Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഉമിനീർ പരിശോധനയിലൂടെ ലളിതമായി സ്താനാര്‍ബുദ സാധ്യത കണ്ടെത്താം... ഗവേഷകർ പറയുന്നു ഇത് എളുപ്പവഴി..ഇനി ആരും ഈ വഴി അറിയാതെ പോകരുതെ..

24 MAY 2022 10:03 AM IST
മലയാളി വാര്‍ത്ത

യുകെ മാ‍ഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ ഉമിനീര്‍ പരിശോധന വികസിപ്പിച്ചത്.ഈ ഗവേഷണത്തിന്‍റെ ഭാഗമായി 2500 സ്ത്രീകളെ 10 വര്‍ഷത്തോളം നിരന്തരമായി നിരീക്ഷിച്ചതായി ഗവേഷകര്‍ പറയുന്നു. ഇതില്‍ 644 പേര്‍ക്ക് സ്താനാര്‍ബുദം ഉണ്ടായി. ഉമിനീര്‍ പരിശോധനയ്ക്കൊപ്പം ഇവരുടെ വൈദ്യശാസ്ത്ര, ജീവ ചരിത്രവും പരിശോധിച്ചപ്പോള്‍ അര്‍ബുദബാധിതരായവരില്‍ 50 ശതമാനത്തിന്‍റെയും രോഗസാധ്യത കൃത്യമായി പ്രവചിക്കാനായതായി ഗവേഷകര്‍ അവകാശപ്പെടുന്നു.

 

 

നേരത്തേ രോഗസാധ്യത നിര്‍ണയിച്ച് മരുന്നുകള്‍ കഴിക്കാന്‍ ആരംഭിച്ചാല്‍ പ്രതിവര്‍ഷം 2000 സ്ത്രീകളെയെങ്കിലും സ്താനാര്‍ബുദത്തെ തുടര്‍ന്നുണ്ടാകുന്ന മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കുമെന്ന് മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഗാരെത് ഇവാന്‍സ് പറഞ്ഞു.സ്താനര്‍ബുദ കേസുകളില്‍ അഞ്ചിലൊന്നും വരുന്നത് 50 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കാണ്. ഇവര്‍ക്ക് ഈ ഉമിനീര്‍ പരിശോധന ഉപകാരപ്രദമാകുമെന്ന് ഗവേഷകര്‍ പറയുന്നു.

 

 

സ്താനാര്‍ബുദ നിര്‍ണയത്തിനുള്ള മാമോഗ്രാം പരിശോധന സാധാരണ ഗതിയില്‍ 40-50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഈ ഉമിനീര്‍ പരിശോധന 30 വയസ്സ് മുതല്‍ തന്നെ സ്ത്രീകളില്‍ ആരംഭിക്കാമെന്ന് ഗവേഷകസംഘം നിര്‍ദ്ദേശിക്കുന്നു.ഇന്ത്യയിലെ സ്ത്രീകളില്‍ പൊതുവേ കണ്ടു വരുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. വന്‍ നഗരങ്ങളിലെ 25-30 ശതമാനം സ്ത്രീകളും സ്തനാര്‍ബുദ ബാധിതരാണ്.

 

 

പ്രായം കൂടും തോറും സ്തനാര്‍ബുദ സാധ്യതകളും ഉയരും. 50നും 59നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് സ്തനാര്‍ബുദ സാധ്യത കൂടുതല്‍. ഈ അർബുദം നേരത്തെ തിരിച്ചറിയുന്നത് രോഗമുക്തി സാധ്യത വര്‍ധിപ്പിക്കുന്നു..കോവിഡ്-19 അണുബാധ പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് എലികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. തോമസ് ജെഫേഴ്സണ്‍ സര്‍വകലാശാലയിലെയും ന്യൂയോര്‍ക്ക് സര്‍കലാശാലയിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.

 

 

കോവിഡ് മഹാമാരിയെ തുടര്‍ന്ന് നാഡീവ്യൂഹസംബന്ധമായ രോഗങ്ങളില്‍ വര്‍ധനയുണ്ടാകാനുള്ള സാധ്യതയെ കുറിച്ച് പല ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നല്‍കിയിരുന്നു. 1918ലെ സ്പാനിഷ് ഫ്ളൂവിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ക്കിന്‍സണ്‍സ് രോഗികളുടെ എണ്ണം മൂന്ന് മടങ്ങായി വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

 

 

കോവിഡ്-19 മാത്രമല്ല ജാപ്പനീസ് എന്‍സെഫലൈറ്റിസ് മുതല്‍ എച്ച്ഐവി വരെ പല അണുബാധകളും പാര്‍ക്കിന്‍സണ്‍സ് അപകട സാധ്യത വര്‍ധിപ്പിക്കുന്നതാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
വൈറസ് നേരിട്ട് നാഡീകോശങ്ങളെ ആക്രമിക്കുന്നതല്ല ഇതിന് കാരണമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ റിച്ചാര്‍ഡ് സ്മെയ്ന്‍ പറയുന്നു. എന്നാല്‍ കോവിഡ് അണുബാധയ്ക്ക് ശേഷം പാര്‍ക്കിന്‍സണ്‍സിന് കാരണമാകാവുന്ന ഒന്നിലധികം ട്രിഗറുകള്‍ ശരീരത്തില്‍ ഉത്തേജിപ്പിക്കപ്പെടാം.

 

 

 

നാഡീകോശങ്ങളെ നശിപ്പിച്ച് സ്ഥിരമായ പാര്‍ക്കിന്‍സണ്‍സ് ലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന രാസസംയുക്തമായ എംപിടിപി ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്.ഗവേഷണത്തിനായി മനുഷ്യരിലെ റിസപ്റ്റര്‍ കോശങ്ങളുള്ള എലികളെ ശാസ്ത്രജ്ഞര്‍ ലാബില്‍ തയാറാക്കി. ഈ എലികളില്‍ സാര്‍സ് കോവ്-2 വൈറസ് കുത്തിവച്ചു. വൈറല്‍ അണുബാധയില്‍ നിന്ന് മുക്തരായ ശേഷം ഈ എലികള്‍ക്ക് എംപിടിപി ഡോസ് നല്‍കി. കോവിഡ് ബാധിച്ച എലികളില്‍ എംപിടിപി കുത്തിവച്ച ശേഷം പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റേതിന് സമാനമായ നാഡീകോശ നാശം ഗവേഷകര്‍ നിരീക്ഷിച്ചു.

 

 

 


കോവിഡ് ബാധിതരായ മനുഷ്യരുടെ തലച്ചോറില്‍ കൊറോണ വൈറസിന്‍റെ ചെറിയ സാന്നിധ്യം കണ്ടെത്തിയിരുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതാണോ ബ്രെയ്ന്‍ ഫോഗും ധാരണശേഷിക്കുറവും അടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള കാരണമെന്ന് വ്യക്തമല്ല.

 

 

 

എലികളില്‍ നടത്തിയ പ്ലീക്ലിനിക്കല്‍ പരീക്ഷണഫലം മനുഷ്യരുടെ കാര്യത്തിലും സമാനമായിരിക്കുമോ എന്നറിയാന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (32 minutes ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (44 minutes ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (49 minutes ago)

ഓപ്പറേഷൻ തൂഫാൻ:  (1 hour ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (1 hour ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (1 hour ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (1 hour ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (1 hour ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (1 hour ago)

കേരള പൊലീസിന് 15,030 പിഴ  (3 hours ago)

ഇറാന്റെ കൂര ശിക്ഷ...  (3 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (3 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (4 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (5 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (5 hours ago)

Malayali Vartha Recommends