പോഷകാഹാര കുറവിന്റെ കാരണമെന്തെന്ന പഠന വിവരം ഞെട്ടിക്കുന്നത് ; പോഷകമുള്ള ഭക്ഷണം കഴിക്കാൻ 60 ശതമാനം പേരും മനപ്പൂർവ്വം ശ്രമിക്കുന്നില്ല

കൊറോണയുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ പ്രതിരോധ ശക്തി ഒരു മനുഷ്യ ശരീരത്തിൽ വളരെ ആവശ്യമായ കാര്യമാണ്. പോഷകാഹാരങ്ങളിലൂടെയാണ് ശരീരത്തിന് ആവശ്യമായ പ്രതിരോധശക്തിയും ആരോഗ്യവും ഒക്കെ ലഭിക്കുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട പ്രധാന കാര്യമാണ്.
ഉപഭോക്തൃ ശീലങ്ങൾ. പോഷകമുള്ള ഭക്ഷണം കഴിക്കാൻ 60 ശതമാനം പേരും മനപ്പൂർവ്വം ശ്രമിക്കുന്നില്ല എന്നാണ് പഠനം നടത്തിയവർ പറയുന്നത്. പഠനത്തിലുൾപ്പെട്ട 98 ശതമാനം പേർക്കും ശരിയായ പോഷകാഹാരത്തിന്റെ ആവശ്യത്തേയും പ്രാധാന്യത്തേയും കുറിച്ച് അറിയാം. എങ്കിലും അവർ അത് പ്രാബല്യത്തിൽ ആക്കുന്നില്ല എന്നതാണ് വസ്തുത.
55 ശതമാനം വ്യക്തികൾ ഗർഭിണികളായിരുന്നപ്പോൾ ഇലക്കറികൾ കഴിച്ചതേയില്ല . ആരോഗ്യപരമായ ഗുണങ്ങൾ അറിയാമായിരുന്നിട്ടും പഴങ്ങൾ കഴിക്കാത്ത 42 ശതമാനം വ്യക്തികളുണ്ട് . ഭക്ഷണം ഉപേക്ഷിക്കാറുള്ളതായി 84 ശതമാനം പേർ സൂചിപ്പിച്ചു. പ്രധാനപ്പെട്ട ഔദ്യോഗിക കാരണങ്ങളാലാണിങ്ങനെ സംഭവിക്കുന്നത്.
42 ശതമാനം പേരാണ് അകാലത്തിൽ അലംഭാവം കാണിക്കുന്നത്.52 ശതമാനം പേർ പ്രതികരിച്ചത് ആരോഗ്യപരമായ ഭക്ഷണത്തെ കുറിച്ച് കുടുംബാംഗങ്ങളെ ബോധവത്ക്കരിക്കാൻ വളരെയേറെ ബുദ്ധിമുട്ടാണെന്നാണ്.
വൈവിധ്യമാർന്ന ഭക്ഷണമാണ് വിറ്റമിനുകളും മൂലകങ്ങളും കൂടുതലായി നേടാനുള്ള ഏറ്റവും മികച്ച മാർഗം. ദീർഘകാലത്തേക്ക് ഈയൊരു ശീലം പിന്തുടരുക തന്നെ വേണം. ഹ്രസ്വകാലത്തേക്ക് വിറ്റാമിനുകളും മിനറൽ സപ്ലിമെന്റുകളും പോഷകങ്ങൾ കൂട്ടിച്ചേർത്ത ഭക്ഷണവും നമുക്ക് ഉപയോഗപ്രദമാക്കാം .
എല്ലാവർക്കും പോഷകപരമായ ഭക്ഷണം കിട്ടുവാൻ സർക്കാർ തലത്തിലും സമഗ്ര നീക്കങ്ങൾ വേണം. ഭക്ഷണ സംവിധാനങ്ങൾക്കു മാറ്റം വരുത്തുകയും സമഗ്രമായ നിയന്ത്രണങ്ങളും നയങ്ങളും കൊണ്ടു വരണം . ആരോഗ്യപരമായ ഭക്ഷ്യോത്പന്നങ്ങൾ നിർമിക്കാൻ ഭക്ഷ്യ വ്യവസായത്തെ പ്രോൽസാഹിപ്പിക്കാനും നടപടി വേണമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം താങ്ങാനാവുന്ന നിലയിൽ എല്ലാവർക്കും ലഭ്യമാക്കാനാണ് നീക്കങ്ങൾ നടത്തേണ്ടത്.
https://www.facebook.com/Malayalivartha