു നോക്കാവുന്നതാണ്.

1. വനിതകൾ ഗർഭാശയ ക്യാൻസറിനുള്ള പാപ് ടെസ്റ്റ് ചെയ്യാവുന്നതാണ്.

2 . സ്തനാർബുദം കണ്ടെത്തുന്നതിന് മാമോഗ്രാം ടെസ്റ്റ് നടത്തം.

3. ശ്വാസ കോശ കാൻസർ കണ്ടെത്തുന്നതിന് സിടി സ്കാൻ പരിശോധന നടത്താം.

ഇതിലൊക്കെ ഏറെ പ്രാധാന്യം കൊടുക്കേണ്ടത് നല്ല ശീലങ്ങൾ പാലിക്കുന്നതിലാണ്. പുകവലി, മദ്യപാനം ഇവയൊക്കെ ഉപേക്ഷിക്കാൻ തയ്യാറാവുക. കാൻസർ എന്ന മഹാവിപത്തിനെ തടയാൻ ഇനിയെങ്കിലും നമുക് ആവുന്നത് ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (1 hour ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (3 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (4 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (4 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (4 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (5 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (5 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (5 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (5 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (6 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (6 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (7 hours ago)

Malayali Vartha Recommends