Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

യാത്രകൾക്ക് പുറപ്പെടുന്നതിന് മുൻപേ കഴിക്കുന്ന ഭക്ഷണങ്ങൾ കൂടി ശ്രദ്ധിക്കണേ...ഗുണകരമായ ആഹാരങ്ങൾ ഏതൊക്കെ എന്ന് നോക്കാം

09 OCTOBER 2021 11:01 PM IST
മലയാളി വാര്‍ത്ത

യാത്രകൾ ചെയ്യാനും ഒരുപാട് സ്ഥലങ്ങൾ ആസ്വദിക്കാനും താല്പര്യമില്ലാത്തവരായി ആരായിരിക്കും ഉണ്ടാവുക. യാത്രകൾ കാറില്‍ ആണെങ്കില്‍, ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നത് നല്ലതാണ്.

പ്രത്യേകിച്ചു കാര്‍ യാത്രയ്ക്കിടെ കഴിക്കുന്നഭക്ഷണത്തെ കുറിച്ച്. യാത്രയ്ക്കിടെ പാട്ടു കേള്‍ക്കുന്നതിനൊപ്പം എന്തെങ്കിലുമൊക്കെ കൊറിക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാല്‍ കാര്‍ യാത്രയ്ക്കിടെ കഴിക്കുന്ന ചില കാര്യങ്ങളെങ്കിലും, അനാരോഗ്യകരമായ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. അവ ഏതൊക്കെ ആണെന്ന് നോക്കാം.

യാത്രയ്ക്കിടെ സമൂസ, ഉള്ളിവട, ഉഴുന്ന് വട തുടങ്ങിയ എണ്ണയില്‍ വറുത്ത ഭക്ഷണം കഴിക്കരുത്. ഇവയുടെ ഉപയോഗം നമ്മുടെ ആരോഗ്യം മോശമാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ട്രെയിന്‍ യാത്രയ്ക്കിടെ, സമൂസ, കട്ട്ലറ്റ്, പഴംപൊരി, ഉഴുന്ന് വട എന്നിവയൊക്കെ ട്രെയിനുള്ളിലും സ്റ്റേഷന്‍ പ്ലാറ്റ്ഫോമുകളിലെ ഷോപ്പുകളിലും കാണപ്പെടാറുണ്ട്.

എന്നാല്‍ യാത്രയ്ക്കിടെ ഇത്തരം എണ്ണയില്‍ വറുത്ത ഭക്ഷണം കഴിക്കുന്നത്, ദഹനക്കേട് പോലെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും.

യാത്രയില്‍ നോണ്‍-വെജ് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക, കാരണം ഇത് ധാരാളം എണ്ണയിലും സുഗന്ധവ്യഞ്ജനങ്ങളിലും ഉണ്ടാക്കുന്നവയാണ്. ഇതും ദഹനക്കേടിന് കാരണമാകും. യാത്രയ്ക്കിടെ, എളുപ്പം ദഹിക്കുന്ന, ലഘുവായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

അതുപോലെ തന്നെ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളായ, സാന്‍ഡ് വിച്ച്‌, ബര്‍ഗര്‍, പിസ, എന്നിവയൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്. കൊഴുപ്പേറിയ ഭക്ഷണം കഴിച്ചുകൊണ്ടുള്ള യാത്ര ശരീരത്തിന് അത്രത്തോളം സുഖകരമായ അനുഭവമായിരിക്കില്ല നല്‍കുക. ദഹനപ്രശ്നങ്ങള്‍ രൂക്ഷമാകാനും, ചിലരിലെങ്കിലും ഛര്‍ദ്ദി ഉണ്ടാകാനും ഇത് കാരണമാകും.

യാത്രയ്ക്കിടെ ആരോഗ്യകരമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ബദാം, ഈന്തപ്പഴ, കടല വറുത്തത്, കപ്പലണ്ടി, പിസ്ത, ഉണക്കിയ കോണ്‍ഫ്ലക്സ് എന്നിവ ഉപയോഗിക്കുന്നതാണ്. വെളിച്ചെണ്ണയില്‍ വറുത്ത ഭക്ഷണത്തിന് പകരം ഇളം കടുക് എണ്ണയിലോ ഒലിവ് ഓയിലിലോ വറുത്ത് പായ്ക്ക് ചെയ്യുന്ന ഭക്ഷണം കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. ഇവ കൂടാതെ, നിങ്ങള്‍ക്ക് ആപ്പിളും വാഴപ്പഴവും കഴിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (39 minutes ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (2 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (2 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (3 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (3 hours ago)

സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' സതീശനെ ഒതുക്കും കലാപം കത്തുന്നു  (3 hours ago)

കോക്പിറ്റിൽ നിന്ന് പൈലറ്റിനെ വലിച്ചിറക്കി വിമാനം പറത്തി പ്ലംബർ..ഇസ്രായേലിൽ ഇന്ത്യൻ പൈലറ്റിന് സൂപ്പർ വരവേൽപ്പ്  (4 hours ago)

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (4 hours ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (4 hours ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (4 hours ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (4 hours ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (4 hours ago)

RainAlert കേരളത്തിൽ പെരും  (4 hours ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

Malayali Vartha Recommends