മലപ്പുറത്ത് നാല് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു...നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ മൂന്ന് പേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്.

മലപ്പുറത്ത് നാല് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ മൂന്ന് പേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ 1200 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ മൂന്ന് സ്ത്രീകള്‍ക്കാണ് ഇവിടെ സ്ഥിരീകരിച്ചിട്ടുള്ളത്.
നിലമ്പൂരില്‍ അന്യസംസ്ഥാന തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിത്സയില്‍ കഴിയുന്നത് കൊതുകിലൂടെയാണ് മലമ്പനി രോഗം പകരുന്നത്. രോഗബാധയുള്ളയാളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും രോഗം പകരാം. പ്ലാസ്മോഡിയം വിഭാഗത്തില്‍പ്പെട്ട ഏകകോശ പരാദജീവികളാണ് മലമ്പനിക്ക് കാരണം.
പ്ലാസ്മോഡിയം വൈവാക്സ്, പ്ലാഡിയം ഫല്‍സിപാദം എന്നിവയാണ് രാജ്യത്തെ മലമ്പനിക്ക് കാരണം.കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥികള്‍ വഴി മലമ്പനി രോഗാണുക്കള്‍ മനുഷ്യ ശരീരത്തില്‍ കടക്കുകയും തുടര്‍ന്ന് കരളില്‍ പ്രവേശിക്കുന്ന രോഗാണുക്കള്‍ ഒരാഴ്ചയ്ക്കുശേഷം ലക്ഷണങ്ങള്‍ പ്രകടമാക്കും. അതിനാല്‍ കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. മഴയുള്ളതിനാല്‍ മലമ്പനിയുള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
"
https://www.facebook.com/Malayalivartha