ഒന്ന് ഊതിയാല്‍ മാത്രം മതി എല്ലാം അറിയാം; കോവിഡ് അറിയാൻ പുതിയ ഉപകരണത്തിന് അനുമതി നല്‍കി അമേരിക;ഇന്ത്യയിൽ ഇത് എന്ന് വരുമെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

ശ്വാസോച്ഛ്വാസ സാംപിളുകളില്‍ കോവിഡ്-19 കണ്ടെത്താനാകുമെന്ന് അവകാശപ്പെടുന്ന ആദ്യ ഉപകരണമായ ഇന്‍സ്‌പെക്‌റ്റ് ഐആര്‍ ന് അമേരികന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അടിയന്തര ഉപയോഗ അനുമതി നല്‍കി.ബലൂണിന്റെ ആകൃതിയിലുള്ളതും സാംപിള്‍ പിടിച്ചെടുക്കുന്നതുമായ, ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ട്യൂബിലേക്ക് ഊതിച്ചാണ് പരിശോധന നടത്തുന്നത്.
സ്പെഷ്യലൈസ്ഡ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കോവിഡ് പരിശോധനയ്ക്കായി ക്ലിനികുകള്‍, ആശുപത്രികള്‍, മൊബൈല്‍ സൈറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള പരിശോധന നടത്താമെന്നും ഫലങ്ങള്‍ അറിയാന്‍ മൂന്ന് മിനിറ്റ് എടുക്കുമെന്നും എഫ്ഡിഎ വിശദീകരിച്ചു. കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങളില്‍ സംഭവിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റത്തിന്റെ മറ്റൊരു ഉദാഹരണമെന്നാണ് ഈ ഉപകരണത്തെ എഫ്ഡിഎയുടെ സെന്റര്‍ ഫോര്‍ ഡിവൈസസ് ആന്‍ഡ് റേഡിയോളജികല്‍ ഹെല്‍തിന്റെ ഡയറക്ടര്‍ ഡോ. ജെഫ് ഷൂറന്‍ വിശേഷിപ്പിച്ചത്.
കൊവിഡ് 19 ബ്രീത്ത്‌ലൈസർ ഓഫീസുകളിലും ആശുപത്രികളിലും മൊബൈൽ ടെസ്റ്റിംഗ് സൈറ്റുകളിലും ഉപയോഗിക്കാമെന്നും എഫ്ഡിഎ പറഞ്ഞു. മൂന്ന് മിനിറ്റിനുള്ളിൽ ഫലം അറിയാനാകുമെന്നും എഫ്ഡിഎ അവകാശപ്പെടുന്നു.
കൊവിഡ‍് 19നുള്ള ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾക്കൊപ്പം സംഭവിക്കുന്ന ദ്രുതഗതിയിലുള്ള നവീകരണത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്ന് എഫ്ഡിഎയുടെ സെന്റർ ഫോർ ഡിവൈസസ് ആൻഡ് റേഡിയോളജിക്കൽ ഹെൽത്തിന്റെ ഡയറക്ടർ ഡോ. ജെഫ് ഷൂറൻ പറഞ്ഞു.
പോസിറ്റീവ് ടെസ്റ്റ് സാമ്പിളുകൾ തിരിച്ചറിയുന്നതിൽ ഉപകരണം 91.2 ശതമാനം കൃത്യവും നെഗറ്റീവ് ടെസ്റ്റ് സാമ്പിളുകൾ തിരിച്ചറിയുന്നതിൽ 99.3 ശകമാനം കൃത്യവും ആണെന്ന് എഫ്ഡിഎ വ്യക്തമാക്കി. ഇൻസ്‌പെക്‌റ്റ് ഐആർ ആഴ്ചയിൽ ഏകദേശം 100 ഉപകരണങ്ങൾ നിർമ്മിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, അവ ഓരോന്നും പ്രതിദിനം ഏകദേശം 160 സാമ്പിളുകൾ വിലയിരുത്താൻ ഉപയോഗിക്കാമെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha























