കുട്ടിക്കാലത്തുള്ള രോഗങ്ങള്‍ ചികിത്സിക്കാനുള്ള ജാഗ്രത കുറവ്... ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ന്യൂമോണിയയും അതിസാരവും പിടിപെട്ട് മരിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്ന് റിപ്പോര്‍ട്ട്
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ അതിസാരവും ന്യൂമോണിയയും പിടിപെട്ട് മരിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്റര്‍നാഷനല്‍ വാക്സിന് ആക്സസ് സന്റെറാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2016ല്‍ അതിസാരവും ന്യൂമോണിയയും ബാധിച്ച് അഞ്ചു വയസ്സില്‍ താഴെയുള്ള 2,61,000 കുട്ടികളാണ് ഇന്ത്യയില്‍ മരണത്തിനു കീഴടങ്ങിയത്.
ഈ അസുഖങ്ങള്‍ ബാധിച്ച് പ്രതിദിനം 735 കുട്ടികള്‍ അഥവാ ഒരു മിനിറ്റില്‍ രണ്ടു കുട്ടികള്‍ വീതം ഇന്ത്യയില്‍ മരിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ടു രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ ലഭ്യമായ സാഹചര്യത്തിലാണിത്. ലോകത്ത് 15 രാജ്യങ്ങളാണ് ഈ രോഗങ്ങളോട് മല്ലിടുന്നത്!. ആരോഗ്യം വഷളാകുന്ന കുട്ടികളെ സംരക്ഷിക്കാനും ചികിത്സ നല്‍കാനുമുള്ള സംവിധാനങ്ങള്‍ കുറയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുലയൂട്ടല്‍, വാക്സിന്, ചികിത്സ ലഭ്യമാക്കല്‍, ആന്റിബയോട്ടിക്, ഒ.ആര്.എസ് ഉപയോഗം, സിങ്ക് സപ്ലിമെന്റ് എന്നിവയാണ് ഈ രോഗങ്ങളില്‍നിന്ന് പ്രതിരോധം നേടാനുള്ള മാര്‍ഗങ്ങള്‍. പ്രതിരോധ മരുന്നുകള്‍ നല്‍കുന്നുണ്ടെങ്കിലും കുട്ടിക്കാലത്തുള്ള രോഗങ്ങള്‍ ചികിത്സിക്കാനുള്ള ജാഗ്രത കുറയുന്നതാണ് പ്രധാന പ്രശ്നം. ഗ്രാമീണ മേഖലകളില്‍ പോഷകാഹാരം ലഭിക്കാതെ ജീവിക്കുന്ന കുട്ടികളിലാണ് ഈ പ്രശ്നങ്ങള്‍ കൂടുതലായി കാണുന്നത്.
https://www.facebook.com/Malayalivartha