മരുന്നൊന്നുമില്ലാതെ പ്രമേഹം കുറയ്ക്കാം

നമ്മുടെ തൊടിയില്‍ സമൃദ്ധമായി ലഭിക്കുന്ന ചക്കയോട് ന്യൂജന്‍ പിള്ളാര്‍ക്ക് ഒരു പുച്ഛഭാവമാണ്. പിസയും ബര്‍ഗറും െ്രെഫയ്ഡ് ചിക്കനും എല്ലാം ഉള്ളപ്പോള്‍ ഇവന്‍ അത്രയൊന്നും ഇല്ല എന്ന ചിന്തയാകാം ഈ അവഗണനയ്ക്ക് കാരണം. എന്നാല്‍ ചക്കയുടെ ഗുണങ്ങള്‍ അറിയാവുന്ന ആരും ഇവനെ ഒഴിവാക്കില്ല എന്നത് സത്യം.
കുറച്ച് കാലങ്ങളായി ചക്കയുടെ ഡിമാന്റെില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മാത്രമല്ല ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങളും നടക്കുന്നു. മുമ്പേ തന്നെ ചക്ക പ്രമേഹത്തിന് മികച്ച് മരുന്നാണ് എന്ന് ചിന്തയുണ്ടായിരുന്നു. ഇത് ഊട്ടി ഉറപ്പിക്കുകയാണ് പുതിയ കണ്ടെത്തലുകള്‍.
കഞ്ഞിക്കോ ചപ്പാത്തിക്കോ പകരം ചക്കപ്പുഴുക്ക് ഉപയോഗിക്കാം എന്ന് ഗവേഷകര്‍ പറയുന്നു. മാത്രമല്ല സ്ഥിരമായി ചക്കപ്പുഴുക്ക് ഉപയോഗിച്ചാല്‍ പ്രമേഹത്തിന് ഗുളികയും ഇഞ്ചക്ഷനും, ഉപയോഗിക്കേണ്ട അവിശ്യമില്ലന്നും ഇവര്‍ പറയുന്നു. സിഡ്‌നി സര്‍വകലാശാലയിലാണ് ഈ കണ്ടെത്തല്‍ നടന്നിരിക്കുന്നത്. ചോറും ചപ്പത്തിയും കഴിക്കുന്നതിനേക്കാള്‍ നല്ലത് ചക്ക കഴിക്കുന്നത് തന്നെയാണെന്ന് ഇവര്‍ പറയുന്നു. ചക്കയുടെ ഗ്ലൈയിസമിക് ലോഡ് 17 ഉള്ളപ്പോള്‍ ചോറില്‍ ഇത് 29, ഗോതമ്പില്‍ 27 മാണ്. എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഉപയോഗിക്കേണ്ടത് പച്ച ചക്കയാണ്. ഇത് പുഴുക്ക് വച്ച് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha