Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

മലത്തില്‍ രക്തം കാണുന്നതിന് കാരണം പൈല്‍സ് മാത്രമല്ല, ശരീരത്തിലെ ഈ രോഗങ്ങളുടെ ലക്ഷണങ്ങളാകാം, നിസാരമായി കാണരുത്!

11 SEPTEMBER 2021 09:13 AM IST
മലയാളി വാര്‍ത്ത

നാം പലപ്പോഴും അവഗണിക്കുന്ന നമ്മുടെ ശരീരത്തിലെ ചില മാറ്റങ്ങളെല്ലാം പല രോഗങ്ങള്‍ക്കുമുള്ള ലക്ഷണങ്ങള്‍ ആയിരിക്കും. ഇവയെ അവഗണിക്കുമ്പോഴാണ് കൂടുതല്‍ ദോഷം വരുത്തിയവെയ്ക്കുന്നത്. നമ്മുടെ ശരീരത്തിലെ വിസര്‍ജ്യങ്ങള്‍ വരെ രോഗ ലക്ഷ്ണങ്ങള്‍ കാണിക്കും. ഇത്തരത്തില്‍ ഒന്നാണ് മലത്തില്‍ രക്തം കാണുന്നത്. മലത്തില്‍ രക്തം കാണുന്നതിന് പലരും പൈല്‍സ് പോലുള്ള കാരണം മാത്രമാണെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് മാത്രമല്ല, കാരണം.

മലത്തില്‍ രക്തം കാണുന്നതിന് കാരണങ്ങള്‍ പലതുമുണ്ട്. പലരും ഇത് പൈല്‍സ് അഥവാ മൂലക്കുരു എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത് പൈല്‍സ് കാരണം മാത്രമല്ല, വരാന്‍ സാധ്യതയുളളത്. മററു പല കാരണങ്ങളാലും ഇത് അറിയപ്പെടുന്നില്ല. മലത്തിലൂടെ രക്തം പോകുന്നതിന് പൈല്‍സ് പ്രധാന കാരണം തന്നെയാണ്. ഇതിന് ഇന്റേര്‍ണല്‍ പൈല്‍സ്, എക്സ്ടേര്‍ണല്‍ പൈല്‍സ് എന്ന രണ്ടവസ്ഥയുമുണ്ട്. പൈല്‍സ് കൂടുതലായ അവസ്ഥയിലാണ് എക്സേര്‍ണല്‍ പൈല്‍സ് എന്നു പറയുന്നത്. മലദ്വാരത്തിന് പുറത്ത് രക്തക്കുഴലുകള്‍ വീര്‍ത്തു വരാം.

ഡൈവെര്‍ട്ടിക്കുലേസ് എന്ന അവസ്ഥയുണ്ട്. ഇത് മധ്യവയസിനു ശേഷം ഉണ്ടാകുന്നതാണ്. മലം നേര്‍ത്തു വരിക, മലം പോകാന്‍ ബുദ്ധിമുട്ട്, വയറുവേദന, മലത്തില്‍ രക്തം എന്നിവ ഇതിന് ലക്ഷണായി വരുന്നു. വന്‍കുടലില്‍ വരുന്ന ചെറിയ നീര്‍ക്കെട്ടാണ് ഇതിന് കാരണമായി വരുന്നത്. കൊളോണോസ്‌കോപി വഴി ഇതു കണ്ടെത്താം. ചില മരുന്നുകള്‍, പുകവലി, അമിത വണ്ണം, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിന് കാരണമാകാം. ഇതു പോലെ വന്‍കുടലിന് വരുന്ന ഇന്‍ഫെക്ഷനുകള്‍ വന്‍കുടലിന് നീര്‍ക്കെട്ടുണ്ടാക്കും. കുടലിലെ മിനുസമുളള ഭാഗത്ത് ഇത് മുറിവുണ്ടാക്കി മലത്തിലൂടെ രക്തം പോകും. ഇതു പോലെ അള്‍സറൈറ്റിസ് കൊളൈറ്റിസ് എന്ന അവസ്ഥ കാരണവും മലത്തില്‍ രക്തം കാണും. കുടലില്‍ പതിവായി വ്രണങ്ങള്‍ ഉണ്ടാകുന്ന അവസ്ഥയാണിത്.

