വേനല്‍ക്കാലത്ത് നിന്നും കാലവര്‍ഷത്തിലേയ്ക്ക്..., മഴക്കാലങ്ങളില്‍ ഈ ആഹാരങ്ങള്‍ കഴിക്കൂ...!

വേനല്‍ക്കാലത്ത് നിന്നും കാലവര്‍ഷത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. പ്രകൃതിയില്‍ മാത്രമല്ല, നമ്മുടെ ശരീരത്തിലും നിരവധി മാറ്റങ്ങളാണ് വരുന്നത്. മഴക്കാലം ചൂടില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും ശരീരത്തിന് ഒരു ഇടവേള നല്‍കുന്നു. ഈ സമയത്ത് ആരോഗ്യ കാര്യങ്ങളില്‍ വളരെ ശ്രദ്ധ വേണ്ടത് അത്യാവശ്യമാണ്.
പ്രത്യേകിച്ചും ആഹാരകാര്യങ്ങളില്‍ ആണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കാരണം എന്തെന്നാല്‍ ദഹനം ശരിയായി നടക്കണമെങ്കില്‍ ശ്രദ്ധ അത്യാവശ്യമാണ്. ഇതിനായി ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളാണ് കൂടുതലായി കഴിക്കേണ്ടത്. ഇത് വയര്‍ നിറഞ്ഞതായി അനുഭവപ്പെടുന്നതിനും അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.
ഈ സമയത്ത് സീസണല്‍ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് നല്ലതായിരിക്കും. ഇവ രോഗപ്രതിരോധ ശേഷി നല്‍കുകയും ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നു. ആപ്പിള്‍, പേരക്ക, വാഴപ്പഴം, പപ്പായ, കിവി, ഓറഞ്ച്, എന്നിവ കഴിക്കാം. ഇവയില്‍ നിറയെ ആന്റിഓക്സിഡന്റുകള്‍ ഉണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കും.
https://www.facebook.com/Malayalivartha























