Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

എച്ച്1 എന്‍1 പനിക്കെതിരെ പൊതുജനം കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

17 DECEMBER 2018 09:03 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഭീതിയുയര്‍ത്തി എച്ച്1 എന്‍1 വ്യാപകം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എച്ച്1 എന്‍1 പനിക്കെതിരെ പൊതുജനം കൂടുതല്‍ ജാഗ്രതപാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
നാലുവയസ്സുകാരന്‍ ഉള്‍പ്പെടെ ശനിയാഴ്ച മൂന്നുപേരാണ് രോഗം ബാധിച്ച് മരിച്ചത്. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി സൂരജ് കൃഷ്ണന്‍ (നാല്), കൊല്ലം കൊറ്റങ്കര സ്വദേശി സ്‌റ്റൈഫി (23), കോഴിക്കോട് ഇരിങ്ങാല്‍ സ്വദേശി സുധ (37) എന്നിവരാണ് മരിച്ചത്. ഇതോടെ ഇക്കൊല്ലം എച്ച്1 എന്‍1 ബാധിച്ച് സംസ്ഥാനത്ത് 53 പേര്‍ മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എന്നാല്‍, സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി വരുമ്പോള്‍ മരണസംഖ്യ ഉയരും.
പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പിന്റെയും വിവിധ തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടക്കുന്നെന്ന് അവകാശപ്പെടുമ്പോഴും രോഗവ്യാപനത്തിന് കുറവില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനിടെ തിരുവനന്തപുരം, വിളപ്പില്‍ പഞ്ചായത്ത് പ്രദേശത്ത് ഭിന്നശേഷിക്കാരായ നാലുപേര്‍ അടുത്തിടെ മരിച്ചത് എച്ച്1എന്‍1 ആണെന്ന ഭീതി പരന്നിരുന്നു. എന്നാല്‍, ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍, മരിച്ചവരില്‍ ഒരു കുട്ടി ഒഴികെയുള്ളവര്‍ക്ക് മറ്റ് ആരോഗ്യപ്രശ് നങ്ങളാണ് മരണകാരണമായതെന്ന് ബോധ്യപ്പെട്ടു. കുട്ടിക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചിരുന്നതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയല്‍, ക്ഷീണം, ചിലരില്‍ ശ്വാസതടസ്സവും അനുഭവപ്പെടും. ഈ ലക്ഷണങ്ങള്‍ സാധാരണ സമയം കൊണ്ട് കുറയുന്നില്ലെങ്കിലോ ക്രമാതീതമായി അസുഖം കൂടുകയോ ചെയ്താല്‍ ഡോക്ടറെകണ്ട് ശരിയായ ചികിത്സ തേടണം. എച്ച്1 എന്‍1പനിക്കെതിരെ ഒസര്‍ട്ടാമീവിര്‍ എന്ന മരുന്നാണ് ഫലപ്രദമായി നല്‍കുന്നത്. ഇത് ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ കഴിക്കാവൂ. സര്‍ക്കാര്‍ ആശുപത്രികളിലും കാരുണ്യ ഫാര്‍മസികളിലും മരുന്ന് ലഭ്യമാണ്.
രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും രോഗാണു വായുവില്‍ കലരുകയും ഇത് ശ്വസിക്കുന്നവര്‍ക്ക് രോഗം ബാധിക്കുകയും ചെയ്യാം. ചുമക്കുമ്പോഴും തുമ്മുമ്പോഴും ടവല്‍ കൊണ്ട് മൂക്കും വായും മൂടാന്‍ രോഗി ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവര്‍ കഴിവതും വീട്ടിനുള്ളില്‍ വിശ്രമിക്കണം.കൈകള്‍ ഇടക്കിടെ സോപ്പും വെള്ളം ഉപയാഗിച്ച് കഴുകണം.
ഗര്‍ഭിണികളില്‍ ജലദോഷപ്പനിയുടെ ലക്ഷണം കണ്ടാല്‍ ഉടനടി ഡോക്ടറെ കണ്ട് പനിക്കെതിരെ പ്രതിരോധ മരുന്ന് കഴിക്കണം. പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, കരള്‍, വൃക്കരോഗം എന്നീ രോഗങ്ങള്‍ ഉള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (26 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (4 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends