പൊള്ളലേറ്റാല്‍ ശ്രദ്ധിക്കേണ്ടത്...

ചെറിയ പൊള്ളലുകള്‍ക്കു വീട്ടില്‍ തന്നെ ചികില്‍സ ചെയ്യാവുന്നതാണ്. തണുത്ത വെള്ളം പൊള്ളിയ ഭാഗത്ത് ഒഴിക്കുക. തുണിയോ ആഭരണങ്ങളോ പൊള്ളിയ ഭാഗത്തുണ്ടെങ്കില്‍ അവ നീക്കംചെയ്യുക. പൊള്ളിയ ഭാഗത്തു നീര് വന്നാല്‍ അവ നീക്കം ചെയ്യുന്നതു പ്രയാസകരമാകും. ഒട്ടിപ്പിടിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ നീക്കം ചെയ്യരുത്.
പൊള്ളല്‍മൂലം രൂപപ്പെടുന്ന കുമിളകള്‍ പൊട്ടിക്കരുത്. ടിടി കുത്തിവയ്പ് എടുക്കുക. നെയ്യ്, വെണ്ണ, ഐസ്, മുട്ട, പഞ്ഞി എന്നിവ പൊള്ളിയ ഭാഗത്തു പുരട്ടരുത്. ഇത് ഇന്‍ഫക്ഷന്‍ വരാനിടയാക്കും. പഞ്ഞി ഉപയോഗിച്ചാല്‍ അതു പൊള്ളലില്‍ ഒട്ടിപ്പിടിക്കും.
ശുദ്ധമായ വെള്ളത്തില്‍ നിത്യവും കുളിച്ചു വൃത്തിയുള്ള തുണികൊണ്ടു പൊള്ളലേറ്റ ഭാഗം മൂടിവയ്ക്കുക.
കുളിച്ചുകഴിഞ്ഞ് ആന്റിബയോട്ടിക്/അലോവേ ഉള്ള ലോഷനുകള്‍/വാസ്‌ലിന്‍/സില്‍വര്‍ സള്‍ഫ ഓയിന്റ്‌മെന്റുകള്‍ ആ ഭാഗങ്ങളില്‍ പുരട്ടാം.
മുറിവുകളില്‍ നിന്നു വെള്ളം ഒലിക്കുന്നുണ്ടെങ്കില്‍ ആന്റിബയോട്ടിക് ഓയിന്റ്‌മെന്റ് മാത്രം ഉപയോഗിക്കുക. മറ്റ് ഓയിന്റ്‌മെന്റുകള്‍ ഉപയോഗിക്കരുത്.
വേദനയ്ക്കു പാരസിറ്റാമോള്‍ ഉപയോഗിക്കാം. വേദനസംഹാരികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം. ചൊറിച്ചില്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശത്തോടുകൂടി സെട്രിസിന്‍, അവില്‍ എന്നിവ ഉപയോഗിക്കുക.
ആഹാരം പോഷകസമൃദ്ധമായി കഴിക്കുക. ധാരാളം വെള്ളം, പ്രോട്ടീന്‍ (മുട്ട, മല്‍സ്യം, പയര്‍വര്‍ഗങ്ങള്‍) എന്നിവ ആഹാരത്തിന്റെ ഭാഗമാക്കുക. വിരലുകളുടെ ഇടയില്‍ പൊള്ളലുണ്ടെങ്കില്‍ വൃത്തിയുള്ള ഗോസ് വിരലുകള്‍ക്കിടയില്‍ വയ്ക്കുക. പൊള്ളിയ ഭാഗങ്ങള്‍ ആദ്യത്തെ ഒരു വര്‍ഷത്തേക്കു സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ വെയിലത്തുപോകുമ്പോള്‍ ഉപയോഗിക്കുക. പുകവലി ഉപേക്ഷിക്കുക. രക്തഓട്ടം കുറയുന്നതുകൊണ്ട് മുറിവുണങ്ങാന്‍ കാലതാമസം വരും.
അസഹ്യമായ വേദന, പനി, ചുമ, ശ്വാസംമുട്ടല്‍ എന്നിവയുണ്ടെങ്കില്‍ എത്രയുംപെട്ടെന്നു വൈദ്യസഹായം തേടുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha