വെള്ളക്കെട്ടുകളിൽ മുങ്ങി കുളിക്കുന്നത് ഒഴിവാക്കുക; ലാശയങ്ങളിൽ കുളിക്കുമ്പോൾ മൂക്കിന്റെ അകത്തേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക; അമീബിക് മസ്തിഷ്ക ജ്വരം ജാഗ്രത നിര്‍ദേശങ്ങള്‍ ഇങ്ങനെ

കണ്ണൂർ സ്വദേശിയെ അമീബിക് മസ്തിക ജ്വരത്തിന്റെ ലക്ഷണങ്ങളോടുകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിയാരം സ്വദേശിയായ മൂന്നര വയസ്സുകാരന്‍ ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കടന്നപള്ളി പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടം കുട്ടിയുടെ കുടുംബം സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അമീബിക് മസ്തിഷ്ക ജ്വരം ജാഗ്രത നിര്‍ദേശങ്ങള്‍:-
വെള്ളത്തില്‍ നിന്നും ആണ് അമീബ രോഗിയുടെ ശരീരത്തില്‍ പ്രവേശിക്കുന്നത്. മൂക്കിലേക്ക് ശക്തിയായി വെള്ളം കയറുന്നത് വഴി മൂക്കിലെ നേർത്ത തൊലി വഴി ഞരമ്പുകളില്‍ (olfactory nerve fibers) പ്രവേശിക്കുന്നത് വഴി ആണ് അമീബ തലച്ചോറിലേക്ക് കടക്കുന്നത്. രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല. ആയതിനാല്‍
1. വെള്ളക്കെട്ടുകളിൽ മുങ്ങി കുളിക്കുന്നത് ഒഴിവാക്കുക
2. കുളങ്ങൾ, കിണറുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവിടങ്ങളിൽ കൃത്യമായി ക്ലോറിനേഷൻ നടത്തി മാത്രം ഉപയോഗിക്കുക.
3. ജലാശയങ്ങളിൽ കുളിക്കുമ്പോൾ മൂക്കിന്റെ അകത്തേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക
https://www.facebook.com/Malayalivartha