ഇതാ തടി കുറക്കുന്നവര്‍ക്കായി പ്രത്യേക സമ്മാനം: വെയ്റ്റ് ലോസ് ചലഞ്ചുമായി യുഎഇ, ഓരോ കിലോ കുറക്കുന്നവർക്ക് സമ്മാനം ഇങ്ങനെ...

പൊണ്ണത്തടി കുറക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക ചലഞ്ചുമായി യുഎഇ. റാക് ഹോസ്പിറ്റലും യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവുമായി ചേര്‍ന്നാണ് ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ തടി കുറയ്ക്കുന്നവര്‍ക്ക് കുറച്ച ഓരോ കിലോയ്ക്കും 500 ദിര്‍ഹമാണ് സമ്മാനമായി ലഭിക്കുന്നത്.
ഡിസംബര്‍ 17 മുതലാണ് ചലഞ്ച് ആരംഭിക്കുന്നത്. 10 ആഴ്ച്ചത്തേക്കാണ് ചലഞ്ച് നടക്കുക. വേള്‍ഡ് ഒബീസിറ്റി ദിനമായ മാര്‍ച്ച് നാല് 2022 വരെയാണ് ഈ ചലഞ്ച് നടക്കുന്നത്. 3,000 ത്തിലേറെ ആളുകള്‍ ചലഞ്ചില്‍ പങ്കെടുക്കും.
ചലഞ്ചില്‍ പങ്കെടുക്കുന്നവരുടെ ഭാരം അളക്കും. അതിന് ശേഷമാണ് ഇവരുടെ പേരുകള്‍ ചലഞ്ചിലേക്ക് രജിസ്റ്റര്‍ ചെയ്യുക. എന്നാല്‍ ആശുപത്രിയിലെത്തി ഭാരം അളക്കാന്‍ കഴിയാത്തവര്‍ക്ക് വെര്‍ച്വലായും ഇതിന്റെ ചലഞ്ചിന്റെ ഭാഗമാകാന്‍ അവസരമുണ്ട്.
ഇവര്‍ക്ക് അടുത്തുള്ള ക്ലിനിക്കുകളില്‍ ഭാരം അളന്ന് മത്സരത്തിന്റെ വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ ഫോം അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
പണത്തിന് പുറമെ സ്റ്റേക്കേഷന്‍, ഹെല്‍ത്ത് ആന്‍ഡ് ഹോളിഡേ പാക്കേജുകള്‍, ഭക്ഷണ വൗച്ചറുകള്‍ തുടങ്ങിയ സമ്മാനങ്ങളും ചലഞ്ചിന്റെ ഭാഗമായുണ്ട്. ഫിസിക്കല്‍, വെര്‍ച്വല്‍ കാറ്റഗറികളില്‍ നിന്ന് ഓരോ പുരുഷനും സ്ത്രീയും വീതവും, കോര്‍പ്പറേറ്റ് ടീമില്‍ നിന്ന് ഒരു വിജയിയുമായിരിക്കും ഉണ്ടായിരിക്കുക.
https://www.facebook.com/Malayalivartha
























