Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ചാലും ഇവരുടെ പ്രതിരോധ ശേഷി കൂടില്ല; വാക്സിനേഷനു ശേഷവും കര്‍ശനമായ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ തുടരാന്‍ നിർദ്ദേശം, അമേരിക്കയിലെ ജോണ്‍സ്​ ഹോപ്​കിന്‍സ്​ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നത്....

10 MAY 2021 01:42 PM IST
മലയാളി വാര്‍ത്ത

ലോകമെമ്പാടും കോറോണയെ പ്രതിരോധിക്കാൻ പോരാടുകയാണ്. ഒട്ടുമിക്ക രാജ്യങ്ങളിലും രണ്ടാം തരംഗം റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ഇതിനുപിന്നാലെ പുറത്തുവരുന്ന പല പഠനങ്ങളും കൂടുതൽ ജാഗ്രതയോടെ ഇരിക്കാൻ നമ്മെ ഓർമിപ്പിക്കുകയാണ്. രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ചാലും ചില വിഭാഗക്കാരുടെ പ്രതിരോധ ശേഷി കൂടില്ലെന്ന​ പഠനമാണ് ഇപ്പോൾ പുറത്തുവരുന്നത്. അതായത് അവയവം മാറ്റിവെച്ച ആളുകള്‍ക്ക്​ രണ്ട്​ ഡോസ്​ വാകസിന്‍ സ്വീകരിച്ചതിന്​ ശേഷവും രോഗപ്രതിരോധ ശേഷി കൂടുന്നില്ലെന്നാണ്​ പഠനം വ്യക്തമാക്കുന്നത്. അമേരിക്കയിലെ ജോണ്‍സ്​ ഹോപ്​കിന്‍സ്​ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്‍റെ അടിസ്​ഥാനത്തില്‍ ഇക്കൂട്ടര്‍ വാക്​സിനേഷന്​ ശേഷവും കോവിഡ്​ പ്രതിരോധ മാര്‍ഗങ്ങള്‍ കൃത്യമായി പാലിക്കണമെന്ന്​ നിര്‍ദേശിക്കുകയാണ്.

സുപ്രധാന അവയവങ്ങള്‍ മാറ്റിവെച്ചവരില്‍ മൊഡേണ, ഫൈസര്‍ വാക്​സിനുകള്‍ സ്വീകരിച്ച 54 ശതമാനം ആളുകളില്‍ മാത്രമാണ്​ ആന്‍റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നും തെളിയുകയുണ്ടായി​. ഗവേഷണത്തിലെ കണ്ടെത്തലുകള്‍ ജേണല്‍ ഓഫ്​ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്​. 'അവയവം സ്വീകരിച്ചവര്‍ രണ്ട് ഡോസ്​ വാക്സിന്‍ മതിയായ പ്രതിരോധശേഷി ഉറപ്പ് നല്‍കുന്നുവെന്ന് കരുതരുത്' - എന്ന് ജോണ്‍സ്​ ഹോപ്​കിന്‍സ്​ സ്​കൂള്‍ ഓഫ്​ മെഡിസിനിലെ ​പ്രഫസറായ ഡോറി സെഗേവ്​ പറയുകയുണ്ടായി.

ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവ സ്വീകരിക്കുന്ന ആളുകള്‍ പലപ്പോഴും മരുന്നുകള്‍ കഴിക്കേണ്ടിവരുന്നു. അത് പുതിയ അവയവത്തെ ശരീരം നിരസിക്കുന്നത് തടയുന്നതിനായാണ്. ഇത് രോഗാണുക്കള്‍ക്കെതിരെ വാക്സിന്‍ വഴി ഉണ്ടാവുന്ന ആന്‍റിബോഡികള്‍ നിര്‍മിക്കാനുള്ള കഴിവിനെ തടസപ്പെടുത്താൻ സാധ്യത ഉണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അവയവമാറ്റം നടത്തിയ 658 പേരിൽ​ പഠനം നടത്തിയതിനുപിന്നാലെയാണ് ഇത്തരം നിഗമനത്തിൽ എത്തിച്ചേർന്നത്​. ഇവരില്‍ ആര്‍ക്കും തന്നെ 2020 ഡിസംബര്‍ 16 മുതല്‍ മാര്‍ച്ച്‌​ 13 വരെ കോവിഡ്​ സ്​ഥിരീകരിച്ചിട്ടില്ല. 658 പേരില്‍ 98 പേര്‍ക്ക് (15 ശതമാനം)​ ആദ്യ ഡോസ്​ വാക്​സിന്‍ സ്വീകരിച്ച്‌​ 21 ദിവസങ്ങള്‍ക്ക്​ ശേഷം ആന്‍റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെട്ടതായി ഗവേഷകര്‍ കണ്ടെത്തുകയും ചെയ്തു.

അതോടൊപ്പം തന്നെ രണ്ടാമത്തെ ഡോസ് വാക്​സിന്‍ സ്വീകരിച്ച്‌​ 29 ദിവസത്തിന്​ ശേഷം 658ല്‍ 357 പേരില്‍ ആന്‍റിബോഡി കണ്ടെത്തുകയുണ്ടായി. അതായത്​ പഠനം മുൻനിർത്തി 54 ശതമാനമാണ് ഇത്. രണ്ട്​ ഡോസ്​ വാക്​സിനുകളും പരിഗണിക്കുമ്പോള്‍ 658ല്‍ 301 പേര്‍ക്കും (46 ശതമാനം) ആന്‍റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെട്ടിട്ടില്ല. 259 പേര്‍ക്ക്​ (39 ശതമാനം) രണ്ടാമത്തെ ഡോസിന്​ ശേഷമാണ്​ ആന്‍റിബോഡി ഉണ്ടായതെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. 'ഞങ്ങളുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി അവയവമാറ്റ ശസ്​ത്രക്രിയ കഴിഞ്ഞവരും രോഗപ്രതിരോധ ശേഷിയില്ലാത്ത മറ്റ് രോഗികളും വാക്സിനേഷനു ശേഷവും കര്‍ശനമായ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ തുടരാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുന്നു' - എന്നും സര്‍വകലാശാലയിലെ സര്‍ജനായ ബ്രയാന്‍ ബോയര്‍സ്​കി പറഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (18 minutes ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (51 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (1 hour ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (1 hour ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (1 hour ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (2 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (3 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (3 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (4 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (4 hours ago)

Malayali Vartha Recommends