വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്

വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്. പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനം ഹോട്ടലുകൾക്കും കാറ്ററിംഗ് സ്ഥാപനങ്ങൾക്കുമടക്കം ആശ്വാസമാകുകയും ചെയ്യും.
ഇറാൻ യുദ്ധം അവസാനിച്ചതോടെ ക്രൂഡോയിൽ വില കുറഞ്ഞതും ഇന്ധന ലഭ്യത മെച്ചപ്പെട്ടതുമാണ് കാരണം. തിരുവനന്തപുരത്ത് വാണിജ്യ എൽ.പി.ജി സിലണ്ടറിന്റെ വില 2971.50 രൂപയായി. കൊച്ചിയിൽ 2951 രൂപയും കോഴിക്കോട്ട് 2983 രൂപയുമായി. വിലക്കുറവ് ഇന്നലെ പ്രാബല്യത്തിലാകുകയും ചെയ്തു.
അഞ്ച് കിലോയുടെ ഫ്രീ ട്രേഡ് എൽ.പി.ജി (എഫ്.ടി.എൽ) സിലിണ്ടറിന്റെ വില 13 രൂപ കുറഞ്ഞ് 811 രൂപയായി. നടപ്പുവർഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറയ്ക്കുന്നത്.
ഗാർഹിക പാചക വാതകത്തിന്റെ വിലയിൽ മാറ്റമുണ്ടാകില്ല. യുദ്ധം ആരംഭിച്ച ശേഷം 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 1,200 രൂപ വർദ്ധിപ്പിച്ചിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























