അര്‍ബുദത്തെ തടയാന്‍ കാപ്പി

കാപ്പി കുടിച്ചാല്‍ അര്‍ബുദം മാറുമെന്ന് പഠനറിപ്പോര്‍ട്ട്. ദിവസം രണ്ടര കപ്പിലധികം കാപ്പി കുടിക്കുന്നത് കോളോറെക്ടല്‍ കാന്‍സറിനുള്ള സാധ്യതയെ കുറയ്ക്കും. കാപ്പിയുടെ ഗുണങ്ങളും പഠനത്തില്‍ കണ്ടെത്തി.
യുഎസിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തിനായി വന്‍കുടലിലും മലാശയത്തിലും അര്‍ബുദം ബാധിച്ച 5145 പേരെയും അര്‍ബുദം ബാധിക്കാത്ത 4097 പേരെയും കണ്‍ട്രോള്‍ ഗ്രൂപ്പില്‍പ്പെടുത്തി.
ചോദ്യാവലിയിലൂടെയും മുഖാമുഖത്തിലൂടെയും എത്ര കാപ്പി കുടിക്കുന്നു, അത് തിളപ്പിച്ചതോ ഇന്‍സ്റ്റന്റോ ഡീ കഫീനേറ്റഡോ എന്നു പരിശോധിച്ചു. തുടര്‍ന്നാണ് കാപ്പി കുടിക്കുന്നത് കോളോറെക്ടറല്‍ കാന്‍സറിനുള്ള സാധ്യതയെ കുറയ്ക്കുമെന്ന് കണ്ടെത്തിയത്. കൂടുതല്‍ കാപ്പി കുടിച്ചാല്‍ രോഗസാധ്യത അത്രയും കുറയും.
അര്‍ബുദത്തിന്റെ കുടുംബചരിത്രം, ഭക്ഷണം, ഫിസിക്കല്‍ ആക്ടിവിറ്റി, പുകവലി മുതലായ അര്‍ബുദം ഉണ്ടാക്കുന്ന മറ്റു ഘടകങ്ങളും പരിശോധിച്ചു. ഒന്നോ രണ്ടോ കപ്പ് കാപ്പി ദിവസവും കുടിക്കുന്നത് കോളോറെക്ടല്‍ കാന്‍സറിന്റെ സാധ്യതയെ 26 ശതമാനം കുറയ്ക്കുന്നു. രണ്ടര കപ്പിലധികം കാപ്പി ഒരു ദിവസം കുടിച്ചാല്‍ അര്‍ബുദ സാധ്യത 50 ശതമാനം കുറവാണെന്നും കണ്ടു.
കഫിനേറ്റഡും ഡീകഫിനേറ്റഡുമായ എല്ലാത്തരം കാപ്പിയും അര്‍ബുദ സാധ്യത കുറയ്ക്കുമെന്ന സൂചന നല്‍കി. കഫീന്‍ ഏതുതരമെന്നത് ഒരു പ്രശ്‌നമേയല്ല.
കോളെറ്കടല്‍ ഹെല്‍ത്തിനു കാരണമായ നിരവധി ഘടകങ്ങള്‍ കാപ്പിയിലുണ്ട്. വന്‍കുടലിലെ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ പരിമിതപ്പെടുത്തി കഫീനും പോളിഫിനോളും ആന്റിഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കുന്നു. കാപ്പിക്കുരു വറുക്കുന്ന സമയത്ത് ഉണ്ടാകുന്ന മെലാനോയ്ഡിന്‍സ് വന്‍കുടലിന്റെ ചലനശക്തി കൂട്ടുന്നു. ഡൈറ്റര്‍പീന്‍സ്, ഓക്‌സിഡേറ്റീവ് നാശത്തിനെതിരേ ശരീരത്തിന്റെ പ്രതിരോധം കൂട്ടി അര്‍ബുദം തടയുന്നു. കാന്‍സര്‍ എപ്പിഡെമിയോളജി ബയോമാര്‍ക്കേഴ്‌സ് ആന്‍ഡ് പ്രിവന്‍ഷന്‍ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha