രാജ്യത്ത് കുട്ടികളില്‍ നേത്രാര്‍ബുദം വന്‍തോതില്‍ വര്‍ദ്ധിക്കുന്നു

രാജ്യത്ത് നേത്രാര്‍ബുദം ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. നവജാത ശിശുക്കളിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലുമാണ് റെറ്റിനോ ബ്‌ളാസ്‌റ്റോമ എന്ന പേരില്‍ അറിയപ്പെടുന്ന നേത്രാര്‍ബുദം വ്യാപകമായതെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. നേരത്തെ ഇന്ത്യയില്‍ 20,000 നവജാത ശിശുക്കളില്‍ ഒരാള്‍ക്ക് എന്ന തോതിലായിരുന്നു രോഗനിരക്ക്. പുതിയ കണക്കനുസരിച്ച് പ്രതിവര്‍ഷം 20,000 കുട്ടികള്‍ക്ക് കണ്ണില്‍ അര്‍ബുദം ഉണ്ടാകുന്നുണ്ട്. കേരളത്തിലും കണ്ണില്‍ അര്‍ബുദം ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ജനിതക വൈകല്യമാണ് ശിശുക്കള്‍ക്ക് നേത്രാര്‍ബുദം വരാനുള്ള മുഖ്യ കാരണം.
കണ്ണിലെ അര്‍ബുദബാധയെക്കുറിച്ചുള്ള അറിവില്ലായ്മയാണ് രോഗനിര്‍ണയവും ചികിത്സയും വൈകിക്കുന്നത്.കണ്ണില്‍ വെള്ളനിറമുള്ള കുത്തുകളോ, പാടുകളോ അല്ലെങ്കില്‍ കൃഷ്ണമണികളില്‍ അസാധാരണ തിളക്കമോ ഉണ്ടാകുന്നതാണ് ആദ്യ ലക്ഷണം. എന്നാല്‍ എല്ലാ പാടുകളും കുത്തുകളും അര്‍ബുദം ലക്ഷണങ്ങളല്ല. ഒരു ഓക്കുലര്‍ ഓങ്കോളജിസ്റ്റിന് ഇത് പരിശോധിച്ച് രോഗനിര്‍ണയം നടത്താനാവും. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് കൃത്യമായ അവബോധം ആവശ്യമാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
കണ്ണിന് ചുറ്റുമുള്ള കോശങ്ങളെയും ഞരമ്പുകളെയുമാണ് കണ്ണിലെ അര്‍ബുദം പ്രധാനമായും ബാധിക്കുക. കരള്‍, ശ്വാസകോശം തുടങ്ങിയ ശരീരഭാഗങ്ങളിലെ അര്‍ബുദം കണ്ണിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. സെക്കന്‍ഡറി ട്യൂമര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. കണ്ണിലെ അര്‍ബുദബാധ വര്‍ധിക്കുന്നതിന്റെ യഥാര്‍ഥ കാരണം കണ്ടത്തെിയിട്ടില്ല. രോഗം കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ കാഴ്ച്ച നഷ്ടപ്പെടാനും ചിലപ്പോള്‍ മരണത്തിനും കാരണമാകാറുണ്ടെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha