Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇഷ്ടമുള്ള ഭക്ഷണം മുന്നിലെത്തിയിട്ടും അതിലൊന്ന് തൊടാൻ പോലും കഴിയാത്ത ദുരവസ്ഥ; തന്റെ ഭക്ഷണപ്രിയത്തെ കുറിച്ച് പങ്കുവച്ച് ആൻ പാലീ

27 APRIL 2020 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....

ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവങ്ങളിൽ എവിടെ നിന്നെങ്കിലും കയറിക്കൂടിയിട്ടുണ്ടാകും ഭക്ഷണത്തിന്റെ ഓർമ്മകൾ. എത്ര തന്നെ ആണേലും പ്രിയപ്പെട്ട ഭക്ഷണം വിശപ്പിന്റെ മൂര്ധന്യാവസ്ഥയിൽ എത്തിനിൽക്കുമ്പോൾ അത് കഴിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായൽ‌ എങ്ങനെ ആയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാലിതാ തന്റെ മറക്കാൻ പറ്റാത്ത അനുഭവം പങ്കുവച്ചുകൊണ്ട് രംഗത്തേക്ക് എത്തിയിരിക്കുകയാണ് ആൻപാലി. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇത്തരം അനുഭവം പങ്കുവയ്ക്കുന്നത്.


ആൻ പാലിയുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

ഇഷ്ടമുള്ള ഭക്ഷണങ്ങൾ മുന്നിലെത്തിയിട്ടും അതിലൊന്ന് തൊടാൻ പോലും കഴിയാതെ ഇരിക്കുന്ന അവസ്ഥയോളം ഗതികെട്ട നേരം വേറൊന്നുമില്ലെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ.
ഇരുപത്തഞ്ചു നോമ്പെടുക്കുന്ന സമയം ഹോസ്റ്റലിലെ കൂട്ടുകാരിയുടെ അച്ഛൻ കാണാൻ വരുമ്പോൾ മത്തി വറുത്തത് കൊണ്ടുവന്നത് ഗ്ലുമ് എന്ന് വെള്ളം വിഴുങ്ങി നോക്കിയിരിക്കുന്നതും ടോൺസിലൈറ്റിസ് പിടിച്ചു പനിച്ചിരിക്കുമ്പോൾ യാതൊരു പ്രതിപക്ഷബഹുമാനവുമില്ലാതെ അനിയത്തി ഇരുന്ന് ഐസ്ക്രീം കഴിക്കുന്നതുമൊക്കെ എന്തെല്ലാം മാനസികസമ്മർദ്ദങ്ങളിൽ കൊണ്ടോയി ചാടിച്ചിട്ടുണ്ടെന്നതും ചരിത്രം.
എന്നാലും ചില ഇന്റർവ്യൂലൊക്കെ മറക്കാനാവാത്ത ഒരു കൊതിയോർമ്മ പറയൂ എന്ന് പറഞ്ഞാൽ ഒന്നേയുള്ളൂ. ഒന്നരപതിറ്റാണ്ടു മുന്നത്തെ സംഭവമാണ്. ആലപ്പുഴയിൽ വെച്ചൊരു അഡ്വെർടൈസ്‌മെന്റിന്റെ ഷൂട്ട് ഉണ്ട്, പുണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ സംവിധായകനാണ്, പരസ്യചിത്രങ്ങളല്ല സിനിമകളാണ് താത്പര്യം, പിന്നെ നാടിന്റ നന്മയ്ക്കും അന്തസ്സിനും അഖണ്ഡതയ്ക്കുമെല്ലാം വേണ്ടി ഈ പരസ്യം ചെയ്യുന്നുവെന്ന് മാത്രം എന്ന ലൈനാണ് . ഡിഗ്രി വരെ പഠിച്ചതും ജീവിച്ചതുമൊക്കെ കൊട്ടാരക്കര ആണെങ്കിലും കക്ഷിക്ക്‌ വായ തുറന്നാൽ ഹിന്ദിയെ വരൂ, അതും ഒരു ലോഡ് പുച്ഛത്തിന്റെ ഡെക്കറേഷൻ ഒക്കെയായിട്ട്.
അങ്ങനെ പറഞ്ഞ പ്രകാരമുള്ള ഷൂട്ടിംഗ് ദിവസമെത്തി. ഔട്ഡോർ ആയതു കൊണ്ടും ഏതാണ്ടൊരു ഒന്നരമണിക്കൂർ യാത്ര ഉള്ളത് കൊണ്ടും രാവിലെ തന്നെ പുറപ്പെട്ടു. അടുക്കളേലോട്ട് നോക്കിയപ്പോ ചെറുപയർ പുഴുങ്ങിത്തുടങ്ങിയിട്ടേയുള്ളു. എന്നാപ്പിന്നെ ഷൂട്ടിംഗ് ലൊക്കേഷനിൽ ചെന്നിട്ടാവാം ബ്രെക്ഫാസ്റ് എന്ന് കരുതി പുറപ്പെട്ടു.
എന്റെ ഒപ്പം അന്ന് വല്ല്യച്ഛനും പിന്നെ വല്യച്ഛന്റെ ഒരു സുഹൃത്തുമാണുള്ളത്. അന്ന് ഞങ്ങളുടെ ഡ്രൈവർ ഒരു മികച്ച കേൾവിക്കാരനായിരുന്നു , എന്തിനും ഏതിനും മൂളും , കൂടെ അതെന്നതാ, ആണോ , അയ്യോ , അയ്യോ എന്നീ പ്രയോഗങ്ങളും വാരിക്കോരി വിതറിക്കോളും. ആത്മസംതൃപ്തിക്ക് മറ്റെന്തു വേണം ? രണ്ടു പേരും വണ്ടിയിലോട്ടു കേറിയപ്പോ മുതൽ ധീര-വീര-അത്ഭുത-കഥകൾ പങ്കു വെച്ച് തുടങ്ങിയതു കൊണ്ട് ഞാൻ കിടന്നുറങ്ങി,. ഇടയ്ക്കൊന്നു കണ്ണ് തുറന്നപ്പോൾ ആലപ്പുഴയിലേക്കുള്ള വഴിയൊക്കെ വെള്ളം കേറിക്കിടക്കുകയാണ്,വണ്ടി മന്ദാകിനി മോഡലിൽ നിരങ്ങിയാണ് പോകുന്നത്.
പ്രതീക്‌ഷിച്ചതിലും അരമണിക്കൂർ താമസിച്ചാണ് ആലപ്പുഴയിൽ എത്തുന്നത്. എന്നാലും വണ്ടി നിന്ന് പോവാതെ അവിടം വരെ എത്തിയ സമാധാനത്തിലായിരുന്നു ഞാൻ. ലൊക്കേഷനിൽ ചെന്നിറങ്ങി ചുറ്റും നോക്കിയപ്പോ കുറെ ഡാന്സര്സ് ഹോളി പോലെ കളർ വാരി എറിയുന്നു , അതിന്റെ നടുക്ക് കൂടി കളർ റിബ്ബണുകളുമായി ഓടുന്നുഒരു ചെണ്ടയുടെ' അടുത്ത് നിന്ന് മുടി കിലുക്കി തുള്ളിച്ചാടുന്നു. ദൈവമേ , എൺപതുകളിലെ ഏതോ ഹിന്ദി സിനിമയുടെ പാട്ടുസീൻ പോലൊരു സീൻ . വണ്ടീന്ന് പതുക്കെ ബാഗൊക്കെ എടുത്തു നിക്കുമ്പോൾ ഒരു ഹിന്ദിക്കാരി കൊച്ചു വന്ന് ചടപടാന്ന് എന്തൊക്കെയോ പറഞ്ഞു, ആ പറഞ്ഞതിൽ മേക്കപ്പ് എന്ന വാക്കുള്ളതുകൊണ്ടു മാത്രം , "ഓക്കേ, ഐ ആം ഫൈൻ , താങ്ക്യൂ" എന്ന അറിയാവുന്ന ഭാഷയിൽ മറുപടി പറഞ്ഞു ഞാൻ അവളുടെ പിറകെ ചെന്നു.
അന്നവിടെ നല്ല ആത്മാർത്ഥത ഉള്ള മേക്കപ്പ് ആര്ടിസ്റ്റായിരുന്നു, അങ്ങേര് എന്റെ ഇരുനിറമുള്ള മുഖത്തേക്ക് വൈറ്റ് വാഷ് ചെയ്യുന്നപോലെ മേക്കപ്പ് ഇട്ടോണ്ടേയിരുന്നു. എന്റെ കണ്ണാണെങ്കിൽ കുറച്ചപ്പുറത്തുള്ള വടയിലും പൂരിയിലും ഇങ്ങനെ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. പണ്ടാരവിശപ്പ്! ഒടുക്കം മേക്കപ്പ് കഴിഞ്ഞു ഇനിയെന്തെങ്കിലും കഴിക്കാമെന്നു കരുതിയപ്പോ ഇപ്പൊ ഷൂട്ട് ചെയ്യാമെന്ന് സംവിധായകൻ വക പ്രഖ്യാപനം. ഓ ആയിക്കോട്ടെ ! ഉച്ച വരെ ഓടിയും ചാടിയും തിരിഞ്ഞും ചിരിച്ചും അങ്ങനെ പോയി.
ഉച്ചക്ക് ഊണ് കഴിക്കാൻ ഇരുന്നപ്പോൾ ആകാശത്തു നിന്ന് ഒരാവശ്യവുമില്ലാത്ത ഒരിടിമിന്നൽ, ചാറ്റൽ മഴ. അയ്യോ , മഴ വന്നാൽ മൊത്തം കുളമാകുമല്ലോ എന്ന് ഹിന്ദിയിൽ പ്രാകി സംവിധായകൻ ചാടിയെണീറ്റു . കൂടെ ബാക്കിയുള്ളവരും. മുന്നിലിരിക്കുന്ന കരിമീനിനെ ഉപേക്ഷിച്ചു പോവാൻ ഒരു താല്പര്യവുമുണ്ടായിട്ടല്ല, എന്നാലും ചുറ്റുമുള്ളവരുടെ കഷ്ടപ്പാടാലോചിച്ചപ്പോൾ ഇരുന്നു കഴിക്കാൻ തോന്നിയില്ല, അപ്പൊ തന്നെ ഞാനും ഓടിച്ചെന്നു. എന്തായാലും വൈകിട്ടൊരു നാലുമണിയോടെ ഷൂട്ടിംഗ് കഴിഞ്ഞു. എന്നാപ്പിന്നെ അപ്പൊത്തന്നെ വീട്ടിലേക്ക് തിരിക്കാമെന്ന് വിചാരിച്ചു. വീണ്ടും കാപ്പിയും പഫ്‌സും ഉള്ളിവടയുമൊക്കെ എത്തിയപ്പോളേക്കും വൈകിക്കണ്ട എന്ന് കരുതി എല്ലാരോടും ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ പറഞ്ഞു പിരിഞ്ഞു.
കുറച്ചു ദൂരം എത്തിയപ്പോളേക്കും എനിക്ക് വിശപ്പ് അൺസഹിക്കബിൾ ആയി. ഞാൻ വല്യച്ചനോട് ഇവിടെ അടുത്തെങ്ങാനും ഏതെങ്കിലും കഴിക്കാൻ കിട്ടുവോന്ന് നോക്കാമല്ലേ എന്ന് മൃദുവായി മൊഴിഞ്ഞു. "ശേ , നിന്റെ കൊഴപ്പമിതാ, ടൌൺ വിടുന്നോടം വരെ നോക്കിയിരുന്നു , എന്നാലിത് നേരത്തെ പറയേണ്ടേ ?ഇനിയിപ്പോ കോട്ടയം എത്തട്ടെ..." അപ്പൊ അതാ ആത്മമിത്രം ഇടപെടുന്നു ,"അതിനെന്നാന്നെ ? എന്റെ അനിയത്തീടെ വീട് ഇവിടെ അടുത്താ, അവളുടെ വീട്ടിലോട്ട് പോവാം." നോട്ട് ദ പോയിന്റ്- രാവിലെയും ഉച്ചക്കും ഭക്ഷണം കഴിച്ച മനുഷ്യർക്ക് ആ സമയത്തു വിശക്കില്ല എന്ന് മനസ്സിലാക്കാത്തതും അറിയാത്ത മനുഷ്യരുടെ വീട്ടിലോട്ട് പോവുന്നതെന്തിനാ എന്ന് ചോദിക്കാനുള്ള വിവരവും ഇല്ലാതെ പോയത് എന്റെ തെറ്റ് !
അങ്കിളിന്റെ അനിയത്തിയുടെ വീട്ടിൽ എത്തിയപ്പോ അവര് ഞങ്ങളെ ഡൈനിങ് റൂമിൽ തന്നെയിരുത്തി. ഒരിത്തിരി വലുപ്പമുള്ള ഡൈനിങ് ടേബിളാണ്. അതിന്റെ അങ്ങേ വശത്തിരുന്നു ഒരു പെൺകുട്ടി ചെറിയ ഒരു കുട്ടിയെ പഠിപ്പിക്കുന്നുണ്ടായിരുന്നു. അങ്കിൾ അവരെ എനിക്ക് പരിചയപ്പെടുത്തിതന്നു . ആന്റിയുടെ മൂത്തമോളാണ് , കൂടെയുള്ള കുട്ടി ആന്റിയുടെ ഭർത്താവിന്റെ അനിയന്റെ മകളും. അവൾക്കു LKG അഡ്മിഷന് വേണ്ടിയുള്ള കലാപരിപാടിയാണ് നടക്കുന്നത്.
അങ്കിളിനെയും വല്യച്ചനെയും നോക്കി ചിരിച്ച പെൺകുട്ടി എന്നെ നോക്കുന്നേ ഇല്ല. ഞാൻ ചിരിച്ചിട്ടും ഹെലോ പറഞ്ഞിട്ടും ഒരു അനക്കവുമില്ല , മാത്രമല്ല അതുവരെയില്ലാത്ത എനർജിയിൽ കുട്ടിയെ പഠിപ്പിക്കുകയും ചെയ്യുന്നു. ആന്റി നല്ല കുക്ക് ആണ്, ആന്റിയുടെ ഭർത്താവ് മിടുക്കനൊരു കർഷകനും , അവർക്കു വീടിനോടു ചേർന്നൊരു നേഴ്‌സറിയുമുണ്ട്. അവിടെ വന്ന പുതിയ ചെടികൾ കാണാനായി വല്യച്ചനും സുഹൃത്തും ഒരു മുങ്ങൽ. "മോളവിടെയിരിക്ക് , ഞാനിപ്പോ വരാം " എന്നും പറഞ്ഞു ആന്റി അടുക്കളേലോട്ട് പോയി. ഞാനാണെങ്കിൽ ആ വീട്ടിലെ ജനലുകൾക്കൊക്കെ എത്ര കമ്പിയുണ്ടെന്ന് എണ്ണിക്കൊണ്ടിരുപ്പായി.
ആന്റി ആദ്യം ഒരു വലിയ ട്രേയിൽ ചായക്കപ്പുകൾ കൊണ്ട് വന്നു. ചായ കുടിക്കാറില്ല , എന്നാലും അടുക്കളയിൽ നിന്നും നല്ല സുഗന്ധമൊക്കെ വരുന്നതിന്റെ പച്ചപ്പിൽ കാത്തിരുന്നു.പിന്നാലെ നല്ല ചൂട് പഴംപൊരിയുമായി ആന്റി വരുന്ന വഴിക്ക്, ഭർത്താവ് മുറ്റത്തു നിന്ന് നീട്ടി വിളിച്ചു," നീയാ കത്തിയിങ്ങു കൊണ്ടുവന്നേ , ഞാനൊരു കമ്പെടുക്കട്ടെ ". അത് കേട്ടതും ആന്റി ഓർമ്മയില്ലാതെ പഴംപൊരി മകൾ ഇരിക്കുന്നതിന്റെ മുന്നിൽ കൊണ്ട് വെച്ച് ഒരു പോക്ക്. അതായത് ടേബിളിൽ എന്റെ മുന്നിലുള്ള പകുതിഭാഗവും കഴിഞ്ഞു ഏറെ ദൂരെയായിരിക്കുന്ന ഒരു പ്ളേറ്റ് ചൂട് പഴംപൊരി വിത്ത്‌ മണം and ഗുണം. ബട് ആ ചേച്ചിക്ക് അതൊന്ന് എന്റെ നേർക്ക് നീക്കിവെച്ചുതരാനുള്ള ഒരു മനസ്സുമില്ലെന്ന് ആദ്യമേ പിടികിട്ടി.
ചേച്ചിയുടെ മുഖത്തിൽ കുറച്ചു മുൻപുള്ള അപ്രിയത്തിനൊന്നും ഒരു കുറവുമില്ലെങ്കിലും ആ മുന്നിലിരിക്കുന്ന പഴംപൊരിയെ പ്രതി ഞാൻ പരമാവധി വോട്ടേജിൽ ഒന്നുകൂടി ചിരിച്ചു കാണിക്കാൻ ശ്രമിച്ചു. നോ റെസ്പോൺസ് ! ഇനി ഒന്ന് എണീറ്റ് ചെന്നാലോ, അല്ലെപ്പിന്നെ കൈ നീട്ടിയെടുത്താലോ എന്നൊക്കെ ചിന്തിച്ചു നേരം കളയുന്നതിനിടയിൽ ആ കുഞ്ഞിക്കൊച്ച് അതിലൊരു പഴംപൊരിയിൽ തൊട്ടു. ചേച്ചി അവളുടെ കൈക്കിട്ടൊരു കൊട്ട്! ഡും ! എന്റെ സകലപ്ലാനും അതോടെ മഴവെള്ളത്തിലായി !
എന്തായാലും അഞ്ചുമിനിറ്റിനുള്ളിൽ കൃഷിയിടം കാണാനിറങ്ങിയവർ ഏതോ പ്ലാവിന്റെയോ മാവിന്റെയോ തൈ ആയി തിരിച്ചെത്തി,കസേരേലൊന്നിരിക്കാതെ നിന്ന നിപ്പിൽ തന്നെ ചായേം കുടിച്ചിറക്കി. ഞങ്ങൾ ഇറങ്ങുന്ന സമയത്തും ആന്റി ടീവീ പ്രോഗ്രാം കാണാറുണ്ടെന്നും അടുത്ത തവണ പള്ളിപ്പെരുന്നാളിന്‌ വരുമ്പോൾ പുതിയ വാഴവിത്തു കൂടി കൊണ്ടുതരാമെന്നുമൊക്കെ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ ചിരിച്ചു , മകൾ എന്തായാലും പഠിപ്പിക്കലിൽ മുഴുകിയിരിക്കുകയാണ് , വീട്ടിൽ വന്നവര് പോകുമ്പോൾ തല ഒന്നുയർത്തിനോക്കുന്നു പോലുമില്ല, എന്നാ മുടിഞ്ഞ കോൺസെൻട്രേഷനാ ! എനിക്ക് അസൂയ കൊണ്ട് കണ്ണ് നിറഞ്ഞു പോയി !
ആ പ്രായം വരെയും ഒരു പകൽ മുഴുവനും വിശന്നിരുന്ന ഓർമ്മകളൊന്നും ഉണ്ടായിരുന്നില്ല, വിശപ്പിനേക്കാളും ഭക്ഷണമേശയിൽ കണ്ട അപമാനമാണ് മറക്കാൻ കഴിയാത്തത്. അന്ന് ഏറെ വൈകി പാലായിലെ വീട്ടിൽ ചെന്നപ്പോൾ മമ്മി നല്ല പഴംപൊരി ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. അപ്പോൾ മാത്രമല്ല പലസമയങ്ങളിലും മനസ്സിൽ ആഗ്രഹിക്കുന്ന ഭക്ഷണം ഞാൻ പറയാതെ തന്നെ മമ്മി ഉണ്ടാക്കി വെക്കാറുണ്ട്, എങ്കിലും അന്നത് കണ്ടപ്പോൾ ഒന്ന് അത്ഭുതപ്പെട്ടു. ഇപ്പൊ ഇടയ്ക്കിടെ സാവനും ഗാമിയും 'ഞാനിന്നലെ നെയ്പത്തൽ ആലോചിച്ചതേയുള്ളൂ', 'എനിക്ക് രസം കൂട്ടാൻ കൊതിയായിരുന്നു' എന്നൊക്കെ പറയുമ്പോൾ തോന്നുന്ന അതേ അത്ഭുതം.
ഈക്കാണുന്ന ചിത്രം എന്റെ കസിന്റെ കല്യാണത്തിന് എടുത്തതാണ് , ആൽബത്തിൽ നിന്നുള്ള പഴയഫോട്ടോകൾ ദിവസവും അയച്ചുതരുന്നത് മമ്മിക്കൊരു നേരമ്പോക്കാണ്. ആ വിളമ്പിതരുന്നതും മമ്മി തന്നെയാണ് , അല്ലെങ്കിലും എനിക്ക് എന്ത് വേണമെന്നും എത്ര വേണമെന്നും മമ്മിയേക്കാൾ നന്നായി വേറെ ആർക്കാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത് ?
#annpalee #foodmemories

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (7 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (25 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (32 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (41 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (54 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

Malayali Vartha Recommends