ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് നേതാക്കളായ സൽമാൻ ഖുർഷിദ്, പവൻ ഖേര എന്നിവർക്കാണ് ഇറാന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ കഴിഞ്ഞയാഴ്ച ഇറാനിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ മോദിക്ക് പകരം വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റ, ബിഹാർ ഗവർണർ ലഫ്റ്റനന്റ് സയ്യിദ് അത്താ ഹസ്നൈനു എന്നിവർ പങ്കെടുക്കുമെന്നാണ് വിവരം.
യുഎസുമായുള്ള വെടിനിർത്തലിനു ശേഷം ഇറാൻ നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയിൽനിന്ന് ഇത്രയും നേതാക്കൾക്ക് ക്ഷണം ലഭിച്ചത്. ചൈന, റഷ്യ, പാക്കിസ്ഥാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾക്കും സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്.
ഇറാനിലെ ഔദ്യോഗിക വസതിയിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടത്. 2026 മാർച്ച് ഒന്നിന് അദ്ദേഹം മരിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനയിയെ പിൻഗാമിയായി തിരഞ്ഞെടുത്തു. പതിറ്റാണ്ടുകളായി ഇറാന്റെ ആഭ്യന്തര-വിദേശ നയങ്ങൾക്ക് രൂപം നൽകിയ ഖമനയി, രാജ്യത്ത് ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പരമോന്നത നേതാവും അവിടത്തെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത അധികാര കേന്ദ്രവുമായിരുന്നു. ജൂലൈ ഒൻപതിന് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha


























