Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

കൊറോണക്കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ എന്തൊക്കെ കഴിക്കാം? ആരോഗ്യ വിദഗ്ധർ പറയുന്നത് ഇങ്ങനെ

19 MARCH 2020 12:06 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് ബാധയ്‌ക്കെതിരെ കനത്ത ജാഗ്രതയാണ് മനുഷ്യൻ പുലർത്തുന്നത്. അതീവ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യവുമാണ്. ഹാൻഡ് സാനിടൈസർ ഉയോഗിച്ചും മാസ്ക് ധരിച്ചും എന്തിന് വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതെ മടിച്ച് പോലും നാം കരുതലോടെ ഇരിക്കുന്നു. ഏതായാലൂം ഈ സാഹചര്യത്തിൽ ആഹാരത്തിന്റെ കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രമേഹം, മറ്റ് ജീവിതശൈലി രോഗങ്ങള്‍, ആസ്ത്മ രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, കാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടുന്ന സമയമാണിത് സമയമാണിത്. വ്യക്തിശുചിത്വവും ശ്വാസകോശ ശുചിത്വവും പാലിക്കുന്നതോടൊപ്പം തന്നെ പ്രതിരോധം വര്‍ധിപ്പിക്കുന്ന ഭക്ഷണവും ശീലിമാക്ക്ണം . വേനല്‍ക്കാലമായതിനാലും ഈ സമയത്ത് ആരോഗ്യകരമായ ഭക്ഷണശീലം നമ്മളെ കൂടുതല്‍ പ്രതിരോധശേഷിയുള്ളവരാക്കും. വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം പ്രതിരോധശേഷി കൂട്ടുന്ന ആഹാരം കഴിക്കണം . സ്വയം ചികിത്സകരാകാതെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

അപ്പോൾ ആഹാര കാര്യങ്ങളിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക എന്നാണ് ആരോഗ്യ വിദക്തർ പറയുന്നത്;

# ഭക്ഷണം പാകംചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുന്‍പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

# ധാന്യങ്ങളും പയര്‍, പരിപ്പ് വര്‍ഗങ്ങളും മുഴുധാന്യങ്ങളിലെ തവിടില്‍ അടങ്ങിയ സിങ്ക്, കോപ്പര്‍, സെലേനിയം, ബി വൈറ്റമിന്‍സ് എന്നിവ പ്രതിരോധശേഷി കൂട്ടുന്നു.

# ചെറുപയര്‍ മുളപ്പിച്ചത് സാലഡിലോ, പുട്ടിന്റെ കൂടെയോ, കറികളിലോ ചേര്‍ത്ത് കഴിക്കുന്നത് ശീലമാക്കുക.

# ജലാംശം ധാരാളം അടങ്ങിയ പഴങ്ങള്‍ (തണ്ണിമത്തന്‍, ഓറഞ്ച്, പൈനാപ്പിള്‍ തുടങ്ങിയവ) ശീലിക്കുക

# തിളപ്പിച്ചാറിയ വെള്ളം മൂന്നര ലിറ്റര്‍ കുടിക്കാന്‍ ശ്രദ്ധിക്കുക. ശീതളപാനീയങ്ങള്‍ ഒഴിവാക്കി ജലാംശം കൂടുതലുള്ള പഴങ്ങളും പഴച്ചാറുകളും ശീലമാക്കുക

# വ്യാജസന്ദേശങ്ങള്‍ ഒഴിവാക്കുക വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ, കരിംജീരകം, മഞ്ഞള്‍ തുടങ്ങിയവ കൊറോണയ്‌ക്കോ മറ്റ് അസുഖങ്ങള്‍ക്കോ മരുന്നായി ഉപയോഗിക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് (കറികളില്‍ ചേര്‍ത്ത്) പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

# രോഗബാധിതര്‍ വേഗത്തില്‍ ദഹിക്കുന്ന ഇഡ്ഢലി, ദോശ, കഞ്ഞി തുടങ്ങിയ ഭക്ഷണം ശീലമാക്കുക.

# പ്രോട്ടീന്‍ അടങ്ങിയ പയര്‍, കടല, പരിപ്പ്, മീന്‍, മുട്ട എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

# പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഉള്‍പ്പെടുത്തുക.

# ചൂടുകാലമായതിനാല്‍ ധാരാളം (ചെറുചൂടുവെള്ളം) കുടിക്കുക.

# ദിവസം മൂന്നര ലിറ്റര്‍ വെള്ളം കുടിക്കുക.

# വെള്ളം കുറഞ്ഞത് 10 മിനിട്ട് വെട്ടിത്തിളപ്പിച്ച് ഉപയോഗിക്കുക.

# പുറത്ത് നിന്നുള്ള ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കുക.

# ആവശ്യമുള്ള ഭക്ഷണം മാത്രം പാകം ചെയ്യുക. അധികഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കുക.

#ഫ്രിഡ്ജില്‍ മാംസാഹാരം മറ്റ് ഭക്ഷണപദാര്‍ഥങ്ങളോടൊപ്പം ഒരുകാരണവശാലും സൂക്ഷിക്കരുത്. മുട്ട, മീന്‍ എന്നിവ കഴുകി വൃത്തിയാക്കിയശേഷം മാത്രം ഫ്രിഡ്ജില്‍ വയ്ക്കുക.

# തൈര്, യോഗര്‍ട്ട് തുടങ്ങിയവ കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കുന്നതിനൊപ്പം പ്രതിരോധശേഷിയും വര്‍ധിപ്പിക്കും.

#മുഴുധാന്യങ്ങളിലെ തവിടില്‍ അടങ്ങിയ സിങ്ക്, കോപ്പര്‍, സെലേനിയം, ബി വൈറ്റമിന്‍ എന്നിവ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

#ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വൈറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റ്‌സും രോഗങ്ങളെ അകറ്റിനിര്‍ത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

#ഇലക്കറികള്‍ കൂടുതലായി ഉള്‍പ്പെടുത്തുക.

#പച്ചക്കറികളും പഴങ്ങളും 10-15 മിനിറ്റ് ഉപ്പും പുളിയും ചേര്‍ത്ത വെള്ളത്തില്‍ മുക്കിവെച്ചതിനുശേഷം ഉപയോഗിക്കുക.

#ദിവസവും 15-20 ഗ്രാം നട്ട്‌സ് കഴിക്കുക. എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടാന്‍ സഹായിക്കുന്നതിനോടൊപ്പം മഗ്‌നീഷ്യം, സെലേനിയം, വൈറ്റമിന്‍ ഇ, നാരുകള്‍ എന്നിവ ദഹനം സുഗമമാക്കുകയും പ്രതിരോധം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

# ഒരേതരം നട്ട്‌സ് കഴിക്കുന്നതിനേക്കാള്‍ മിക്‌സഡ് നട്ട്‌സ് ആണ് നല്ലത്. നട്ട്‌സില്‍ അടങ്ങിയിട്ടുള്ള മഗ്‌നീഷ്യം, വൈറ്റമിന്‍ ഇ, നാരുകള്‍ എന്നിവ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ഹൃദയാരോഗ്യവും സംരക്ഷിക്കുന്നു.

#ദിവസവും 15-20 ഗ്രാം നട്ട്‌സ് (മിക്‌സഡ് നട്ട്‌സ്) ഉള്‍പ്പെടുത്തുക.

#നോണ്‍വെജ് വിഭവങ്ങള്‍ നന്നായി വേകിച്ചുമാത്രം ഉപയോഗിക്കുക.

#ഇറച്ചിവര്‍ഗങ്ങള്‍ക്കു പകരം ഒമേഗ 3, പ്രോട്ടീന്‍, കാല്‍സിയം ധാരാളം അടങ്ങിയ ചെറിയ മീന്‍ കറിവച്ച് ഉപയോഗിക്കുക.

# ദിവസവും രണ്ട് മുട്ടയുടെ വെള്ള ഉപയോഗിക്കാം.

#ഇറച്ചി വിഭവങ്ങള്‍, മസാല കൂടിയ കറികള്‍, തണുത്ത ഭക്ഷണം, എണ്ണയില്‍ വറുത്ത ഭക്ഷണം, ബേക്കറി പലഹാരങ്ങള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കുക.

#മാസ്‌ക് ധരിക്കുന്നവര്‍ മാസ്‌ക്കില്‍ തൊട്ടശേഷം കൈകള്‍ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകിയശേഷം മാത്രം ഭക്ഷണം കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നും പരിശോധന നടത്തും  (7 minutes ago)

ശക്തി സംഭരിച്ച് സന്നിധാനത്ത് മനസ്സുരുകി രാഹുൽ...! റിനിയെ പറപ്പിക്കും..! ഈശ്വരെ , രക്ഷകാ..കളിമാറുന്നു  (12 minutes ago)

എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയില്‍  (17 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (17 minutes ago)

'മാളികപ്പുറത്തമ്മയുടെ നമ്പർ വേണം'...മാങ്കൂട്ടം അയ്യനോട്, നിന്റെയൊക്കെ നമ്പർ ചോദിച്ചോയെന്ന് സഖാത്തി ഇരന്ന് വാങ്ങുന്നു  (26 minutes ago)

12 മണി മുതല്‍ രണ്ട് മണിക്കൂര്‍ നീളുന്ന ചര്‍ച്ചയാണ് സഭയില്‍ നടക്കുക  (27 minutes ago)

സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍  (48 minutes ago)

ഭക്തര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാവും പമ്പയിലെ ആഗോള അയ്യപ്പ സംഗമമെന്ന്..  (59 minutes ago)

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി  (1 hour ago)

കണ്ണൂര്‍ സ്വദേശി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു..  (2 hours ago)

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം  (2 hours ago)

ജാവലിന്‍ ത്രോയില്‍ ഫൈനലിന് യോഗ്യത നേടി നീരജ് ചോപ്ര  (2 hours ago)

വന നിയമ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും...  (3 hours ago)

ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....  (3 hours ago)

Malayali Vartha Recommends