സ്‌കിന്‍ കാന്‍സറിന് മരുന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

തൊലിപ്പുറത്തെ അര്‍ബുദത്തിന് (മെലാനോമ)മരുന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. .HA15,എന്ന ഈ മരുന്നിന് സാധാരണ കോശങ്ങള്‍ക്ക് ഹാനികരമാവാതെ മെലാനോമ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
മൂന്നു ഘട്ടങ്ങളായാണ് അര്‍ബുദം ശരീരത്തെ കീഴടക്കുന്നത്. മെലാനോമയും ഇതില്‍നിന്ന് വ്യത്യസ്തമല്ല. ചര്‍മപാളിയില്‍ ആരംഭിച്ച് ഡെര്‍മിസില്‍ വ്യാപിച്ച് ഉള്ളിലെ കലകളെ നശിപ്പിക്കുകയാണ് ഇത് ചെയ്യുക.
ചര്‍മത്തിന് നിറം നല്‍കുന്ന മെലാനിന്‍ ഉത്പാദിപ്പിക്കുന്ന മെലാനോസൈറ്റ് കോശങ്ങളെയാണ് മെലാനോമ ആക്രമിക്കുന്നത്.വ്യക്തമായ തെറാപ്പികളിലൂടെ നിയന്ത്രണത്തിലാക്കാന്‍ കഴിയുമെങ്കിലും വീണ്ടും രോഗികളെ ആക്രമണത്തില്‍നിന്ന് രക്ഷിക്കുക എന്നതാണ് വൈദ്യശാസ്ത്രത്തിന്റെ വെല്ലുവിളി.
ഫ്രാന്‍സിലെ നൈസ് സോഫിയ ആന്റിപൊലിസ് യൂണിവേഴ്‌സിറ്റി സ്‌റ്റെഫാന്‍ റോഷിയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് തയാസോള്‍ ബെന്‍സെന്‍സള്‍ഫോനമൈഡ്‌സ്((TZB) എന്ന കാന്‍സര്‍ പ്രതിരോധശേഷിയുള്ള മരുന്ന് കണ്ടെത്തിയത്.
ഇന്‍സുലിന്‍ ഉത്പാദനം കൂട്ടുമെന്നുള്ളതു കൊണ്ട് വിശദമായ പഠനങ്ങള്‍ നടത്തേണ്ടി വന്നതായി ഗവേഷകര്‍ പറയുന്നു. പഠനങ്ങള്‍ക്കുശേഷം TDS ന്റെ ഘടനയ്ക്ക് മാറ്റം വരുത്താനും HA15 കണ്ടെത്താനും കഴിഞ്ഞത് കാന്‍സര്‍ ചികിത്സയില്‍ ഒരു നാഴികക്കല്ലായേക്കുമെന്നാണ് വൈദ്യലോകത്തുനിന്നുള്ള വിലയിരുത്തല്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha