Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം..മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും..മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണം..


മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു.. ഇടുക്കിയിൽ മഴകുറഞ്ഞു..അതിതീവ്ര മഴ പെയ്താൽ പണി പാളും..ഇടുക്കിയിൽ ഡാം പൊട്ടുമോ..? കാലാവസ്ഥ ചതിച്ചാൽ അപകടം..


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്


മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

ജീവന്‍രക്ഷാ ഔഷധങ്ങളടക്കം മരുന്നുകളുടെ വില ഉയര്‍ത്താന്‍ നീക്കം

30 OCTOBER 2018 11:23 AM IST
മലയാളി വാര്‍ത്ത

ജീവന്‍രക്ഷാ ഔഷധങ്ങളടക്കം മരുന്നുകളുടെ വില ഉയര്‍ത്താന്‍ ഔഷധ നിര്‍മാണ കമ്പനികള്‍ നീക്കം തുടങ്ങി. ജി.എസ്.ടിയുടെ വരവിനെത്തുടര്‍ന്ന് വില വര്‍ധിപ്പിച്ചതിനു പിന്നാലെ രൂപയുടെ മൂല്യത്തകര്‍ച്ച ചൂണ്ടിക്കാട്ടിയാണ് കമ്പനികളുടെ പുതിയ നീക്കം. പുതുവര്‍ഷത്തോടെ മിക്ക മരുന്നുകളുടെയും വില ഗണ്യമായി വര്‍ധിപ്പിക്കാനാണ് ശ്രമം. മരുന്ന് നിര്‍മാണത്തിനുള്ള ഭൂരിഭാഗം അസംസ്‌കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുകയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞതിനെത്തുടര്‍ന്ന് അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിച്ചെലവ് കൂടിയതിനാല്‍ വില കൂട്ടാന്‍ നിര്‍ബന്ധിതരാണെന്നാണ് കമ്പനികളുടെ നിലപാട്. ഇതുസംബന്ധിച്ച നിര്‍ദേശം മിക്ക കമ്പനികളും മരുന്ന് വ്യാപാരികള്‍ക്ക് നല്‍കിക്കഴിഞ്ഞു.

ജനുവരിയോടെ മരുന്നുകള്‍ക്ക് ചുരുങ്ങിയത് 1520 ശതമാനം വരെ വില ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. നിലവില്‍ ദേശീയ മരുന്നുവില നിയന്ത്രണ സമിതി 850ഓളം മരുന്ന് വില നിയന്ത്രണപ്പട്ടികയില്‍പെടുത്തിയിട്ടുണ്ട്. വില വര്‍ധിപ്പിക്കാത്തതിനാല്‍ നിര്‍മാണച്ചെലവ് താങ്ങാനാവില്ലെന്ന് പറഞ്ഞ് പട്ടികയിലുള്ള പല മരുന്നുകളുടെയും ഉല്‍പാദനം കുറക്കാനും കമ്പനികള്‍ ആലോചിക്കുന്നുണ്ട്. വിപണിയില്‍ മരുന്നുക്ഷാമത്തിന് ഇത് വഴിയൊരുക്കും. പട്ടികയിലുള്ള ടെറ്റനസ് ടോക്‌സോയിഡിന്റെ (ടി.ടി) ഉല്‍പാദനം കമ്പനികള്‍ ഇങ്ങനെ വന്‍തോതില്‍ കുറച്ചിരിക്കുകയാണ്.

ചരക്കുസേവന നികുതി വന്നപ്പോള്‍ മരുന്ന് നികുതി ഒന്നര മുതല്‍ രണ്ടുശതമാനം വരെ കുറഞ്ഞ സാഹചര്യത്തില്‍ വില ആറുമുതല്‍ 13 ശതമാനം വരെ കുറയുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, നൂറോളം മരുന്നുകള്‍ക്ക് 10 ശതമാനം വരെ വില കൂട്ടുകയാണ് കമ്പനികള്‍ ചെയ്തത്. ജീവിത നിലവാര സൂചികക്കനുസരിച്ച് വില കൂട്ടാമെന്ന് വില നിയന്ത്രണ സമിതി മുന്നോട്ടുവെച്ച വ്യവസ്ഥ മറയാക്കിയായിരുന്നു കമ്പനികളുടെ നടപടി.

മരുന്ന് നിര്‍മാണത്തിന് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന നികുതി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റായി ലഭിക്കുന്നുണ്ടെങ്കിലും കമ്പനികള്‍ ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാത്തതും വില കൂടാന്‍ കാരണമാണ്. പല മരുന്നുകള്‍ക്കും ഇപ്പോള്‍തന്നെ അമിതവില ഈടാക്കുന്നതായി പരാതിയുണ്ട്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (1 hour ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (1 hour ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (1 hour ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (2 hours ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (2 hours ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (3 hours ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (3 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്  (3 hours ago)

നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ... റിപ്പോ 5.25 ശതമാനത്തിൽ തുടരും‌  (3 hours ago)

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം...  (4 hours ago)

ബുധനാഴ്ച രാശിഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (4 hours ago)

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം  (4 hours ago)

സംസ്ഥാനത്ത് മഴക്കെടുതി... തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റി  (4 hours ago)

Malayali Vartha Recommends