കുടലില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന വിരകള്‍ കാരണവും ഈ അവസ്ഥയുണ്ടാകും. പ്രത്യേകിച്ച് കുട്ടികളില്‍ ഇത്തരത്തില്‍ മലത്തില്‍ രക്തം കാണുകയെങ്കില്‍ വിരശല്യം കാരണമാകും. ഇടയ്ക്കിടെ കുട്ടികള്‍ക്കുണ്ടാകുന്ന വയറു വേദന, വിളര്‍ച്ച, മനം പിരട്ടല്‍ എന്നിവ ഇതിനു ലക്ഷണമായി വരാം. ഈ വിരകള്‍ കൂടുതലായാല്‍ ഇവ കുടലില്‍ മുറിവുകള്‍ ഉണ്ടാക്കി ഈ രക്തം മലത്തിലൂടെ പുറത്തേയ്ക്കു വരുന്ന അവസ്ഥയുമുണ്ടാകാം. കുട്ടികളില്‍ വിര ശല്യം കൂടുതലായതിനാല്‍ തന്നെ മലത്തിലൂടെ രക്തം വരുന്ന അവസ്ഥയ്ക്ക് പ്രധാന കാരണം ഇത്തരം വിരകളാകാം.

ഫിഷര്‍ എന്ന അവസ്ഥ കാരണവും മലത്തില്‍ രക്തമുണ്ടാകും. മലദ്വാരത്തിന് ചുറ്റും മലം പോയിക്കഴിഞ്ഞുണ്ടാകുന്ന വേദനയും മലത്തിനൊപ്പം രക്തം പോകുന്ന അവസ്ഥയമുണ്ടെങ്കില്‍ ഇത് മിക്കവാറും ഫിഷര്‍ ന്നെ അവസ്ഥയാകും. മലദ്വാരം വല്ലാതെ മുറുകിയിരിയ്ക്കുന്ന, മലം വല്ലാതെ മുറുകിപ്പോകുന്ന അവസ്ഥകളില്‍ മലദ്വരം വികസിയ്ക്കുമ്പോള്‍ ചെറിയ വിണ്ടുകീറലുകള്‍ ഉണ്ടാകുന്നു. ഇതാണ് ഫിഷര്‍ എന്ന അവസ്ഥ. ഇതിനാല്‍ അസഹ്യമായ വേദനയും രക്തവുമെല്ലാം കാണപ്പെടും.

പെപ്റ്റിക് അള്‍സര്‍ എന്ന അവസ്ഥയെങ്കിലും ഇതുണ്ടാകാും. ദഹനക്കേട്, അമിത ക്ഷീണം, കൈ വിറയല്‍, ഭക്ഷണം കഴിച്ചാല്‍ ഓക്കാനം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളായി വരാം. ഇതു പോലെ ഈസോഫേഗല്‍ വേരിയേസിസ് എന്ന അവസ്ഥ കൊണ്ട് ഇതുണ്ടാകാം. അന്നനാളത്തിലുണ്ടാകുന്ന പ്രശ്നമാണ് ഇത്. ഈ ഭാഗത്തെ രക്തക്കുഴലുകള്‍ പൊട്ടി ഉണ്ടാകുന്ന പ്രശ്നമാണിത്. കറുത്ത നിറത്തിലെ രക്തം മലത്തിലുണ്ടാകും. വന്‍കുടലില്‍ വരുന്ന ചില ചെറിയ കുമികളകള്‍ ഇതിന് കാരണമാകും. അതായത് കോളന്‍ പോളിപുകള്‍. ഇതും ചിലപ്പോള്‍ കുടലിലെ പ്രശ്നത്തിന് കാരണമാകും. ഇതു പോലെ ക്യാന്‍സര്‍ രോഗങ്ങളുടെ ലക്ഷണം കൂടിയാണ് ചിലപ്പോള്‍ മലത്തിലെ ര്ക്തകാരണം. ഇത് ഫ്രഷ് ബ്ലഡ് രൂപത്തിലാണ് പോകുക. മലം പോയാലും ഇടയ്ക്കിടെ ഈ ഭാഗത്ത് രക്തമുണ്ടാകാം. പ്രത്യേകിച്ചും വന്‍കുടല്‍ ക്യാന്‍സര്‍ ആണെങ്കില്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു...  (13 minutes ago)

മുരിങ്ങൂരില്‍ അടിപ്പാത നിര്‍മാണത്തിനായിയെടുത്ത കുഴിയില്‍ കാര്‍ മറിഞ്ഞ് അപകടം....  (21 minutes ago)

ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് നിലപാട് പാടില്ലെന്ന് പ്രധാനമന്ത്രി  (49 minutes ago)

അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തര  (59 minutes ago)

ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ...  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുമായി കൂടിക്കാ  (1 hour ago)

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (2 hours ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (2 hours ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (3 hours ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (3 hours ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (10 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (10 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (11 hours ago)

Malayali Vartha Recommends