Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

കുട്ടികളിലുണ്ടാകുന്ന തലവേദന അവഗണിക്കരുത്...

02 NOVEMBER 2018 02:08 PM IST
മലയാളി വാര്‍ത്ത

തലവേദനയില്‍ രോഗലക്ഷണങ്ങളുടെ കാഠിന്യം കൊണ്ട് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത് മൈഗ്രേന്‍ തന്നെയാണ്. സ്ത്രീകളില്‍ 16 ശതമാനം പേരിലും പുരുഷന്മാരില്‍ ആറു ശതമാനം പേരിലും മൈഗ്രേന്‍ ഉണ്ടാകാറുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ബ്രെയിന്‍ സ്‌റ്റെം, ഹൈപ്പോത്തലാമസ് എന്നീ ഭാഗങ്ങളിലെ ഘടനാപരിവര്‍ത്തനമോ വീക്കമോ മൂലമാണ് മൈഗ്രേന്‍ ഉണ്ടാകുന്നത്. സെറോട്ടോണിന്‍ എന്ന സവിശേഷ രാസപദാര്‍ഥത്തിന്റെ അഭാവം മൂലം തലയോട്ടിയിലെ രക്തക്കുഴലുകള്‍ സമൂലമായി വികസിക്കുന്നു. ധമനികള്‍ വികസിക്കുമ്പോള്‍ അവയെ ആവരണം ചെയ്തിരിക്കുന്ന വേദനവാഹികളായ നാഡീതന്തുക്കള്‍ ഉത്തേജിക്കപ്പെടുകയും തീവ്രമായ തലവേദനയുണ്ടാകുകയും ചെയ്യുന്നു.
കൊടിഞ്ഞിക്ക് മുന്നോടിയായി ഉണ്ടാകുന്ന സവിശേഷ പ്രോഡ്രോമും ഓറയ്ക്കും ഈ രോഗാവസ്ഥയുടെ പ്രത്യേകതയാണ്. വെട്ടിത്തിളങ്ങുന്ന പ്രകാശരശ്മികള്‍, ശബ്ദം നിറഞ്ഞ അന്തരീക്ഷം കൂടാതെ മനോസംഘര്‍ഷം, ആര്‍ത്തവം, ഉറക്കക്ഷീണം, മദ്യം, ചോക്ലേറ്റ്, നിര്‍ജലീകരണം എന്നിവയെല്ലാം പല അവസരങ്ങളില്‍ മൈഗ്രേന്റെ ഉദ്ദീപനത്തിന് ഹേതുവാകുന്നു.

കുട്ടികളില്‍ തലവേദന പലകാരണങ്ങള്‍കൊണ്ടാണ് ഉണ്ടാകുന്നത്. ടെന്‍ഷനും സ്‌ട്രെസും മൂലമുണ്ടാകുന്ന തലവേദനയാണ് മുഖ്യസ്ഥാനത്ത് കാണുന്നത്. പലപ്പോഴും ആദ്യകാലങ്ങളില്‍ കണ്ടുപിടിക്കപ്പെടാതെ പോകുന്ന കാഴ്ചത്തകരാറുകള്‍ മൂലമുള്ള തലവേദനയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്താണ് മൈഗ്രേന്‍ അഥവാ കൊടിഞ്ഞി. പഠനവും പരീക്ഷയുമുണ്ടാക്കുന്ന അമിത സ്‌ട്രെസിനെ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്ത കുട്ടികള്‍ക്കാണ് പ്രധാനമായി ടെന്‍ഷന്‍ ഹെഡെയ്ക് ഉണ്ടാകുന്നത്. 37-51 ശതമാനം കുട്ടികള്‍ക്കും ഇത്തരത്തിലുള്ള തലവേദനയുണ്ടാകുന്നതായി നാഷണല്‍ ഹെഡെയ്ക് ഫൗണ്ടേഷന്‍ നടത്തിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

കുട്ടികളില്‍ ഉണ്ടാകുന്ന മൈഗ്രേന്‍ പലവിധമാണ്. സാധാരണ (3.5-10 ശതമാനം), ബാസിലാര്‍ മൈഗ്രേന്‍ 3-19 ശതമാനം, വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അബ്‌ഡൊമിനല്‍ മൈഗ്രേന്‍ (20 ശതമാനം), ഛര്‍ദിയോടുകൂടിയ മൈഗ്രേന്‍ (0.02 ശതമാനം).

ആറുമുതല്‍ പതിനഞ്ചു വരെ വയസുള്ള കുട്ടികളില്‍ നാലു ശതമാനം പേര്‍ക്കും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 10-23 ശതമാനം പേര്‍ക്കും പലപ്പോഴായി മൈഗ്രേന്‍ ഉണ്ടാകുന്നതായി തെളിയുന്നു.

കുട്ടികളിലുണ്ടാകുന്ന കൊടിഞ്ഞി അഥവാ ചെന്നിക്കുത്തിനെ രണ്ടായി തിരിക്കാം. പാരന്പര്യവുമായി ബന്ധപ്പെട്ട കോമണ്‍ മൈഗ്രേനും പ്രകാശ വലയമോ വരകളോ നിറങ്ങളോ കാണുന്ന, ഭക്ഷണ അലര്‍ജിയും ഛര്‍ദിയുമുണ്ടാകുന്ന ക്ലാസിക് മൈഗ്രേനും. ഇന്റര്‍നാഷണല്‍ ഹെഡെയ്ക് സൊസൈറ്റി അഞ്ചു തരത്തിലുള്ള മറ്റൊരു തരംതിരിവും മുന്നോട്ടു വയ്ക്കുന്നുണ്ട്.

ഒന്ന് കണ്‍ഫ്യൂഷണല്‍ മൈഗ്രേന്‍! ഈ പ്രതിഭാസമുള്ള കുട്ടികള്‍ക്ക് പെട്ടെന്ന് മറ്റുള്ളവരുമായി സന്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കാതെ വരുന്നു. താറുമാറായ മാനസികാവസ്ഥമൂലം കൊടിഞ്ഞിയുമുണ്ടാകുന്നു. ഇതും ആണ്‍കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നു.
രണ്ട് കൊടിഞ്ഞിയുണ്ടാകുന്നതിനു മുന്നോടിയായി കാഴ്ചസംബന്ധമായ വ്യതിരിക്തതകളുണ്ടാകുന്ന ഓറ അനുഭവപ്പെടുന്നത് ഇതിന്റെ പ്രത്യേകതയാണ്. ആലീസ് ഇന്‍ വണ്ടര്‍ലാന്റ് സിന്‍ഡ്രോം എന്ന് ഇതിനെ വിളിക്കുന്നു.

മൂന്ന് ഹെമിപ്ലേജിക് മൈഗ്രേനില്‍ കുട്ടികള്‍ക്കു പൊടുന്നനെ ഓറ അനുഭവപ്പെടുകയും ഒരുവശം തളരുകയും ചെയ്യുന്നു. ഈ പ്രതിഭാസം പാരന്പര്യം, ജനിതക പ്രവണതകള്‍ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു.

നാല് ബാസിലാര്‍ മൈഗ്രേന്‍. ഇവിടെ ഓറ അനുഭവപ്പെടുന്നതോടൊപ്പം മദ്യപന്റെ രീതിയിലുള്ള വിചിത്രമായ പെരുമാറ്റ ശൈലി കാണുന്നു. തളര്‍ച്ച, തെന്നിത്തെന്നിയുള്ള നടപ്പ്, ഇരട്ടയായി കാണുക ഇവയൊക്കെ ഈ വിഭാഗത്തിലുള്ളവയുടെ പ്രത്യേകതയാണ്.

അഞ്ച് തുടരെ തുടരെയുള്ള ഛര്‍ദിയും വയറ്റില്‍ വേദനയുമുണ്ടാകുന്ന അബ്‌ഡൊമിനല്‍ മൈഗ്രേന്‍ പാരന്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വയറുവേദനയുമായി ഡോക്ടറുടെ അടുത്തെത്തുന്ന പതിനഞ്ചു ശതമാനം കുട്ടികള്‍ക്കും ഇത്തരം മൈഗ്രേനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ കുട്ടികള്‍ മുതിരുമ്പോള്‍ സ്ഥിരമായ ചെന്നിക്കുത്ത് ഉണ്ടാകാനുള്ള സാധ്യത ഏറിനില്‍ക്കുന്നു.
പൊതുവായി പറഞ്ഞാല്‍ ചോക്കലേറ്റ്, ശീതള പാനീയങ്ങള്‍, നട്‌സ്, ഉണങ്ങിയ പഴങ്ങള്‍, ഈന്തപ്പഴം, ചൈനീസ് ആഹാരത്തില്‍ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, ശബ്ദകോലാഹലം, വെട്ടിത്തിളങ്ങുന്ന പ്രകാശകിരണങ്ങള്‍ തുടങ്ങിയവയെല്ലാം പൊതുവായി കുട്ടികള്‍ക്ക് മൈഗ്രേന്‍ ഉണ്ടാകാനുള്ള കാരണങ്ങളാണ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (20 minutes ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (31 minutes ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (39 minutes ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (2 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (3 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (3 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (4 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (4 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (5 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (5 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (5 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (5 hours ago)

Malayali Vartha Recommends